Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2019 6:14 PM GMT Updated On
date_range 2 April 2019 6:23 PM GMT7.20 കോടി രൂപ മുടക്കി സ്വന്തമാക്കി; സാം കറനാണ് പഞ്ചാബിെൻറ സൂപ്പർ താരം
text_fieldsbookmark_border
മൊഹാലി: ഏപ്രിൽ ഫൂൾ ദിനത്തിൽ ഡൽഹി കാപിറ്റൽസ് തങ്ങളെ വിഡ്ഡികളാക്കുകയായിരുന്നോ എന്ന് ആരാധകർക്ക് തോന്നിപ്പോയാലും അത്ഭുതപ്പെടാനില്ലായിരുന്നു. അത്രക്ക് ദയനീയമായാണ് സാം കറനെന്ന ഇംഗ്ലീഷ് ഒാൾറൗണ്ടർക്ക് മുന്നിൽ ഡൽഹി മധ്യനിര മുട്ടുമടക്കിയത്. 23 പന്തിൽ 20 റൺസെന്ന നിലയിൽ ജയം ഉറപ്പിച്ചിരുന്ന ഡൽഹി സാം കറെൻറ ഹാട്രികിൽ ഷോക്കേറ്റു വീണു. 17 പന്തുകൾക്കിടെ ഡൽഹിയുടെ അവസാന ഏഴു വിക്കറ്റുകൾ എട്ടു റൺസിനിടെയാണ് നഷ്ടമായത്.
18ാം ഓവറിലെ മൂന്നാം പന്തിൽ കോളിൻ ഇൻഗ്രാമിനെ പുറത്താക്കി തുടങ്ങിയ കറൻ, അവസാന പന്തിൽ ഹര്‍ഷല്‍ പട്ടേലിനെ മടക്കി ഹാട്രിക് യാത്രക്ക് തുടക്കമിട്ടു. പിന്നീട് 20ാം ഓവറിലെ ആദ്യ രണ്ടു പന്തുകളില്‍ കാഗിസോ റബാദയെയും സന്ദീപ് ലാമിച്ചാനെയെയും ബൗള്‍ഡാക്കി കറൻ സീസണിലെ കന്നി ഹാട്രിക് തികക്കുകയായിരുന്നു. ഐ.പി.എല്ലില്‍ ഹാട്രിക് നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും സ്വന്തം പേരില്‍ കുറിച്ചു. നേരത്തേ 14 താരങ്ങള്‍ ഐ.പി.എല്ലില്‍ ഹാട്രിക് നേട്ടം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും അവരിലെ ബേബിയാണ് 20കാരനായ കറൻ. 2009ൽ ഡെക്കാൻ ചാർജേഴ്സിനായി 22ാം വയസ്സിൽ രോഹിത് ശർമ കുറിച്ച റെക്കോഡാണ് കറൻ പഴങ്കഥയാക്കിയത്.
ഇംഗ്ലീഷ് മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര സ്വപ്നം കണ്ട് വിമാനംകയറിയ ഇന്ത്യൻ ടീം അംഗങ്ങളാരും കറനെ മറന്നുകാണില്ല. ലോകകപ്പിെൻറ ഡ്രസ് റിഹേഴ്സലായി വിലയിരുത്തപ്പെട്ട പരമ്പരയിൽ അന്ന് ബാറ്റുകൊണ്ടും പന്തുകൊണ്ടും മിന്നിത്തിളങ്ങിയ കറൻ ഇന്ത്യൻ സ്വപ്നങ്ങൾ തട്ടിത്തെറിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഇതിനാൽ തന്നെ കഴിഞ്ഞ ഡിസംബറിൽ നടന്ന െഎ.പി.എൽ താരലേലത്തിൽ പൊന്നുംവില കൊടുത്ത് താരത്തെ പഞ്ചാബ് കൂടാരത്തിലെത്തിച്ചു.
ലേലത്തില്‍ കറനുവേണ്ടി വിവിധ ഫ്രാഞ്ചൈസികള്‍ തമ്മില്‍ വാശിയേറിയ പോരാട്ടം നടന്നപ്പോൾ 7.20 കോടി മുടക്കിയാണ് പഞ്ചാബ് സ്വന്തമാക്കിയത്. രണ്ടാമത്തെ െഎ.പി.എൽ മത്സരത്തിൽ തന്നെ ടീമിന് ഹാട്രിക്കിലൂടെ ജയം സമ്മാനിച്ച് തനിക്കുവേണ്ടി മുടക്കിയ പണം പാഴായില്ലെന്ന വ്യക്തമായ സന്ദേശമാണ് കറൻ നൽകുന്നത്.20 റൺസെടുത്ത കറൻ, 2.2 ഒാവറിൽ വെറും 11 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്തു. എന്നാൽ, ഹാട്രിക് തികച്ച വിവരം കറൻ അറിഞ്ഞിരുന്നില്ലെന്നും വിജയാഘോഷങ്ങൾക്കിടെ സഹതാരം പറഞ്ഞാണ് ഇക്കാര്യം അറിഞ്ഞതെന്നും മത്സരശേഷം വ്യക്തമാക്കി.
ക്രിക്കറ്റ് ഫാമിലി
ക്രിക്കറ്റ് കറന് കുടുംബ കാര്യമാണ്. പിതാവും മുത്തച്ഛനും സഹോദരനും ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും പേരെടുത്ത ക്രിക്കറ്റ് താരങ്ങൾ. 1947 മുതൽ 1955 വരെ റൊഡീഷ്യക്കായി ഫസ്റ്റ്ക്ലാസ് കളിച്ച മുത്തച്ഛൻ കെവിൻ കറനിൽ തുടങ്ങുന്നു കുടുംബത്തിെൻറ ക്രിക്കറ്റ് പാരമ്പര്യം. പിന്നാലെ, സാമിെൻറ അച്ഛൻ കെവിൻ കറൻ ജൂനിയർ കളി തുടങ്ങി. പേസ് ബൗളറായിരുന്നു ഇദ്ദേഹം സിംബാബ്വെക്കായാണ് കളിച്ചത്. 1985 മുതൽ 1998 വരെ നീണ്ട കരിയറിൽ 11 രാജ്യാന്തര ഏകദിനങ്ങളും 324 ഫസ്റ്റ്ക്ലാസും.
2012ൽ 53ാം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതിനു പിന്നാലെയാണ് മക്കൾ കളിക്കളത്തിലെത്തുന്നത്. മൂത്ത മകൻ ടോം രണ്ടു ടെസ്റ്റുകളിലും എട്ട് ഏകദിനങ്ങളിലും ഇംഗ്ലണ്ടിനായി കളിച്ചു. ചേട്ടെൻറ വഴിേയ സാം കറനുമെത്തി. ഇളയ സഹോദരൻ ബെൻ കറൻ ഇംഗ്ലീഷ് ടീമിലേക്കുള്ള വിളി കാത്തിരിക്കുന്നു. ഇംഗ്ലണ്ടിനായി ഒമ്പതു മത്സരങ്ങൾ കളിച്ച കറൻ 32 റൺസ് ശരാശരിയിൽ 454 റൺസെടുക്കുകയും 15 വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story