താഹിറിന് നാലു വിക്കറ്റ്; ചെന്നൈക്ക് ഏഴാം വിജയം
text_fieldsകൊൽക്കത്ത: െഎ.പി.എല്ലിലെ സൂപ്പർ ഡ്യൂപ്പർ ടീമാണ് ചെന്നൈ സൂപ്പർ കിങ്സ്. തുടർവിജയങ ്ങൾ നേടുന്ന ടീമെന്ന പേര് ഇത്തവണയും ചെന്നൈ നിലനിർത്തുകയാണ്. ലെഗ്സ്പിന്നർ ഇംറാൻ താഹിർ തീർത്ത ചക്രവ്യൂഹത്തിൽ കുടുങ്ങി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വീണപ്പോൾ െഎ.പി. എൽ 12ാം പതിപ്പിൽ ഏഴാം വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. കൊൽക്കത്തയുടെ തട്ടകമായ ഇൗഡ ൻ ഗാർഡൻസിൽ അഞ്ചു വിക്കറ്റിനായിരുന്നു ധോണിപ്പടയുടെ വിജയം. സ്കോർ: കൊൽക്കത്ത: 161/8 (20 ഒാവർ). ചെന്നൈ: 162/5 (19.4 ഒാവർ).
27 റൺസിന് നാലു വിക്കറ്റുമായി കരിയറിലെ മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ച ലെഗ്സ്പിന്നർ ഇംറാൻ താഹിറായിരുന്നു ചെന്നൈയുടെ വിജയശിൽപി. 51 പന്തിൽ ആറു സിക്സും ഏഴു േഫാറുമടക്കം 82 റൺസെടുത്ത ക്രിസ് ലിന്നിെൻറയും അപകടകാരിയായ ആന്ദ്രെ റസലിെൻറയും (10) വിക്കറ്റുകൾ താഹിറിനായിരുന്നു. താഹിറിനെ അടിച്ചുപറത്താനുള്ള ശ്രമത്തിലാണ് ഇരുവരും പുറത്തായത്.
മറുപടി ബാറ്റിങ്ങിൽ 42 പന്തിൽ ഒരു സിക്സും ഏഴു ഫോറുമടക്കം 58 റൺസുമായി പുറത്താവാതെ നിന്ന സുരേഷ് റെയ്നയാണ് ചെന്നൈക്ക് ജയമൊരുക്കിയത്. അവസാന രണ്ട് ഒാവറിൽ ജയിക്കാൻ 24 റൺസ് വേണ്ടിയിരുന്ന ചെന്നൈക്ക് 17 പന്തിൽ അഞ്ചു ഫോറടക്കം 31 റൺസുമായി പുറത്താവാതെനിന്ന രവീന്ദ്ര ജദേജയുടെ ഇന്നിങ്സും തുണയായി. 19ാം ഒാവറിൽ ഹാരി ഗർണിയെ തുടർച്ചായി മൂന്ന് ബൗണ്ടറി പായിച്ചാണ് ജദേജ ജയം എളുപ്പമാക്കിയത്. ഇൗഡൻ ഗാർഡൻസിൽ 2013നുശേഷം ചെന്നൈയുടെ ആദ്യ ജയമാണിത്. 2014നുശേഷം കൊൽക്കത്ത തുടർച്ചയായി മൂന്നു മത്സരങ്ങൾ േതാൽക്കുന്നതും ആദ്യം.
കടുത്തതല്ലാത്ത ലക്ഷ്യം തേടിയിറങ്ങിയ ചെന്നൈക്ക് ഫോമിലല്ലാത്ത ഷെയ്ൻ വാട്സെണ (6) തുടക്കത്തിലേ നഷ്ടമായെങ്കിലും ഫാഫ് ഡുപ്ലെസിയെ (24) കൂട്ടുപിടിച്ച് റെയ്ന സ്കോറുയർത്തി. അമ്പാട്ടി റായുഡു (5) പെെട്ടന്ന് മടങ്ങിയെങ്കിലും കേദാർ ജാദവ് (20), ധോണി (16) എന്നിവരുടെ സംഭാവനകളോടെ മുന്നേറിയ ചെന്നൈക്ക് ഒടുവിൽ റെയ്നയുടെ സാന്നിധ്യവും ജദേജയുടെ വെടിക്കെട്ടും തുണയാവുകയായിരുന്നു. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ സുനിൽ നരെയ്നും പിയൂഷ് ചൗളക്കും ചെന്നൈയെ തടയാനുമായില്ല.
നേരത്തേ ലിൻ ഒറ്റക്കാണ് കൊൽക്കത്തയെ 160 കടത്തിയത്. നരെയ്ൻ (2), റോബിൻ ഉത്തപ്പ (0) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ നിതീഷ് റാണ (21), ക്യാപ്റ്റൻ ദിനേഷ് കാർത്തിക് (18), റസൽ (10), ശുഭ്മൻ ഗിൽ (15) എന്നിവർക്കും കാര്യമായ പിന്തുണ നൽകാനായില്ല. 18 റൺസിന് രണ്ടു വിക്കറ്റെടുത്ത ശാർദുൽ ഠാകുർ താഹിറിന് പിന്തുണ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.