വീണ്ടും തോറ്റ് ബാംഗ്ലൂർ; സൺറൈസേഴ്സ് പ്ലേഒാഫിലേക്ക്
text_fieldsഹൈദരാബാദ്: നായകൻ കെയ്ൻ വില്യസണും ടീം സൺറൈസേഴ്സുമാണെങ്കിൽ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം കരുതിയിരിക്കണം. സൺറൈസേഴ്സിനെ കുറഞ്ഞ സ്കോറിലൊതുക്കി എളുപ്പം ജയിച്ചു കയറാമെന്ന ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലിയുടെ അതിമോഹം തകർത്ത് തരിപ്പണമാക്കി അഞ്ച് റൺസ് വിജയവുമായി സൺറൈസേഴ്സ് െഎ.പി.എൽ പതിനൊന്നാം സീസണിൽ പ്ലേഒാഫിലേക്ക് കടക്കുന്ന ആദ്യ ടീമായി.
ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഉയർത്തിയ 147 റൺസെന്ന ലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂർ ഇന്നിങ്സ് 141 റൺസിലൊതുങ്ങി. അവസാന പന്തിൽ ആറ് റൺസ് വേണമെന്ന അവസ്ഥയിലായിരുന്നു ബാംഗ്ലൂർ. എന്നാൽ പുറം തിരിഞ്ഞൊരു ഷോട്ടിന് ശ്രമിച്ച കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമിനെ ബൗള്‍ഡാക്കി ഭുവനേശ്വര്‍ കുമാര്‍ ടീമിന് എട്ടാം ജയം നൽകുകയായിരുന്നു.
13 പന്തില്‍ 20 റണ്‍സടിച്ച പാര്‍ഥിവ് പട്ടേലും നായകൻ വിരാട് കോഹ്‌ലിയും (39) മികച്ച തുടക്കം നൽകിയിട്ടും അത് തുടരാൺ ബാംഗ്ലൂർ നിരക്കായില്ല. മന്ദീപ് സിംഗും(21) കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമും (33) ആറാം വിക്കറ്റില്‍ ചെറിയൊരു രക്ഷാപ്രവർത്തനം നടത്തിയില്ലായിരുന്നുവെങ്കിൽ പരിതാപകരമാവുമായിരുന്നു ബാംഗ്ലൂരിെൻറ അവസ്ഥ. മറുവശത്ത് ഹൈദരാബാദ് മികച്ച ബൗളിങും ഫീൽഡിങ്ങും കാഴ്ചവെച്ചു.
അവസാന ഒാവറിൽ 12 റണ്‍സായിരുന്നു ബാംഗ്ലൂരിെൻറ ലക്ഷ്യം. ആദ്യ അഞ്ചു പന്തില്‍ ആറു റണ്‍സടിച്ച് ലക്ഷ്യം ഒരു പന്തില്‍ ആറെന്ന നിലയിലായി. എന്നാൽ അവസാന പന്തില്‍ ഭുവനേശ്വര്‍ ഗ്രാന്‍ഡ്‌ഹോമിനെ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.