Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightലോകേഷ്​ രാഹുൽ 84;...

ലോകേഷ്​ രാഹുൽ 84; രാജസ്​ഥാനെതിരെ പഞ്ചാബിന്​ ആറ്​ വിക്കറ്റ്​ ജയം

text_fields
bookmark_border
ലോകേഷ്​ രാഹുൽ 84; രാജസ്​ഥാനെതിരെ പഞ്ചാബിന്​ ആറ്​ വിക്കറ്റ്​ ജയം
cancel

ഇന്ദോർ: രാജസ്​ഥാൻ റോയൽസിനെതിരെ കിങ്​സ്​ ഇലവൻ പഞ്ചാബിന്​ ആറ്​ വിക്കറ്റ്​ ജയം. രാജസ്​ഥാൻ ഉയർത്തിയ 152 റൺസ്​ വിജയലക്ഷ്യം എട്ട്​ പന്ത്​ ശേഷിക്കെ പഞ്ചാബ്​ മറികടന്നു. സ്​കോർ: രാജസ്​ഥാൻ: 152/9. പഞ്ചാബ്​: 155/4 (18.4). അപരാജിത പ്രകടനവുമായി മുന്നിൽനിന്ന്​ നയിച്ച ഒാപണർ ലോകേഷ്​ രാഹുലാണ്​ (54 പന്തിൽ 84) പഞ്ചാബിന്​ അനായാസ ജയമൊരുക്കിയത്​. കരുൺ നായർ (31), സ്​റ്റോണിസ്​ (23) എന്നിവർ പിന്തുണ നൽകി. 


ആദ്യം ബാറ്റ്​ ചെയ്​ത രാജസ്​ഥാൻ നിരയിൽ​ ജോസ്​ ബട്​​ലർ (51) മാത്രമാണ്​ തിളങ്ങിയത്​. മലയാളി താരം സഞ്​ജു വി. സാംസൺ 23 പന്തിൽ 28 റൺസെടുത്തു.  അഫ്​ഗാൻ താരം മുജീബുറഹ്​മാൻ പഞ്ചാബിനായി മൂന്ന്​ വിക്കറ്റ്​ വീഴ്​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCImalayalam newssports newsCricket NewsIndian cricketIPL 2018ipl news
News Summary - IPL 2018- Sports news
Next Story