സഞ്ജുവിെൻറ സെഞ്ച്വറിയും രക്ഷിച്ചില്ല; ഹൈദരാബാദിന് അഞ്ചു വിക്കറ്റ് ജയം
text_fieldsഹൈദരാബാദ്: െഎ.പി.എൽ 12ാം സീസണിലെ ആദ്യ സെഞ്ച്വറിയുമായി മലയാളി താരം സഞ്ജു സാംസൺ നിറഞ് ഞാടിയെങ്കിലും രാജസ്ഥാൻ റോയൽസിന് തോൽവി തന്നെ. തകർപ്പനടികളുമായി 198 റൺസടിച്ച രാജസ്ഥാന് അതേ നാണയത്തിൽ തിരിച ്ചടി നൽകി ഹൈദരാബാദ് സൺൈറസേഴ്സിന് അഞ്ചു വിക്കറ്റ് ജയം.
ടോസ് നേടി ആദ്യ ബാറ്റിങ്ങിനിറങ്ങിയ രാജസ് ഥാൻ സഞ്ജു സാംസൺ (55 പന്തിൽ 102 നോട്ടൗട്ട്), ക്യാപ്റ്റൻ അജിൻക്യ രഹാനെ (49 പന്തിൽ 70) എന്നിവരുടെ മികവിൽ രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് മികച്ച സ്കോർ കണ്ടെത്തിയത്. രഹാനെക്ക് പുറമെ ജോസ് ബട്ലറുടെ (5) വിക്കറ്റാണ് പിങ്ക് കുപ്പായക്കാർക്ക് നഷ്ടമായത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് ഡേവിഡ് വാർണറും (37 പന്തിൽ 69) േജാണി ബെയർസ്റ്റോയും (28 പന്തിൽ 45) ചേർന്ന് ഗംഭീര തുടക്കം നൽകി. അതിവേഗം കുതിച്ച വാർണർ ഒരുക്കിയ അടിത്തറയിലായിരുന്നു ആതിഥേയരുടെ ഇന്നിങ്സ്. സ്കോർ 110ൽ എത്തിയപ്പോഴാണ് ഒാപണിങ് പിളർന്നത്. പിന്നാലെ ബെയർസ്റ്റോയും മടങ്ങി. കെയ്ൻ വില്യംസൺ (14), വിജയ് ശങ്കർ (15 പന്തിൽ 35) എന്നിവർ ചേർന്നായി രണ്ടാം ഘട്ടം. ഇവർതന്നെ വിജയം സമ്മാനിക്കുമെന്നുറപ്പിച്ചിരിക്കെ ശ്രേയസ് ഗോപാൽ എറിഞ്ഞ 16ാം ഒാവർ കളി തിരിച്ചു. വിജയ് ശങ്കറും മനീഷ് പാണ്ഡേയും (1) പുറത്തായതോടെ അഞ്ചിന് 167 എന്ന നിലയിലായി.
യൂസുഫ് പത്താൻ-റാഷിദ് ഖാൻ കൂട്ടുകെട്ടിനെ വേഗം മടക്കി മേധാവിത്വം നേടാനായി രാജസ്ഥാൻ പ്ലാൻ. എന്നാൽ, ഉനദ്കടിനെ സിക്സർ പറത്തിയാണ് ഇവർ കളി തിരിച്ചു പിടിച്ചത്. കഴിഞ്ഞ കളിയിൽ നിരാശപ്പെടുത്തിയ പത്താനും (16) റാഷിദും (15) ചേർന്ന് 19 ഒാവറിൽ ഹൈദരാബാദിന് വിജയ സൂര്യോദയം നൽകി.
രാജസ്ഥാെൻറ ശ്രേയസ് ഗോപാൽ മൂന്നു വിക്കറ്റ് വീഴ്ത്തി. 55 പന്തിൽ 10 ബൗണ്ടറിയും നാലു സിക്സുമായാണ് സഞ്ജു സീസണിലെ ആദ്യ സെഞ്ച്വറിക്കുടമയായത്. മലയാളി താരത്തിെൻറ കരിയറിലെ രണ്ടാം െഎ.പി.എൽ സെഞ്ച്വറിയുമാണിത്. ഒരു വിക്കറ്റും 15 റൺസുമെടുത്ത ഹൈദരാബാദിെൻറ റാഷിദ് ഖാനാണ് കളിയിലെ കേമൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.