ഹൈദരാബാദിനെ 39 റൺസിന് തകർത്തു; ഡൽഹിക്ക് ജയം
text_fieldsഹൈദരാബാദ്: ഹാട്രിക് വിജയവുമായി ഡൽഹി കാപിറ്റൽസ് െഎ.പി.എൽ പോയൻറ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയ റി. തുടർതോൽവിയിൽനിന്ന് കരകയറാൻ ഹോംഗ്രൗണ്ടിൽ പോരിനിറങ്ങിയ സൺറൈസേഴ്സ് ഹൈ ദരാബാദിനെ 39 റൺസിനാണ് ഡൽഹി തകർത്തത്.
സ്കോർ: ഡൽഹി: 155/5 (20 ഒാവർ). ഹൈദരാബാദ്: 116 (18.5 ഒാവർ). താരതമ്യേന ചെറിയ ലക് ഷ്യത്തിലേക്ക് നന്നായി തുടങ്ങിയ ഹൈദരാബാദിന് പിന്നീട് തുടരെ വിക്കറ്റുകൾ കൊഴിഞ്ഞതാണ് തിരിച്ചടിയായത്. ഒാപണർമാരായ ഡേവിഡ് വാർണറും (51) ജോണി ബെയർസ്റ്റോയും (41) ഒരിക്കൽ കൂടി മികച്ച തുടക്കം നൽകിയപ്പോൾ ഒമ്പത് ഒാവറിൽ വിക്കറ്റ് പോകാതെ 72 റൺസിലെത്തിയ ഹൈദരാബാദിന് പിന്നീട് 10 വിക്കറ്റുകൾ 42 റൺസിന് നഷ്ടമാവുകയായിരുന്നു. ക്യാപ്റ്റൻ കെയ്ൻ വില്യംസൺ (3) അടക്കം മറ്റാരും രണ്ടക്കം കണ്ടില്ല. നാല് വിക്കറ്റ് പിഴുത കാഗിസോ റബാദയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്രിസ് മോറിസും ചേർന്നാണ് ഹൈദരാബാദിനെ തകർത്തത്.
നേരത്തേ തകർച്ചയോടെയായിരുന്നു ഡൽഹിയുടെ തുടക്കം. ഒാപണർമാരായ പൃഥ്വി ഷായും ശിഖർ ധവാനും കാര്യമായ സംഭാവനകളൊന്നും നൽകാതെ മടങ്ങി. ഷായാണ് (4) ആദ്യം മടങ്ങിയത്. ധവാനിൽ (7) ആരാധകർ പ്രതീക്ഷയർപ്പിച്ചെങ്കിലും രക്ഷയുണ്ടായില്ല. വമ്പൻ തകർച്ചയിൽനിന്നു പിന്നീട് രക്ഷിച്ചത് ആദ്യ കളിക്കിറങ്ങിയ കോളിൻ മൺറോയാണ്. മൂന്നു സിക്സും നാലു ഫോറും മടക്കം മൺറോ 24 പന്തിൽ 40 റൺസെടുത്തു. ക്യാപ്റ്റൻ ശ്രേയസ് അയ്യറുടെ പിന്തുണയോടെയായിരുന്നു മൺറോയുടെ ബാറ്റിങ്.
40 പന്തിൽ 45 റൺസെടുത്ത അയ്യറെ ഭുവനേശ്വർ കുമാറാണ് പുറത്താക്കിയത്. പിന്നാലെ പന്തും (23) ക്രിസ് മോറിസും (4) കീമോ പോളും (7) മടങ്ങി. അക്സർ പേട്ടലും (14 ) കാഗിസോ റബാദയും (2) പുറത്താകാതെ നിന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഖലീൽ അഹ്മദാണ് ഡൽഹിയുടെ നടുവൊടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.