കിങ് കറൻ
text_fieldsമൊഹാലി: െഎ.പി.എൽ 12ാം സീസണിലെ ആദ്യ ഹാട്രിക് വിക്കറ്റ് നേട്ടവുമായി സാം കറൻ താരമായപ്പോൾ കിങ്സ് ഇലവൻ പഞ് ചാബിന് 14 റൺസിെൻറ തകർപ്പൻ ജയം. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് ഡേവിഡ് മില്ലറുടെയും (30പന്തിൽ 43), സർഫറാസ് ഖാ െൻറയും (29 പന്തിൽ 39) മികവിൽ 166 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് ആദ്യ പന്തിൽ തന്നെ ഒാപണർ പൃഥ്വി ഷാ (0)യ െ നഷ്ടമായിരുന്നു. അശ്വിെൻറ പന്തിൽ ലോകേഷ് രാഹുലിന് പിടികൊടുത്ത് ഷാ മടങ്ങിയപ്പോൾ സന്ദർശക്ക് കനത്ത പ്രഹരമായി.
എന്നാൽ, ശിഖർ ധവാൻ (30), േശ്രയസ് അയ്യർ (28), ഋഷഭ് പന്ത് (39), കോളിൻ ഇൻഗ്രം (38) എന്നിവർ കാപ്പിറ്റൽസിനെ പിടിച്ചുയർത്തി. വിജയം ഉറപ്പിച്ചിരിക്കെയാണ് 18ാം ഒാവർ എറിയാനെത്തിയ ഇംഗ്ലീഷ് ഒാൾറൗണ്ടർ സാം കറൻ കളി തിരിച്ചുവിടുന്നത്.
ജയിക്കാൻ 18 പന്തിൽ 23 റൺസ് എന്ന നിലയിൽ പന്തെടുത്ത കറൻ ഡൽഹിയെ വരിഞ്ഞു മുറുക്കി. അഞ്ചു വിക്കറ്റ് കൈയിൽ നിൽക്കെ ആത്മവിശ്വാസത്തോടെയാണ് ബാറ്റ് വീശിയതെങ്കിലും 18ാം ഒാവറിലെ നാലാം പന്തിൽ ഇൻഗ്രാമിനെ ലോങ് ഒാഫിൽ കരുൺ നായർ പിടിച്ചു പുറത്താക്കി. അതേ ഒാവറിലെ അവസാന പന്തിൽ ഹർഷൽ പേട്ടൽ (0) വിക്കറ്റ് കീപ്പർ ലോകേഷ് രാഹുലിെൻറ കൈകളിൽ ഭദ്രം.
ആ ഒാവറിൽ രണ്ടു വിക്കറ്റ് നേടിയ കറൻ വിട്ടുകൊടുത്തത് നാല് റൺസ് മാത്രം. 19ാം ഒാവറിൽ മുഹമ്മദ് ഷമി ഹനുമ വിഹാരിയെ (2) പുറത്താക്കി എതിരാളികളെ കൂടുതൽ സമ്മർദത്തിലാക്കി. അവസാന ഒാവർ എറിയാൻ വീണ്ടും കറൻ എത്തുേമ്പാൾ രണ്ട് വിക്കറ്റ് ബാക്കിനിൽക്കെ ആറ് പന്തിൽ 15 റൺസ് ലക്ഷ്യം. തീ തുപ്പിയ രണ്ട് യോർക്കറുകൾ. ആദ്യം കഗിസോ റബാദയും (0), പിന്നാലെ സന്ദീപ് ലമിചാനെയും (0)ക്ലീൻ ബൗൾഡ്. കറന് ഹാട്രിക്കിെൻറ ആഘോഷം.
പഞ്ചാബിന് 14 റൺസിെൻറ ത്രസിപ്പിക്കുന്ന ജയം. കറൻ നാലും, മുഹമ്മദ് ഷമി, ആർ. അശ്വിൻ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. ക്രിസ് ഗെയ്ലിന് വിശ്രമം അനുവദിച്ച് സാം കറന് അവസരം നൽകാനുള്ള ക്യാപ്റ്റൻ അശ്വിെൻറ തീരുമാനത്തിന് മാൻ ഒാഫ് ദി മാച്ച് പ്രകടനവുമായി ഇംഗ്ലീഷുകാരൻ മറുപടി നൽകി. ഒാപണിങ്ങിൽ ലോകേഷ് രാഹുൽ (15), സാം കറൻ (20) എന്നിവർ ചേർന്ന് നൽകിയ തുടക്കം മുതലെടുത്താണ് പഞ്ചാബ് ഇന്നിങ്സ് പടുത്തുയർത്തിയത്. മധ്യനിരയിൽ മില്ലറും സർഫറാസും കാര്യങ്ങൾ എളുപ്പമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.