Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.പി.എൽ സംപ്രേക്ഷണം...

ഐ.പി.എൽ സംപ്രേക്ഷണം ചെയ്യില്ലെന്ന്​ പാകിസ്​താൻ

text_fields
bookmark_border
vivo-ipl
cancel

ഇസ്​ലാമാബാദ്​: നാളെ നടക്കാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് പാകിസ്​താനിൽ​ സംപ്രേക്ഷണം ചെയ്യില്ലെന്ന്​ വാര്‍ത്താ വിനിമയ മന്ത്രി ഫവാദ് അഹ്മദ് ചൗധരി. പുൽവാമ ഭീകരാക്രമണത്തിന്​ ശേഷം ഇന്ത്യയും പാകിസ്​താനും തമ്മിലുള്ള ബന്ധം വഷളായതി​​​െൻറ പശ്ചാത്തലത്തിലാണ്​ തീരുമാനമെന്നാണ്​​ സൂചന. പാകിസ്​താനിലെ പ്രശ്​സത ക്രിക്കറ്റ്​ ജേർണലിസ്റ്റ്​ സാജ്​ സാദിഖ്​​​ ഇതുമായി ബന്ധപ്പെട്ട വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു​.

ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 17 വരെ നടന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗിന്‍റെ സംപ്രേക്ഷണം ഇന്ത്യ ഇടക്ക് വെച്ച് ബഹിഷ്കരിച്ചതിനെ തുടര്‍ന്നാണ് പാകിസ്താന്‍റെ പ്രസ്താവന. ഡി സ്​പോർട്​ ചാനലായിരുന്നു പി.എസ്​.എല്ലി​​​െൻറ ഇന്ത്യൻ സംപ്രേക്ഷണം നിർത്തലാക്കിയത്​. നേരത്തെ പുൽവാമ ഭീകരാക്രമണത്തിന്​ ശേഷം പാകിസ്​താൻ പ്രീമിയർ ലീഗുമായുള്ള കരാർ ഐ.എം.ജി റിലയൻസ്​ അവസാനിപ്പിച്ചിരുന്നു. പി.എസ്​.എല്ലി​​​െൻറ ലോകവ്യാപകമായ ടെലിവിഷൻ സംപ്രേക്ഷണവുമായി ബന്ധപ്പെട്ട കരാറായിരുന്നു റിലയൻസ്​ റദ്ദാക്കിയത്​.

അതേസമയം മാർച്ച്​ 23ന്​ ആരംഭിക്കുന്ന ഐ.പി.എൽ മത്സരങ്ങൾക്കായി രാജ്യമൊന്നടങ്കം ആവേശത്തോടെ കാത്തിരിക്കുകയാണ്​. ചെന്നൈ സൂപ്പർ കിങ്​സും റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂരും തമ്മിലാണ്​ ആദ്യ മത്സരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsipl 2019indian premier leagueipl coverage
News Summary - IPL 2019 coverage to be banned in Pakistan-sports news
Next Story