അവസാന നിമിഷം പഞ്ചാബ് കളിമറന്നു ;മുംബൈക്ക് മൂന്ന് റൺസ് ജയം
text_fieldsമുംബൈ: വിജയിച്ചുവെന്നുറപ്പിച്ച മത്സരത്തിൽ അവസാന നിമിഷം കിങ്സ് ഇലവൻ പഞ്ചാബ ് കളിമറന്നപ്പോൾ മുംബൈ ഇന്ത്യൻസിന് മൂന്ന് റൺസിെൻറ ഉജ്ജ്വല വിജയം. സെഞ്ച്വറിക്ക് ആറു റൺസ് അകലെ ലോകേഷ് രാഹുൽ (60 പന്തിൽ 94) കാലിടറി വീണതാണ് പഞ്ചാബിന് വിനയായത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ കീറൻ പൊളളാർഡിെൻറയും (50) ക്രുണാൽ പാണ്ഡ്യയുടെ (32) യും മികവിൽ 20 ഒാവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് 20 ഒാവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
ആരോൺ ഫിഞ്ചിനെയും (46) കൂട്ടുപിടിച്ച് രാഹുൽ കൂട്ടിച്ചേർത്ത 111 റൺസ് കൂട്ടുകെട്ട് പഞ്ചാബ് വിജയത്തിലേക്കെന്ന തോന്നിച്ച നിമിഷം. ഫിഞ്ചിനെ പുറത്താക്കിയ ജസ്പ്രീത് ബുംറ മുംബൈക്ക് നിർണായക ബ്രേക്ക് ത്രൂ നൽകി. രാഹുലിനെ 19ാം ഒാവറിെൻറ മൂന്നാം പന്തിൽ ബെൻ കട്ടിങ്ങിെൻറ കൈകളിലെത്തിച്ച ബുംറ പഞ്ചാബിെൻറ പ്രതീക്ഷകൾ തല്ലിക്കെടുത്തുകയായിരുന്നു. നിർണായകമായ ആ ഒാവറിൽ ആറ് റൺസ് മാത്രമാണ് ബുംറ വിട്ട് കൊടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.