ആർക്കുംവേണ്ടാത്ത ഇശാന്തും ഇർഫാനും
text_fieldsബംഗളൂരു: െഎ.പി.എൽ പത്താം സീസൺ താരലേലത്തിൽ ആർക്കുംവേണ്ടാതെ സീനിയർ ഇന്ത്യൻ താരങ്ങൾ. രണ്ടു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ഇശാന്ത് ശർമ, 50 ലക്ഷം വിലയിട്ട ചേതേശ്വർ പുജാര, ഇർഫാൻ പത്താൻ എന്നിവരെ രണ്ടു തവണ വിളിച്ചിട്ടും എടുക്കാനാളില്ലാതായി. പ്രഗ്യാൻ ഒാജ, പർവേസ് റസൂൽ, ആർ.പി. സിങ്, ഉൻമുക്ത് ചന്ദ്, അഭിനവ് മുകുന്ദ്, ജോഗീന്ദർശർമ എന്നിവരും എടുക്കാച്ചരക്കായി. ഇവർക്ക് പുറമെ, ഒരുകോടിക്ക് മുകളിൽ അടിസ്ഥാനവിലയിട്ട ജാസൻ ഹോൾഡർ, ബ്രാഡ് ഹഡിൻ, നഥാൻ ലിയോൺ, ജോണി ബെയർസ്റ്റോ, കെയ്ൽ ആബോട്ട്, മർലോൺസാമുവൽസ്, അലക്സ് ഹെയ്ൽസ് എന്നിവർക്കും ആവശ്യക്കാരില്ലാതായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.