ഐ.പി.എൽ 12ാം സീസണിന് തുടക്കം; ബാംഗ്ലൂരിന് ബാറ്റിങ്
text_fieldsചെന്നൈ: ജസ്പ്രീത് ബുംറയുടെ യോർക്കറുകൾക്കു മുന്നിൽ എം.എസ്. ധോണിയുടെ യുദ്ധതന്ത് രങ്ങൾ. കുൽദീപ് യാദവിെൻറ ഗുഗ്ലിയെ ചെറുക്കാൻ വിരാട് കോഹ്ലിയുടെ മറുതന്ത്രങ്ങൾ. വിസ്മയകരമായ ഫൂട്വർക്കിൽ ക്രീസ് വാഴാനൊരുങ്ങുന്ന സ്റ്റീവ് സ്മിത്ത്. പന്തുക ൾകൊണ്ട് മാനത്ത് പൂരമൊരുക്കാൻ കച്ചമുറുക്കി യുവരാജ് സിങ്ങും ക്രിസ് ഗെയ്ലും ഉൾ പ്പെടെയുള്ള വെടിക്കെട്ട് വീരന്മാർ. ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ‘റൺ ഹോളിക്ക്’ ക്രീസുണർന്നു. ടോസ് നേടിയ ചെന്നൈ ബാംഗ്ലൂരിനെ ബാറ്റിനയച്ചു.
ഏകദിന ക്രിക്കറ്റ് ലോകകപ്പിെൻറ പടിവാതിൽക്കലാണ് ഇന്ത്യൻ പ്രീമിയർ ലീഗ് 12ാം സീസണിന് കൊടി ഉയരുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇന്നു മുതൽ 55 ദിവസംകൊണ്ട് 60 പോരാട്ടങ്ങൾ. എട്ട് ടീമുകളിലായി ഇന്ത്യക്കാരും വിദേശികളുമായി 180ലേറെ താരങ്ങൾ കളത്തിലിറങ്ങുേമ്പാൾ ഇംഗ്ലണ്ടിലേക്കുമുണ്ട് ഒരു നോട്ടം. മേയ് അവസാനം ആരംഭിക്കുന്ന ലോകകപ്പിന് ആരും ഇതുവരെ ടീമുകളെ പ്രഖ്യാപിച്ചിട്ടില്ല. െഎ.പി.എല്ലിലെ അവസരംകൂടി മുതലാക്കി ദേശീയ ടീമിൽ ഇടം ഉറപ്പിക്കാനാവും താരങ്ങളുടെ ലക്ഷ്യം.െഎ.പി.എല്ലിലെ പ്രകടനം ലോകകപ്പ് ടീം തെരഞ്ഞെടുപ്പിന് മാനദണ്ഡമാവില്ലെന്നാണ് സെലക്ടർമാർ പറഞ്ഞത്.
എങ്കിലും അവസരം മോശമാക്കരുതെന്നാവും കളിക്കാരുടെ തീരുമാനം. 2011ലും 2015ലും ലോകകപ്പിന് ശേഷമായിരുന്നു െഎ.പി.എൽ. ഇതാദ്യമായാണ് വിശ്വമേളക്കു മുന്നേ കുട്ടിക്രിക്കറ്റ് പൂരം നടക്കുന്നത്. കളിക്കാർക്ക് അമിതഭാരമാവുമെന്നത് സംബന്ധിച്ചും ഇതിനകം വിവാദം തുടങ്ങിക്കഴിഞ്ഞു. തങ്ങൾക്കായി കോടികൾ മുടക്കിയ ടീം ഉടമകളോടുള്ള കടപ്പാടിനും ദേശീയ ടീമിനായി ഫിറ്റ്നസും ഫോമും നിലനിർത്തുകയെന്ന വെല്ലുവിളിക്കുമിടയിലാണ് ഇന്നുമുതൽ താരങ്ങൾ പാഡണിഞ്ഞിറങ്ങുന്നത്.
ധോണി x കോഹ്ലി
ഉദ്ഘാടന മത്സരം ഇന്ത്യൻ നായകെൻറയും മുൻ നായകെൻറയും പോരാട്ടമാണ്. നിലവിലെ െഎ.പി.എൽ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിന് എം.എസ് ധോണിയുടെ തലപ്പൊക്കമാണ് കരുത്തെങ്കിൽ, എതിരാളിയായ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിെൻറ ധൈര്യം ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണ്. െഎ.പി.എല്ലിലെ ഭാഗ്യസംഘമാണ് ചെന്നൈ. രണ്ടു വർഷത്തെ വിലക്കിനുശേഷം കഴിഞ്ഞതവണ തിരിച്ചെത്തിയപ്പോൾ കിരീടം നേടിയാണ് മടങ്ങിവരവ് ആഘോഷിച്ചത്. അതേസമയം, താരങ്ങൾ ഒരുപിടിയുണ്ടായിട്ടും ഇതുവരെ കിരീട ഭാഗ്യമില്ലാത്തവരെന്ന പേരുദോഷമാണ് ബാംഗ്ലൂരിന്. കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്തായിരുന്നു കോഹ്ലിയുടെ സംഘം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.