കോഹ്ലിക്ക് സെഞ്ച്വറി; കൊൽക്കത്തക്കെതിരെ ബാംഗ്ലൂരിന് 10 റൺസ് ജയം
text_fieldsകൊൽക്കത്ത: 20 പന്തിൽ ഒമ്പതു റൺസെടുത്ത റോബിൻ ഉത്തപ്പയെ കൊൽക്കത്ത ആരാധകർ ശരിക്കും പഴിക്കുന്നുണ്ടാവും. അല് ലെങ്കിൽ ഏതാനും പന്തുകൂടി ബാക്കിയുണ്ടായിരുന്നെങ്കിൽ നിതീഷ് റാണയും ആന്ദ്രെ റസലും ഇൗ കളി ജയിപ്പിച്ചേനെ. ഇൗഡൻ ഗ ാർഡൻസിൽ സെഞ്ച്വറിയുമായി തകർത്താടിയ വിരാട് കോഹ്ലിയുടെ ഷോക്ക് (58 പന്തിൽ 100) ആന്ദ്രെ റസലും (25 പന്തിൽ 65) നിതീഷ് റാണയും (46 പന്തിൽ 85) ചേർന്ന് അവസാനംവരെ തിരിച്ചടിച്ചുനോക്കിയെങ്കിലും 10 റൺസിന് തോറ്റു. ക്രിസ് ലിൻ (1), സുനിൽ നരേ ൻ (18), ശുഭ്മാൻ ഗിൽ (9), റോബിൻ ഉത്തപ്പ (9) എന്നിവർ പുറത്തായി 79ന് നാല് എന്നനിലയിൽ നിന്നാണ് റാണ-റസൽ കൂട്ടുകെട്ട് വി ജയത്തിെൻറ വക്കോളമെത്തിച്ചത്. ജയത്തോടെ നേരിയ പ്ലേഒാഫ് പ്രതീക്ഷ ബാംഗ്ലൂരിന് നിലനിർത്താനായി. ഒമ്പതു മത്സരത്തിൽ ബാംഗ്ലൂരിെൻറ രണ്ടാം ജയം മാത്രമാണിത്. സ്കോർ- റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ: 213/4, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: 203/5.
റൺമഴയായിരുന്നു ഇൗഡൻ ഗാർഡൻസിൽ. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിനായി ക്യാപ്റ്റൻ കോഹ്ലിയും ഇംഗ്ലീഷ് താരം മുഇൗൻ അലിയും ബാറ്റിങ് വിസ്ഫോടനം കാഴ്ച്ചവെച്ചു. പാർഥിവ് പേട്ടലും(11) അക്ഷ്ദീപ് നാഥും(13) പെെട്ടന്ന് മടങ്ങിയതിനു പിന്നാലെയാണ് 57 പന്തിൽ സെഞ്ച്വറിയുമായി കോഹ്ലിയും 24 പന്തിൽ അർധസെഞ്ച്വറിയുമായി അലിയും ടീമിനെ 213 റൺസ് എന്ന കൂറ്റൻ ടോട്ടലിലേക്കെത്തിച്ചത്. രണ്ട് ഫോറുമായി ട്രാക്കിലായിവന്ന പാർഥീവിനെ സുനിൽ നരേനും അക്ഷ്ദീപ് നാഥിനെ ആന്ദ്രെ റസലും പുറത്താക്കിയതിനു പിന്നാലെയാണ് കോഹ്ലി-അലി മിന്നൽ പോരാട്ടം.
സിക്സും ഫോറുമായി അലിയും കോഹ്ലിയും കൊൽക്കത്ത ബൗളർമാരെ ശരിക്കും ശിക്ഷിച്ചു. മുഇൗൻ അലിക്കായിരുന്നു ആദ്യത്തിൽ വേഗം കൂടുതൽ. 28 പന്തിൽ 66 റൺസ് അടിച്ചുകൂട്ടിയ അലി, കുൽദീപ് യാദവ് എറിഞ്ഞ 16ാം ഒാവറിൽ മാത്രം 27 റൺസാണ് എടുത്തത്. ഒടുവിൽ ആ ഒാവറിലെ അവസാന പന്തിൽതന്നെ ഇംഗ്ലീഷ് താരം പുറത്താവുകയും ചെയ്തു. അലിമടങ്ങിയതോടെ അർധസെഞ്ച്വറിയുമായി ക്രീസിലുണ്ടായിരുന്ന കോഹ്ലി ഗിയർ മാറ്റി. സെഞ്ച്വറിയിലേക്കുള്ള കോഹ്ലിയുടെ പ്രയാണം പെെട്ടന്നായിരുന്നു. അലി പുറത്താകുേമ്പാൾ 42 പന്തിൽ 55 റൺസുമായാണ് കോഹ്ലി ക്രീസിലുണ്ടായിരുന്നത്. സിക്സും േഫാറും ഒന്നിനുപിറകെ ഒന്നായി പായിച്ച് കോഹ്ലി 57 പന്തിൽ സെഞ്ച്വറി തികച്ചു. അവസാന പന്തിൽ സിക്സറിന് ശ്രമിച്ചെങ്കിലും ശുഭ്മാൻ ഗില്ല് പിടികൂടി. മാർകസ് സ്റ്റോയ്നിസ് (17) പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയെ വൻ തകർച്ചയിൽനിന്നാണ് റസലും റാണയും ചേർന്ന് കൈപിടിച്ചുയർത്തുന്നത്. അവസാനം വരെ അടിച്ചുനോക്കിയെങ്കിലും പക്ഷേ കാര്യമുണ്ടായില്ല. നിശ്ചിത ഒാവറിൽ 203 റൺസെടുക്കാനെ സാധിച്ചുള്ളൂ. ഒമ്പതു സിക്സും രണ്ടു ഫോറുമായാണ് റസൽ 25 പന്തിൽ 65 റൺസെടുത്തത്. റാണ അഞ്ചു സിക്സും ഒമ്പതു ഫോറും അതിർത്തി കടത്തി 46 പന്തിൽ 85 റൺസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.