തിരിച്ചടിച്ച് കെയ്ൻ വില്യംസണും (83) ശിഖർ ധവാനും (92); ഹൈദരാബാദിന് ഒമ്പത് വിക്കറ്റ് ജയം
text_fieldsഡൽഹി: റിഷഭ് പന്തിെൻറ ബാറ്റിന് വീര്യം കൂടുതലാണെന്ന് ഒരിക്കൽകൂടി തെളിഞ്ഞെങ്കിലും ഫിറോസ്ഷാ കോട്ല സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിെൻറ വിജയക്കൊടി. കേളികേട്ട ഹൈദരാബാദ് ബൗളർമാരെ അടിച്ചുപരത്തി 63 പന്തിൽ 128 റൺസുമായി യുവതാരം റിഷഭ് പന്ത് ബാറ്റിങ് വിസ്ഫോടനം കാഴ്ചവെച്ചെങ്കിലും കളി ജയിക്കാൻ അതുമതിയായിരുന്നില്ല. ക്യാപ്്റ്റൻ കെയിൻ വില്യംസണും (83) ശിഖർ ധവാനും (92) അർധസെഞ്ച്വറിയുമായി തിരിച്ചടിച്ചപ്പോൾ സൺറൈസേഴ്സ് ഹൈദരാബാദ് ഒമ്പത് വിക്കറ്റ് ജയം സ്വന്തമാക്കി. അലക്സ് ഹെയിൽസിെൻറ(14) വിക്കറ്റാണ് സന്ദർശകർക്ക് നഷ്ടമായത്. സ്കോർ: ഡൽഹി: 187/5. ഹൈദരാബാദ്: 191/1.
63 പന്തിൽ 128 റൺസുമായി യുവതാരം റിഷഭ് പന്തിെൻറ ബാറ്റിങ് വിസ്ഫോടനത്തിലാണ് 187 റൺസിെൻറ മികച്ച സ്കോറിൽ ഡൽഹിയെത്തിയത്. തലങ്ങും വിലങ്ങും പന്ത് അടിച്ചുപറത്തിയ റിഷഭ് 15 ഫോർ നേടിയപ്പോൾ നിലംതൊടാതെ പന്ത് പറന്നത് ഏഴ് തവണയാണ്. 187ൽ ബാക്കിയുള്ള ബാറ്റ്സ്മാന്മാരുടെ സംഭാവന 59 റൺസ് മാത്രം. പ്ലേഒാഫ് ഏറക്കുറെ ഉറപ്പിച്ച സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ജയം അനിവാര്യമായാണ് സ്വന്തം തട്ടകത്തിൽ ഡൽഹിയിറങ്ങിയത്.
ഏതു ചെറിയ സ്കോറിലും എറിഞ്ഞുപിടിക്കുന്ന ഹൈദരാബാദിെൻറ മികവ് നന്നായറിയുന്നതിനാൽ ടോസ് നേടിയ ഡൽഹി ബാറ്റിങ് തിരഞ്ഞെടുത്തു. റൺസെടുക്കാൻ പ്രയാസപ്പെട്ട് തുടങ്ങിയ ഡൽഹിക്ക് നാലാം ഒാവറിൽ ഒാപണർ പൃഥി ഷായെ (9) നഷ്ടമായി. ശാകിബ് ഹസനാണ് ഷായെ ധവാെൻറ കൈകളിലെത്തിച്ചത്. അടുത്ത പന്തിൽ തന്നെ ഇംഗ്ലീഷ് താരം ജാസൺ റോയിയും (11) പുറത്തായതോടെ ഡൽഹി തകർച്ച മണത്തിരുന്നു. പതുക്കെ തുടങ്ങിയ പന്തിെൻറ ബാറ്റിങ്ങിന് ചൂടുപിടിക്കുംമുേമ്പ ക്യാപ്റ്റൻ േശ്രയസ് അയ്യർ (3) റണ്ണൗട്ടിലും പുറത്തായി.
റണ്ണൗട്ടിന് കാരണക്കാരൻ പന്ത് തന്നെയായിരുന്നു. എന്നാൽ, ക്യാപ്റ്റനെ പുറത്താക്കിയതിന് പ്രായശ്ചിത്തം ചെയ്ത പ്രകടനമായിരുന്നു പിന്നീട്. സ്ക്വയർ ലെഗിലും കവറിലും ലോങ് ഒാണിലും ലോങ് ഒാഫിലും ഫൈൻ ലെഗിലും തേഡ്മാനിലും തലങ്ങും വിലങ്ങും അടിച്ചുപരത്തി 55 പന്തിൽ റിഷഭ് പന്ത് കന്നി െഎ.പി.എൽ സെഞ്ച്വറി കുറിച്ചു. ഹൈദരാബാദിെൻറ ഏറ്റവും വിശ്വസ്തനായ ബൗളർ ഭുവനേശ്വർ കുമാറിെൻറ അവസാന ഒാവറിൽ പന്ത് നേടിയത് 26 റൺസാണ്. ഭുവനേശ്വർ 51 റൺസ് വിട്ടുകൊടുത്ത് തല്ലുകൊള്ളിയായപ്പോൾ സിദ്ധാർഥ് കൗൾ 48ഉം റാഷിദ് ഖാൻ 35ഉം റൺസ് വഴങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.