Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right​െഎ.പി.​എൽ ​േലലം:...

​െഎ.പി.​എൽ ​േലലം: പൊന്നും വില കിട്ടിയവരും പ്രതീക്ഷ തെറ്റിയവരും

text_fields
bookmark_border
ipl-sanju
cancel

പണം വാരിയെറിഞ്ഞ്​ താരങ്ങളെ സ്വന്തമാക്കുന്ന ​െഎ.പി.എൽ ലേലത്തിൽ കോടികൾ നേടിയവരെയും നിരാശപ്പെടുത്തിയവരെയും പരാജയപ്പെടാം. 

ബെൻ സ്​റ്റോക്​സ്​:​ ഉച്ച വരെയുള്ള ലേലത്തിലെ വില കൂടുതൽ കിട്ടിയ താരം സ്​റ്റോക്​സാണ്​. 12.50 കോടി നേടിയ സ്​റ്റോക്​സിനെ​ കഴിഞ്ഞ ​െഎ.പി.എല്ലിൽ 14 കോടി രൂപ കൊടുത്ത്​ പുനെ സ്വന്തമാക്കിയിരുന്നു. 

മനിഷ്​ പാ​െണ്ഡ: കഴിഞ്ഞ സീസണിലെ കൊൽകത്തയുടെ താരമായ മനീഷ്​ പാണ്ഡെ ഇത്തവണ ഹൈദരാബാദ്​ ജഴ്​സി അണിയും. റൈറ്റ്​ ടു മാച്ച്​ കാർഡ്​ വച്ച്​ ടീമിൽ നിലനിർത്താൻ ശ്രമിച്ചെങ്കിലും 11 കോടി നൽകാൻ ഷാരൂഖ്​ ഖാ​​​​​െൻറ ടീം തയ്യാറായിരുന്നില്ല.

കെ.എൽ രാഹൂൽ: ​െഎ.പി.എല്ലിൽ വളരെ പരിതാപകരമായ ചരിത്രമുള്ള കിങ്​സ്​ ഇലവൻ പഞ്ചാബ്​ ഇത്തവണ വൻ തയ്യാറെടുപ്പിലാണ്​. കെ.എൽ രാഹുലിനെ അവർ സ്വന്തമാക്കിയത്​ 11 കോടി രൂപക്ക്​.

ക്രിസ്​ ലിൻ: കൊൽകത്ത റൈറ്റ്​ ടു മാച്ച്​ കാർഡ്​ ഉപയോഗിച്ച്​ അവരുടെ സ്​റ്റാർ പ്ലെയർ ക്രിസ്​ ലിന്നിനെ 9.50 കോടി നൽകി ടീമിൽ നിലനിർത്തി.

ഗ്ലെൻ മാക്​സ്​വെൽ: കഴിഞ്ഞ സീസണിൽ പഞ്ചാബി​​​​​െൻറ തുറുപ്പ്​ ചീട്ടായിരുന്ന ഗ്ലെൻ മാക്​സ്​വെല്ലിനെ ഡൽഹി  9.40 കോടി നൽകി ടീമിലെത്തിച്ചു.

റാഷിദ്​ ഖാൻ: അഫ്​ഗാനിസ്​താൻ താരം റാഷിദ്​ ഖാനെ സൺറൈസേഴ്​സ്​ 9 കോടിക്ക്​ ടീമിൽ നിലനിർത്തി. 6 കോടിയായിരുന്നു അടിസ്​ഥാന വില.

സഞ്​ജു സാംസൻ: കേരളത്തി​​​​​െൻറ സ്വന്തം സഞ്​ജുവിന്​ ലേലത്തിൽ എട്ട്​ കോടി രൂപ ലഭിച്ചു. രാജസ്​ഥാൻ റോയൽസ്​ തങ്ങളുടെ പഴയ താരത്തെ ടീമിനൊപ്പം നിലനിർത്തി.

രവിചന്ദ്ര അശ്വിൻ: കിങ്​സ്​ ഇലവൻ പഞ്ചാബി​​​​​െൻറ വലിയ ഭാഗ്യം ഇന്ത്യൻ സ്​പിൻ മാന്ത്രികൻ അശ്വിൻ 7.60 കോടിക്ക്​ ടീമിലെത്തി.

ദിനേഷ്​ കാർത്തിക്ക്​: കൊൽകത്തയിലേക്ക്​ ഇന്ത്യയുടെ മുൻ വിക്കറ്റ്​ കീപ്പർ പോകുന്നത്​ 7.40 കോടി രൂപക്ക്​.

ഡ്വെയ്​ൻ ബ്രാവോ: 6.40 കോടിക്ക്​ ചെന്നൈ അവരുടെ ഡാൻസിങ്​ ഒാൾറൗണ്ടർ ബ്രാവോയെ നിലനിർത്തി.

കരുൺ നായർ: അടിസ്​ഥാന വിലയുടെ അഞ്ചിരട്ടി നേടി മലയാളിയായ കരുൺ ഞെട്ടിച്ചു. പഞ്ചാബാണ് 5.60 കോടിക്ക്​​ താരത്തെ സ്വന്തമാക്കിയത്​.

 

 

പ്രതീക്ഷ തെറ്റിയ താരങ്ങൾ

ക്രിസ്​ ഗെയിൽ: മറ്റ്​ ടീമുകളുടെ ആരാധകർ പോലും രഹസ്യമായി ആരാധിച്ചിരുന്ന വെടിക്കെട്ട്​ ആശാൻ ഗെയിൽ. ഇൗ സീസണിലെ താര ലേലത്തിൽ ​ആർക്കും വേണ്ടാതെ മൂലക്കാണ്​. നാളെ താരത്തെ വീണ്ടും ലേലത്തിന്​ വെക്കും. ഗെയിലിനെ ആര്​ നേടുമെന്ന്​ കാത്തിരുന്ന്​ കാണാം. 

യുവരാജ്​: ​െഎ.പി.എല്ലിൽ ഏറ്റവും കൂടുതൽ തുക നേടിയ ചുരുക്കം ചില താരങ്ങളിലൊരാൾ. മുൻ സീസണിൽ 16 കോടി നൽകി ഡൽഹി സ്വന്തമാക്കിയിരുന്ന താരം. അടിസ്​ഥാന വിലയായ 2 കോടി മാത്രം നേടി ഡൽഹിയിൽ കളിച്ചേക്കും. 

ഗൗതം ഗംഭീർ: രണ്ട്​ തവണ കൊൽകത്ത ​െഎ.പി.എൽ കിരീടം ചൂടു​േമ്പാൾ നായകനായ ഗംഭീർ ഇത്തവണ ഡൽഹിയിലാണ്​. 2.8 കോടിക്കാണ്​ ഡൽഹിയിൽ ചേക്കേറിയത്​.

ഇശാന്ത്​ ശർമ: ഇന്ത്യൻ പേസർ ടെസ്​റ്റിൽ നിലവിൽ കളിക്കുന്നുണ്ടെങ്കിലും ലേലത്തിൽ കാര്യമായ പരിഗണന ലഭിച്ചില്ല.

ലസിത്​ മലിംഗ: ​െഎ.പി.എല്ലിലെ വിക്കറ്റ്​ വേട്ടക്കാരൻ മലിംഗയും വിൽകപ്പെടാതെ ഇരിപ്പാണ്​. ലങ്കൻ ബൗളറുടെ സമീപ കാല പെർഫോമൻസ്​ അത്ര നല്ലതായിരുന്നില്ല. പലപ്പോഴും ടീമിനൊപ്പവും ചേരാനായിരുന്നില്ല.

ഹാഷിം അംല: ദക്ഷിണാഫ്രിക്കയുടെ മുൻ നിര താരത്തിന്​ 1.5 കോടിയായിരുന്നു അടിസ്​ഥാന വില. പക്ഷെ ആരും മുന്നോട്ട്​ വന്നിട്ടില്ല. 

മാർട്ടിൻ ഗുപ്​റ്റിൽ: ന്യൂസിലാൻറി​​​​​െൻറ ഒാപണർ ഗുപ്​റ്റിലും വിറ്റ്​ പോവാ​െത ഇരിപ്പാണ്​.

ജോ റൂട്ട്​ :ആദ്യമായി ​െഎ.പി.എൽ ലേലത്തിനെത്തിയ ജോ റൂട്ടിന്​ ആവശ്യക്കാരില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanju samsonkarun nairmalayalam newssports newsIPL Auction 2018ipl news
News Summary - IPL Auction 2018 rich and poor players - sports news
Next Story