റാണയും റസലും ഒന്നിച്ചു; ഹൈദരാബാദിനെതിരെ കൊൽക്കത്തക്ക് ആറു വിക്കറ്റ് ജയം
text_fieldsകൊൽക്കത്ത: തുടക്കത്തിൽ നിതീഷ് റാണയും (47 പന്തിൽ മൂന്നു സിക്സും എട്ടു ഫോറുമടക്കം 68) ഒടുക്കത്തിൽ ആന്ദ്രെ റസലും (19 പന്തിൽ നാലു വീതം സിക്സും ഫോറുമടക്കം 49*) കത്തിക്കയറിയപ്പ ോൾ റണ്ണൊഴുകിയ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈ ഡേഴ്സിന് ആറു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയർത്തിയ 182 റൺസ് ലക്ഷ് യം രണ്ടു പന്ത് ബാക്കിയിരിക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത എത്തിപ്പിടിക ്കുകയായിരുന്നു. പന്തുചുരണ്ടൽ വിവാദത്തെ തുടർന്ന് ലഭിച്ച ഒരു വർഷത്തെ വിലക്കിനുശേ ഷം തിരിച്ചെത്തിയ ഡേവിഡ് വാർണർ (53 പന്തിൽ 83) തകർപ്പൻ ഇന്നിങ്സുമായി തിരിച്ചുവരവ് ഗ ംഭീരമാക്കിയെങ്കിലും ടീമിനെ ജയത്തിലെത്തിക്കാൻ സാധിച്ചില്ല.
റസൽ ഷോ
അവസാന മൂന്ന് ഒാവറിൽ കൊൽക്കത്തക്ക് ജയിക്കാൻ 53 റൺസ് വേണമെന്ന ഘട്ടത്തിൽ നേരിയ മുൻതൂക്കം ൈഹദരാബാദിനായിരുന്നു. എന്നാൽ, വെടിക്കെട്ടുവീരൻ റസൽ ക്രീസിലുള്ളത് കൊൽക്കത്തക്ക് ആത്മവിശ്വാസം പകർന്നു. വിൻഡീസ് ട്വൻറി20 സ്പെഷലിസ്റ്റ് അത് തകരാതെ കാക്കുകയും ചെയ്തു. സിക്സുകളുടെയും ബൗണ്ടറികളുടെയും മാലപ്പടക്കം തീർത്ത റസൽ സിദ്ധാർഥ് കൗളിെൻറ 18ാം ഒാവറിൽ 19ഉം ഭുവനേശ്വർ കുമാറിെൻറ 19ാം ഒാവറിൽ 23ഉം റൺസടിച്ച് കളി കൊൽക്കത്തക്ക് അനുകൂലമായി തിരിക്കുകയായിരുന്നു. ശാകിബുൽ ഹസെൻറ 20ാം ഒാവറിൽ രണ്ടു സിക്സുകൾ തൂക്കി ശുഭ്മാൻ ഗിൽ (10 പന്തിൽ രണ്ടു സിക്സടക്കം 18*) ടീമിനെ വിജയതീരത്തെത്തിക്കുകയും ചെയ്തു.
ക്രിസ് ലിന്നിനെ (11 പന്തിൽ ഏഴ്) തുടക്കത്തിൽ നഷ്ടമായശേഷം രണ്ടാം വിക്കറ്റിന് 80 റൺസ് ചേർത്ത റാണയും റോബിൻ ഉത്തപ്പയും (27 പന്തിൽ ഒരു സിക്സും മൂന്നു ഫോറുമടക്കം 35) ആണ് കൊൽക്കത്ത ഇന്നിങ്സിന് അടിത്തറയിട്ടത്. കഴിഞ്ഞ വർഷം ഒാപണറായി പരീക്ഷിച്ച് വിജയിച്ച സുനിൽ നരെയ്ന് പകരം കിട്ടിയ സ്ഥാനക്കയറ്റം റാണ മുതലാക്കി. എന്നാൽ, 12-16 ഒാവറുകൾക്കിടയിൽ ഉത്തപ്പ, ക്യാപ്റ്റൻ ദിനേഷ് കാർത്തിക് (നാലു പന്തിൽ രണ്ട്), റാണ എന്നിവർ വീണതോടെ കൊൽക്കത്ത പതറിയെങ്കിലും ഇൗ ഘട്ടത്തിൽ ഒത്തുചേർന്ന റസലും ഗില്ലും 25 പന്തിൽ 65 റൺസ് കൂട്ടുകെട്ടുമായി കൊൽക്കത്തക്ക് വിജയം സമ്മാനിക്കുകയായിരുന്നു.
വാർണർ ഇൗസ് ബാക്ക്
നേരത്തേ ഒരു വർഷത്തെ ഇടവേളക്കുശേഷം െഎ.പി.എല്ലിലേക്ക് മടങ്ങിയെത്തിയത് ആഘോഷമാക്കിയ വാർണറുടെ കരുത്തിലായിരുന്നു ഹൈദരാബാദ് മികച്ച സ്കോറിലേക്കു കുതിച്ചത്. െഎ.പി.എല്ലിൽ അരേങ്ങറിയ ഇംഗ്ലീഷ് താരം ജോണി ബെയർസ്റ്റോക്കൊപ്പം (35 പന്തിൽ 39) ആദ്യ വിക്കറ്റിൽ 10.5 ഒാവറിൽ സെഞ്ച്വറി കൂട്ടുകെട്ടുയർത്തിയ വാർണർ 53 പന്തിൽ മൂന്നു സിക്സും ഒമ്പതു ബൗണ്ടറിയും പായിച്ചാണ് 85ലെത്തിയത്. 12.5 ഒാവറിൽ 118 റൺസ് ചേർത്തശേഷമാണ് ഒാപണിങ് ജോടി വേർപിരിഞ്ഞത്.
വാർണറുടെ 37ാം െഎ.പി.എൽ ഫിഫ്റ്റിയാണിത്. ഇതോടെ ഏറ്റവും കൂടുതൽ ഫിഫ്റ്റി പ്ലസ് സ്കോർ എന്ന റെക്കോഡിൽ ഒാസീസ് താരം ഒരു പടികൂടി മുന്നോട്ടുപോയി. മൂന്നു സെഞ്ച്വറിയുമുള്ള വാർണർക്ക് 40 ഫിഫ്റ്റി പ്ലസ് സ്കോറുകളായി. വിരാട് കോഹ്ലിയാണ് (38) രണ്ടാം സ്ഥാനത്ത്. രണ്ടു തവണ ലഭിച്ച ജീവൻ മുതലെടുത്തായിരുന്നു വാർണറുടെ ഇന്നിങ്സ്. 21ൽ റോബിൻ ഉത്തപ്പയും 68ൽ ദിനേഷ് കാർത്തികുമാണ് ക്യാച്ച് വിട്ടത്. തുടക്കത്തിലെ സൂക്ഷ്മതക്കുശേഷം കൊൽക്കത്തയുടെ സുനിൽ നരെയ്ൻ-കുൽദീപ് യാദവ്-പിയൂഷ് ചൗള സ്പിൻ ത്രയത്തിനെതിരെ തുടരെ ബൗണ്ടറികൾ നേടിയ വാർണർ മൂവർക്കും പിടിമുറുക്കാൻ അവസരം നൽകിയില്ല.
അവസാനഘട്ടത്തിൽ ആഞ്ഞടിച്ച വിജയ് ശങ്കർ 24 പന്തിൽനിന്ന് രണ്ടു വീതം സിക്സും ഫോറും പായിച്ചാണ് 40ലെത്തിയത്. യൂസുഫ് പത്താൻ നാലു പന്തിൽ ഒരു റൺ മാത്രമെടുത്ത് മടങ്ങിയപ്പോൾ മനീഷ് പാണ്ഡെ (അഞ്ചു പന്തിൽ എട്ട്) ശങ്കറിനൊപ്പം പുറത്താവാതെ നിന്നു. കൊൽക്കത്ത നിരയിൽ റസൽ രണ്ടും ചൗള ഒന്നും വിക്കറ്റ് വീഴ്ത്തി. പരിക്കേറ്റ കെയ്ൻ വില്യംസണിെൻറ അഭാവത്തിൽ ഭുവനേശ്വറാണ് ഹൈദരാബാദിനെ നയിച്ചത്. മലയാളി താരങ്ങളായ ബേസിൽ തമ്പിക്കും (ഹൈദരാബാദ്) സന്ദീപ് വാര്യർക്കും (കൊൽക്കത്ത) അവസരം ലഭിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.