ഐ.പി.എല്ലിന് കേന്ദ്രസർക്കാറിൻെറ അനുമതി തേടി ബി.സി.സി.ഐ
text_fieldsന്യൂഡൽഹി: യു.എ.ഇയിൽ ഐ.പി.എൽ നടത്താൻ കേന്ദ്രസർക്കാറിൻെറ അനുമതി തേടി ബി.സി.സി.ഐ. ഐ.പി.എല്ലിൻെറ 13ാമത് എഡിഷൻ യു.എ.ഇയിൽ വെച്ച് നടത്താൻ സർക്കാറിൻെറ അനുമതി തേടിയ വിവരം ഗവേണിങ് കൗൺസിൽ ചെയർമാൻ ബ്രിജേഷ് പട്ടേലാണ് സ്ഥിരീകരിച്ചത്.
യു.എ.ഇയിൽ സെപ്റ്റംബറിലാവും മൽസരങ്ങൾ നടക്കുക. 60 മൽസരങ്ങളാവും ഉണ്ടാവുക. സെപ്റ്റംബർ 26 മുതൽ നവംബർ ഏഴ് വരെയുള്ള കാലയളവിലാവും ടൂർണമെൻറ് നടത്തുകയെന്നാണ് സൂചന.
ഡിസംബർ മൂന്നിന് ആസ്ട്രേലിയയിൽ നാല് മൽസരങ്ങളുളള ടെസ്റ്റ് സീരിസ് ഇന്ത്യ കളിക്കും. ഇതിന് മുമ്പ് കളിക്കാർക്ക് ക്വാറൻറീൻ ഉറപ്പാക്കാനാണ് ബി.സി.സി.ഐയുടെ ശ്രമം. ഇത് കൂടി മുന്നിൽ കണ്ടാവും ഐ.പി.എല്ലിൻെറ ഫിക്ചർ തയാറാക്കുക. വരും വർഷങ്ങളിലെ ട്വൻറി 20 ലോകകപ്പ് ഉൾപ്പടെയുള്ള പ്രധാന മൽസരങ്ങളുടെ ഷെഡ്യൂൾ ഐ.സി.സി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.