കൊൽക്കത്തയുടെ വെടിക്കെട്ട് പ്രകടനം; പഞ്ചാബിന് 28 റൺസ് തോൽവി
text_fieldsകൊൽക്കത്ത: അശ്വിെൻറ ‘വിരുതുകളൊന്നും’ ഇത്തവണ ഫലിച്ചില്ല. റോബിൻ ഉത്തപ്പയും(67) നിതീഷ് റാണയും (63) തിരികൊ ളുത്തിയ മാമാങ്കത്തിന് ആന്ദ്രെ റസ്സൽ (17 പന്തിൽ 48) വെടിക്കെട്ട് തീർത്തപ്പോൾ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ കൊൽ ക്കത്ത നൈറ്റ് റൈഡേഴ്സിന് 28 റൺസ് ജയം. സ്കോർ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്-218/4 (20 ഒാവർ), കിങ്സ് ഇലവൻ പഞ്ചാബ ്-190/4.
കൊൽക്കത്തയുടെ കൂറ്റൻ സ്കോറിന് മുന്നിൽ ആത്മവിശ്വാസത്തോടെ പൊരുതിയെങ്കിലും എത്തിപ്പിടിക്കാവുന്നതിലപ്പുറമായിരുന്നു പഞ്ചാബിെൻറ മുന്നിലുള്ള ലക്ഷ്യം. 34 പന്തിൽ 58 റൺസുമായി മായങ്ക് അഗർവാളും പിന്നാലെ 40 പന്തിൽ 59 റൺസുമായി ഡേവിഡ് മില്ലറും ഒപ്പം മന്ദീപ് സിങ്ങും(15 പന്തിൽ 33) കത്തിക്കയറിയെങ്കിലും രക്ഷയുണ്ടായില്ല. ഒാപണർമാരായ ലോകേഷ് രാഹുലിെൻറയും(1), ക്രിസ് ഗെയ്ലിെൻറയും (20) തകർച്ചക്ക് പിന്നാലെയായിരുന്നു ഇവരുടെ വിഫല രക്ഷാപ്രവർത്തനം.
റസലാട്ടം
ഇൗഡൻ ഗാർഡെൻസിൽ സാക്ഷാൽ കിങ് ഖാനെ സാക്ഷിയാക്കിയാണ് കൊൽക്കത്ത താരങ്ങൾ നിറഞ്ഞാടിയത്. ക്രിസ്ലിൻ(10) പെെട്ടന്ന് മടങ്ങിയെങ്കിലും മൂന്ന് സിക്സും ഒരു േഫാറുമായി സുനിൽ നരെയ്ൻ (24) തുടങ്ങിയത് അശ്വിനും കൂട്ടർക്കുമുള്ള മുന്നറിയിപ്പാണെന്ന് പിന്നീടാണ് മനസ്സിലായത്. മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന റോബിൻ ഉത്തപ്പയും (50 പന്തിൽ 67*) നിതീഷ് റാണയും(34 പന്തിൽ 63) അരങ്ങ് തകർത്തു കളിച്ചു.
ഉത്തപ്പ സൂക്ഷിച്ചു കളിച്ചപ്പോൾ, നിതീഷ് റാണയുടെ ബാറ്റിനായിരുന്നു ചൂടുകൂടുതൽ. റാണ നിലംതൊടാതെ പറത്തിയത് ഏഴു സിക്സുകളാണ്. ഒപ്പം രണ്ടു ഫോറും. റാണ പുറത്തായതോടെ സ്കോർ കെട്ടടുങ്ങിയെന്ന് കരുതിയവർക്ക് തെറ്റി. യഥാർഥ പൂരംവരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു. ഗെയ്ലിനെ സാക്ഷിയാക്കി കരീബിയൻ താരം ആന്ദ്രെ റസലിെൻറ ഉഗ്രൻ ആറാട്ട്. അഞ്ച് സിക്സും മൂന്ന് ഫോറും പായിച്ച് 17 പന്തിൽ റസൽ അടിച്ചു കൂട്ടിയത് 48 റൺസാണ്. ഇൗ വെടിക്കെട്ടിലാണ് കൊൽക്കത്ത സ്കോർ 200ഉം കടന്ന് കുതിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.