Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right​വാ​ർ​ണ​ർ 88:...

​വാ​ർ​ണ​ർ 88: ഹൈദരാബാദിന്​ 45 റൺസ്​ ജയം

text_fields
bookmark_border
​വാ​ർ​ണ​ർ 88: ഹൈദരാബാദിന്​ 45 റൺസ്​ ജയം
cancel
ഹൈ​ദ​രാ​ബാ​ദ്​: ഡേ​വി​ഡ്​ വാ​ർ​ണ​റു​ടെ ക​ലി​യ​ട​ങ്ങാ​ത്ത ബാ​റ്റി​നു മു​ന്നി​ൽ എതിർ ബൗ​ള​ർ​മാ​ർ ത​ല്ലു​കൊ​ ണ്ട്​ ത​ള​ർ​ന്നപ്പോൾ ഹൈദരാബാദിന്​ വിജയാഘോഷം. പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ലെ ടൈ​ബ്രേ​ക്ക​ർ അ​ങ്ക​ത്തി​ൽ കിങ് ​സ്​ ഇലവൻ പഞ്ചാബിനെ 45 റൺസിന്​ തോൽപിച്ച്​ സൺറൈഴേ്​സ്​ ഹൈദരാബാദ്​ ​േപ്ല ഒാഫ്​ സാധ്യത വർധിപ്പിച്ചു. ആദ്യം ബാറ്റ ുചെയ്​ത ഹൈദരാബാദ്​ ആറു വിക്കറ്റ്​ നഷ്​ടത്തിൽ 212 റൺസെടുത്തപ്പോൾ പഞ്ചാബി​​െൻറ മറുപടി എട്ടിന്​ 167 എന്ന നിലയിൽ അവസാനിച്ചു.

സീ​സ​ണി​ൽ ഒാ​റ​ഞ്ച്​ തൊ​പ്പി ഉ​റ​പ്പി​ച്ച വാ​ർ​ണ​ർ ഏ​ഴു​ ബൗ​ണ്ട​റി​യും ര​ണ്ടു​ സി​ക്​​സും പ​റ​ത്തി (56 പ​ന്തി​ൽ 81 റ​ൺ​സ്) പടനയിച്ചപ്പോൾ ഹൈദരാബാദ്​ 200 കടന്നു. ഒാപണർ വൃ​ദ്ധി​മാ​ൻ സാ​ഹ​യും (28) മനീ​ഷ്​ പാ​ണ്ഡെ​യും (36) മു​ഹ​മ്മ​ദ്​ ന​ബി​യും (20) അവസരത്തിനൊത്തുയർന്നതോടെ ആ​റു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 212 റ​ൺ​സി​ലെ​ത്തി. സ്​കോർ 78ലാ​ണ്​ സാ​ഹ പു​റ​ത്താ​യ​ത്. ര​ണ്ടാം വി​ക്ക​റ്റി​ൽ പാ​ണ്ഡെ​യും വാ​ർ​ണ​റും വേ​ഗം കൂ​ട്ടി. അ​ശ്വി​​െൻറ ഒാ​വ​റി​ൽ ഇ​രു​വ​രും പു​റ​ത്താ​യ​തോ​ടെ​യാ​ണ്​ റ​ൺ​വേ​ഗ​ത്തി​ന്​ ക​ടി​ഞ്ഞാ​ൺ വീ​ണ​ത്. അ​വ​സാ​ന ഒാ​വ​റി​ൽ മുഹമ്മദ്​ ന​ബി നാ​ട്ടു​കാ​ര​നാ​യ മു​ജീ​ബി​നെ ക​ണ​ക്കി​ന്​ ശി​ക്ഷി​ച്ചു. നാ​ല്​ ​ഒാ​വ​റി​ൽ 66 റ​ൺ​സ്​ വ​ഴ​ങ്ങി​യ അ​ഫ്​​ഗാ​ൻ താ​രം സീ​സ​ണി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ റ​ൺ​സ്​ വ​ഴ​ങ്ങു​ന്ന ബൗ​ള​റാ​യി. ഷ​മി ര​ണ്ടു വി​ക്ക​റ്റ്​ വീ​ഴ്​​ത്തി.

മറുപടി ബാറ്റിങ്ങിൽ ലോകേഷ്​ രാഹുലി​​െൻറ (56 പന്തിൽ 79) പഞ്ചാബ്​ തിരിച്ചടിച്ചെങ്കിലും കാര്യമായ പിന്തുണ ലഭിച്ചില്ല. ​ക്രിസ്​ ഗെയ്​ൽ (4) മൂന്നാം ഒാവറിൽ മടങ്ങി. മായങ്ക്​ അഗർവാൾ (27), നികോളസ്​ പുറാൻ (21), ഡേവിഡ്​ മില്ലർ (11) എന്നിങ്ങനെയാണ്​ മറ്റുള്ളവരുടെ സംഭാവന. ഹൈദബരാബാദി​​െൻറ റാഷിദ്​ ഖാനും, ഖലീൽ അഹമ്മദും മൂന്നു വിക്കറ്റ്​ വീതം വീഴ്​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPL
News Summary - IPL 2019- sports news
Next Story