മുംബൈയെ തകർത്ത് പഞ്ചാബ്
text_fieldsമൊഹാലി: ഹോം ഗ്രൗണ്ടിലെ ആദ്യ മത്സരത്തിൽ സ്വന്തം ആരാധകർക്ക് മനോഹര വിജയം സമ്മാനി ച്ച് കിങ്സ് ഇലവൻ പഞ്ചാബ്. മുംബൈ ഇന്ത്യൻസിനെ എട്ടുവിക്കറ്റിന് തകർത്താണ് അശ്വിനു ം സംഘവും വിജയവഴിയിൽ തിരിച്ചെത്തിയത്. നേരേത്ത, ആദ്യ മത്സരത്തിൽ ജയിച്ചു തുടങ്ങിയ പ ഞ്ചാബ്, രണ്ടാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് തോറ്റിരുന്നു. ലോകേഷ് ര ാഹുൽ (71*), ക്രിസ് ഗെയ്ൽ (40) മായങ്ക് അഗർവാൾ (43) എന്നിവരാണ് പഞ്ചാബിെൻറ വിജശിൽപികൾ. സ്കോർ: മുംബൈ ഇന്ത്യൻസ് 176/7 (20 ഒാവർ) കിങ്സ് ഇലവൻ പഞ്ചാബ്: 177/2( 18.4 ഒാവർ).
ആദ്യം ബാറ്റ് ചെയ്ത മുംബൈ ക്വിൻറൺ ഡികോക്കിെൻറ (39 പന്തിൽ 60) ഒറ്റയാൾ പോരാട്ടത്തിൽ പൊരുതാവുന്ന സ്കോറിലേക്കെത്തിയെങ്കിലും സ്വന്തം തട്ടകത്തിൽ പഞ്ചാബ് പട അനായാസം കളിച്ച് ജയിച്ചു. പതിവുപോലെ കരീബിയൻ ഗ്ലാമർതാരം ക്രിസ്ഗെയ്ൽ (40) വെടിക്കെേട്ടാടെയാണ് തുടങ്ങിയത്. ലോകോത്തര ബൗളർമാരായ ജസ്പ്രീത് ബുംറയെയും ലസിത് മലിംഗയെയും ശ്രദ്ധിച്ചു കളിച്ചു തുടങ്ങിയ ഗെയ്ൽ പെെട്ടന്നാണ് ഗിയർ മാറ്റിയത്. നാലു കൂറ്റൻ സിക്സും മൂന്ന് േഫാറും പറത്തിയ താരം 24 പന്തിൽ 40 റൺസെടുത്തു. ഒടുവിൽ ക്രുണാൽ പാണ്ഡ്യയെ സിക്സറിന് പായിക്കാനുള്ള ശ്രമം പാളിയാണ് ഗെയ്ൽ മടങ്ങുന്നത്. അതിർത്തിക്കരികിൽനിന്ന് സഹോദരൻ ഹാർദിക് പാണ്ഡ്യയുടെ മനോഹര ക്യാച്ചിൽ ഗെയിൽ കുരുങ്ങി. എന്നാൽ, കൂറ്റനടിക്ക് ശ്രമിക്കാതെ ലോകേഷ് രാഹുൽ ടീമിനെ നയിച്ചു.
ആവശ്യത്തിന് സമയമെടുത്തായിരുന്നു രാഹുലിെൻറ ഇന്നിങ്സ്. കൂട്ടിനെത്തിയ മായങ്ക് അഗർവാൾ ചൂടേറിയ ഇന്നിങ്സ് കാഴ്ച്ചവെച്ചപ്പോഴും രാഹുൽ കൂളായിരുന്നു. രണ്ടു സിക്സും നാലു ഫോറുമടക്കം മായങ്ക് അഗർവാൾ 21 പന്തിൽ 43 റൺസെടുത്തു. ക്രുണാൽ പാണ്ഡ്യതന്നെ മായങ്കിനെ പുറത്താക്കിയെങ്കിലും അപ്പോഴേക്കും പഞ്ചാബ് വിജപ്രതീക്ഷയിലെത്തി. ഒടുവിൽ ഡേവിഡ് മില്ലറെ (15) കൂട്ടുപിടിച്ച് ലോകേഷ് രാഹുൽ (57 പന്തിൽ 71) ടീമിനെ ലക്ഷ്യത്തിലെത്തിച്ചു. ഒരു സിക്സും ആറു ഫോറുമടങ്ങിയതായിരുന്നു രാഹുലിെൻറ ഇന്നിങ്സ്. മുംബൈ നിരയിൽ രോഹിത് ശർമ (32), ഹാർദിക് പാണ്ഡ്യ (31) എന്നിവരും തിളങ്ങി.
ഗെയ്ൽ @ 300
െഎ.പി.എൽ സിക്സറുകളിൽ ക്രിസ് ഗെയ്ലിന് ട്രിപ്ൾ സെഞ്ച്വറി. 114 ഇന്നിങ്സുകളിലാണ് ഇൗ റെക്കോഡ് നേട്ടം. രണ്ടാം സ്ഥാനം എ.ബി. ഡിവില്ലിയേഴ്സ് -192
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.