ഐ.പി.എൽ താരലേലം; ബെൻ സ്റ്റോക്സ് വിലയേറിയ താരം, ആവശ്യക്കാരില്ലാതെ ഗെയ്ലും മലിംഗയും
text_fieldsബംഗളൂരു: ആവേശത്തിെൻറ അമിട്ട് പൊട്ടിച്ച് ഇന്ത്യൻ പ്രീമിയർ ലീഗിെൻറ പണപ്പെട്ടി തുറന്നു. കോടികളുടെ കനവുമായി വെടിക്കെട്ടുകാരെ റാഞ്ചാൻ ടീമുകൾ മത്സരിച്ചപ്പോൾ ആർക്കും വേണ്ടാതെയും ചില സൂപ്പർ താരങ്ങൾ. െഎ.പി.എൽ 11ാം സീസണിെൻറ താരലേലത്തിൽ പൊന്നുംവിലയുള്ള താരമായത് കഴിഞ്ഞ സീസണിലെ കോടീശ്വരൻ ഇംഗ്ലണ്ടുകാരനയ ബെൻ സ്റ്റോക്സ്. ഇൗ ഒാൾറൗണ്ടറെ 12.5 കോടി രൂപക്ക് രാജസ്ഥാൻ റോയൽസാണ് സ്വന്തമാക്കിയത്. രണ്ടും മൂന്നും സ്ഥാനത്ത് ഇന്ത്യൻ താരങ്ങളായ മനീഷ് പാണ്ഡെയും (11 കോടി, ഹൈദരാബാദ്), ലോകേഷ് രാഹുലും (11 കോടി, കിങ്സ് ഇലവൻ പഞ്ചാബ്). െഎ.പി.എല്ലിൽ ഒരു മലയാളി താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിഫലം സ്വന്തമാക്കിയാണ് സഞ്ജു വി. സാംസൺ തെൻറ പഴയ തട്ടകത്തിലേക്ക് മടങ്ങുന്നത്.
അതേസമയം, കഴിഞ്ഞ പത്ത് സീസൺ െഎ.പി.എല്ലിലും നിറസാന്നിധ്യമായിരുന്ന വിൻഡീസ് താരം ക്രിസ് ഗെയ്ൽ, ശ്രീലങ്കൻ പേസ് ബൗളർ ലസിത് മലിംഗ, ജോ റൂട്ട് എന്നിവർക്ക് ആദ്യ ദിന ലേലത്തിൽ ആവശ്യക്കാരില്ലാതായി. ലേലത്തിെൻറ രണ്ടാം ഭാഗം ഞായറാഴ്ച തുടരും. ദേശീയ കുപ്പായമണിയാത്ത പുതുമുഖതാരങ്ങളും ശനിയാഴ്ച ആവശ്യക്കാരില്ലാത്ത സീനിയർ താരങ്ങളുമാവും ഞായറാഴ്ച ലേല മേശയിലെത്തുന്ന്. കൂടുതൽ മലയാളി താരങ്ങൾ ഞായറാഴ്ച അവസരം കാത്തിരിക്കും. റൈറ്റ് ടു മാച്ച് (ആർ.ടി.എം) കാർഡിറക്കി ശിഖർ ധവാനെ സൺറൈസേഴ്സ് ഹൈദരാബാദ് 5.20 കോടിക്ക് നിലനിർത്തി.
ചെന്നൈയിലെത്തിക്കുമെന്ന് എം.എസ്. ധോണി വാഗ്ദാനം ചെയ്ത ആർ. അശ്വിനെ 7.60 കോടിക്ക് കിങ്സ് ഇലവൻ പഞ്ചാബ് റാഞ്ചി. ക്രിസ് ഗെയ്ലിനെ ആർക്കും വേണ്ടാതായപ്പോൾ വിൻഡീസിലെ മറ്റൊരു ബിഗ് ഹിറ്റർ കീറൺ പൊള്ളാഡിനെ മുംബൈ ഇന്ത്യൻസ് ആർ.ടി.എം വഴി 5.40 കോടിക്ക് നിലനിർത്തി. ഇന്ത്യൻ ടീമിൽ കളിക്കാത്ത ക്രുണാൽ പാണ്ഡ്യക്ക് മുംബൈ മുടക്കിയത് 8.80 കോടി രൂപ. വിൻഡീസ് ദേശീയ ടീമിലെത്താത്ത ജൊഫ്ര അർചറിന് രാജസ്ഥാൻ എറിഞ്ഞത് 7.2 കോടി. ലേലമേശയിലെത്തിയ മലയാളി താരം വിഷ്ണു വിനോദിന് ആവശ്യക്കാരില്ല.ഗൗതം ഗംഭീർ ( 2.80 കോടി-ഡൽഹി), ഹർഭജൻ സിങ് (2 കോടി-ചെന്നൈ), യുവരാജ് സിങ് (2 കോടി) എന്നീ സീനിയർ താരങ്ങൾക്ക് ലഭിച്ചത് അടിസ്ഥാനവില മാത്രം.
ആർക്കും വേണ്ടാത്ത പ്രമുഖർ
ജെയിംസ് ഫോക്നർ, മുരളി വിജയ്, ക്രിസ് ഗെയ്ൽ, ലസിത് മലിംഗ, ഹാഷിം ആംല, ജോ റൂട്ട്, ആഡം സാംപ, പാർഥിവ് പേട്ടൽ, ടിം സൗത്തി, ഇശാന്ത് ശർമ.
കോടീശ്വരം കൗമാരം
അണ്ടർ-19 ലോകകപ്പ് ടീമിലെ താരങ്ങൾക്ക് കോടി വില. ഒാപണിങ് ബാറ്റ്സ്മാൻ ശുഭമൻഗിൽ (1.80 കോടി), പേസ് ബൗളർ കമലേഷ് നഗർകോതി (3.20) എന്നിവരെ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് സ്വന്തമാക്കിയപ്പോൾ, ക്യാപ്റ്റൻ പൃഥ്വി ഷായെ (1.20 കോടി) ഡൽഹി റാഞ്ചി. 20 ലക്ഷം അടിസ്ഥാന വിലയിൽനിന്നാണ് കൗമാരക്കാരുടെ വില ഉയർന്നത്.
ശനിയാഴ്ച ലേലം െചയ്യപ്പെട്ടവർ
(നിലനിർത്തിയവർ,
വിദേശ താരങ്ങൾ, ആെക ക്രമത്തിൽ)
ടീമിൽ പരമാവധി 25 താരങ്ങൾ
വിദേശ താരങ്ങൾ: 8
രാജസ്ഥാൻ റോയൽസ്
(1-5-9)
ബാക്കി: 23.50
ബെൻ സ്റ്റോക്സ് (12.5)
സഞ്ജു സാംസൺ (8)
െജാ ആർചർ (7.20)
ജോസ് ബട്ലർ (4.40)
അജിൻക്യ രഹാനെ (`4)
ഡാർസി ഷോട്ട് (4)
രാഹുൽ ത്രിപതി (3.40)
സ്റ്റുവർട്ട് ബിന്നി (0.50)
ഡൽഹി ഡെയർ ഡെവിൾസ്
(3-5-15)
ബാക്കി: 12.30
െഗ്ലൻ മാക്സ്വെൽ (9)
കഗിസോ റബാദ (4.20)
അമിത് മിശ്ര (4)
വിജയ് ശങ്കർ (3.20)
രാഹുൽ തെവാടിയ (3)
മുഹമ്മദ് ഷമി (3)
ഗൗതം ഗംഭീർ (2.80)
കോളിൻ മൺറോ (1.90)
ജാസൺ റോയ് (1.50)
പൃഥ്വിഷാ (1.20)
അവേഷ് ഖാൻ (0.70)
ഹർഷ പേട്ടൽ (0.20)
ചെന്നൈ സൂപ്പർ കിങ്സ്
(3-4-11)
ബാക്കി തുക: 17 കോടി
കേദാർ ജാദവ് (7.80)
െഡ്വയ്ൻ ബ്രാവോ (6.40)
കരൺ ശർമ (5)
ഷെയ്ൻ വാട്സൻ (4)
അമ്പാട്ടി റായുഡു (2.20)
ഹർഭജൻ സിങ് (2)
ഫാഫ് ഡുെപ്ലസിസ് (1.60)
ഇമ്രാൻ താഹിർ (1)
മുംബൈ ഇന്ത്യൻസ്
(3-3-9) ബാക്കി: 15.80
ക്രുണാൽ പാണ്ഡ്യ (8.80)
ഇഷാൻ കിഷൻ (6.20)
കീറൺ പൊള്ളാഡ് (5.40)
പാറ്റ് കമ്മിൻസ് (5.40)
സൂര്യകുമാർ യാദവ് (3.20)
മുസ്തഫിസുർ റഹ്മാൻ (2.20)
കിങ്സ് ഇലവൻ പഞ്ചാബ്
(1-3-10)
ബാക്കി: 21.90
ലോകേഷ് രാഹുൽ (11)
ആർ. അശ്വിൻ (7.60)
ആരോൺ ഫിഞ്ച് (6.20)
മാർക് സ്റ്റോയിണിസ് (6.20)
കരുൺ നായർ (5.60)
ഡേവിഡ് മില്ലർ (3)
യുവരാജ് സിങ് (2)
മായങ്ക് അഗർവാൾ (1)
ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്
(3-6-14) ബാക്കി: 15.85
ക്രിസ് വോക്സ് (7.40)
യുസ്വേന്ദ്ര ചഹൽ (6)
ഉമേഷ് യാദവ് (4.20)
ബ്രണ്ടൻ മക്കല്ലം (3.60)
നവദീപ് സെയ്നി (3)
ക്വിൻറൺ ഡി കോക് (2.80)
കോളിൻ ഗ്രാൻഡ്ഹോം (2.20)
മുഇൗൻ അലി (1.70)
മനാൻ വോഹ്റ (1.10)
കുൽവന്ത് ഖെജ്റോലിയ (0.85)
അനികേത് ചൗധരി (0.30)
കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്
(2-4-12)
ബാക്കി: 7.60
ക്രിസ്ലിൻ (9.60)
മിച്ചൽ സ്റ്റാർക് (9.40)
ദിനേശ് കാർത്തിക് (7.40)
റോബിൻ ഉത്തപ്പ (6.40)
കുൽദീപ് യാദവ് (5.80)
പിയൂഷ് ചൗള (4.20)
നിതീഷ് റാണ (3.40)
കമലേഷ് നഗർകോതി (3.20)
ശുഭ്മൻഗിൽ (1.80)
ഇശാങ്ക് ജഗ്ഗി (0.20)
സൺറൈസേഴ്സ് ഹൈദരാബാദ്
(2-5-16)
ബാക്കി: 7.95
മനീഷ് പാണ്ഡെ (11)
റാഷിദ് ഖാൻ (9)
ശിഖർ ധവാൻ (5.20)
വൃദ്ധിമാൻ സാഹ (5)
സിദ്ദാർഥ് കൗൾ (3.80)
ദീപക് ഹൂഡ (3.60)
സെയ്ദ് ഖലീൽ അഹമ്മദ് (3)
കെയ്ൻ വിൽസൺ (3)
ബ്രാത്വെയ്റ്റ് (2)
ഷാകിബ് ഹസൻ (2)
യൂസുഫ് പത്താൻ (1.90)
ബേസിൽ തമ്പി (0.95)
ടി. നടരാജൻ (0.40)
റിക്കി ഭുയി (0.20).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.