Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപഞ്ചാബിന്​...

പഞ്ചാബിന്​ ആറുവിക്കറ്റ്​ ജയം

text_fields
bookmark_border
പഞ്ചാബിന്​ ആറുവിക്കറ്റ്​ ജയം
cancel

മൊഹാലി: ഒാപണർ ലോകേഷ്​ രാഹുലി​​െൻറയും (71 നോട്ടൗട്ട്​) മായങ്ക്​ അഗർവാളി​​െൻറയും (55)അർധ സെഞ്ച്വറി മികവിൽ ഹൈദര ാബാദ്​ സൺറൈസേഴ്​സിനെതിരെ കിങ്​സ്​ ഇലവൻ പഞ്ചാബിന്​ ആറുവിക്കറ്റ്​ ജയം. ഹൈദരാബാദ്​ ഉയർത്തിയ 151റൺസ്​ വിജയലക്ഷ്യം ഒരുപന്ത്​ ബാക്കിനിൽക്കേ പഞ്ചാബ്​ മറികടന്നു.

പഞ്ചാബ്​ അനായാസം ജയിക്കുമെന്ന്​ കരുതിയ മത്സരം അവസാന ഒാവറുകളി ൽ വിക്കറ്റുകൾ വീഴ്​ത്തി ഹൈദരാബാദ്​ തിരിക്കുമെന്ന്​ കരുതിയെങ്കിലും മത്സരത്തിലെ ഹീറോ രാഹുൽ എല്ലാ സമ്മർദങ്ങള ും ഒരു ബൗണ്ടറിയിലൂടെ പറത്തിക്കളഞ്ഞു.സ്​കോർ: ഹൈദരാബാദ്​ 150-4 (20 ഒാവർ) പഞ്ചാബ്​ 151-4 (19.5 ഒാവർ)

ആദ്യം ബാറ്റുചെയ്​ത ​ഹൈദരാബാദ്​ ഡേവിഡ്​ വാർണർ (70), വിജയ്​ ശങ്കർ (26), മനീഷ്​ പാണ്ഡെ (19) എന്നിവരുടെ മികവിലാണ്​ 150 റൺസ്​ കുറിച്ചത്​. പഞ്ചാബി​​െൻറ ക്രിസ്​ ഗെയിലിനെ (16) റാശിദ്​ ഖാൻ എളുപ്പം മടക്കി. പിന്നാലെ ക്രീസിൽ ഒത്തുചേർന്ന രാഹുലും അഗർവാളും മികച്ച രീതിയിൽ ബാ​റ്റേന്തുന്ന കാഴ്​ചയാണ്​ കണ്ടത്​. ആക്രമിച്ച്​ കളിച്ച ഇരുവരും കൃത്യമായ ഇടവേളകളിൽ ബൗണ്ടറികളടിച്ച്​ സ്​കോർ ഉയർത്തി.

ടീമിനെ 17.1 ഒാവറിൽ 132-2 എന്ന ശക്​തമായ നിലയിലെത്തിച്ച ശേഷമായിരുന്ന അഗർവാളി​​െൻറ മടക്കം. ഇരുവരും ചേർന്ന്​ 114 റൺസ്​ കൂട്ടിച്ചേർത്തു. 53പന്തിൽ ഏഴ്​ ഫോറും ഒരു സിക്​സും അടങ്ങുന്നതായിരുന്നു രാഹുലി​​െൻറ ഇന്നിങ്​സ്​. മൂന്ന്​ ബൗണ്ടറികളും മൂന്ന്​ കൂറ്റൻ സിക്​സറുകളും അഗർവാളി​​െൻറ ഇന്നിങ്​സിന്​ ചാരുതയേകി.


സന്ദീപ്​ ശർമയുടെ പന്ത്​ സിക്​സർ പറത്താനുള്ള ശ്രമം വിജയ്​ ശങ്കറി​​െൻറ കൈകളിൽ അവസാനിച്ചു. പിന്നാലെയെത്തിയ ഡേവിഡ്​ മില്ലറും (1) മൻദീപ്​ സിങ്ങും (2) എളുപ്പം മടങ്ങിയത്​ ടീമിനെ സമ്മർദ്ദത്തിലാക്കിയെങ്കിലും സാം കറനും (5) രാഹുലും ചേർന്ന്​ ടീമിനെ വിജയത്തിലെത്തിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket Newsipl 2019
News Summary - IPL 2019- sports news
Next Story