Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബൗളർമാർ തീ തുപ്പി;...

ബൗളർമാർ തീ തുപ്പി; ഹൈദരാബാദിനെ തകർത്ത്​ മുംബൈ

text_fields
bookmark_border
ALZAARI
cancel

സ്വന്തം നാട്ടിൽ സൺറൈസേഴ​്​സ്​ ഹൈദരാബാദിനെ 40 റൺസിന്​ തകർത്തെറിഞ്ഞ്​ മുംബൈ ഇന്ത്യൻസ്. ബൗളർമാർ തീ തുപ്പിയ മത്സര ത്തിൽ വിൻഡീസി​​െൻറ പേസർ അല്‍സരി ജോസഫാണ്​ ഹൈദരാബാദിനെ തോൽപിച്ചത്​. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ മുംബെെ നി ശ്ചിത ഓവറിൽ ഏഴ് വിക്കറ്റിന് 136 റൺസ്​ മാത്രമാണ്​ എടുത്തത്​. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹെെദരാബാദ് കേവലം 96 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.

ഐ.പി.എല്ലിലെ ഏറ്റവും കുറഞ്ഞ ലക്ഷ്യങ്ങളിലൊന്നിലേക്ക്​ ബാറ്റ് വീശിയ സൺറെെസേഴ്സിന്​ മുംബൈ ബൗളർമാർ വൻ വെല്ലുവിളിയാണ്​ ഉയർത്തിയത്​. 3.4 ഓവറിൽ വെറും 12 റൺസ് വഴങ്ങി അൽസരി പിഴുതത് ആറ്​ വിക്കറ്റുകൾ. രാഹുൽ ചഹാർ രണ്ടും, ബംറ, ജേസൻ ബെൻഡോഫും എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്​ത്തി.

20 റൺസെടുത്ത ദീപക് ഹൂഡയാണ് സൺറൈസേഴ്​സി​​െൻറ ടോപ് സ്കോറർ. വാർണർ 15 റൺസും ജോണി ബെയർസ്റ്റോ 16 റൺസുമെടുത്ത് പുറത്തായി. മനീഷ് പാണ്ഡെ 16ഉം മുഹമ്മദ് നബി 11 റൺസുമെടുത്തു.

നേരത്തെ, നൂറ്​ റൺസ്​ കടക്കില്ലെന്ന്​ തോന്നിച്ച മുംബൈയെ അവസാന ഓവറുകളിൽ വെടിക്കെട്ട് പ്രകടനം നടത്തി കീറോൺ പൊള്ളാർഡ് (26 പന്തിൽ 46 റൺസ്) ആണ് രക്ഷിച്ചത്​. ഡി കോക് 19ഉം ഇഷാൻ കിഷൻ 17 റൺസുമെടുത്തു. സൺറെെസേഴ്സിനായി സിദ്ധാർഥ് കൗൾ രണ്ടും റാഷിദ് ഖാൻ, മുഹമ്മദ് നബി, സന്ദീപ് ശർമ, ബുവനേശ്വർ കുമാർ എന്നിവർ ഓരോ വിക്കറ്റുമെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai indiansSunrisers Hyderabadipl 2019
News Summary - ipl 2019 mi vs srh-sports news
Next Story