താരലേലം നാളെ ബംഗളൂരുവിൽ
text_fieldsെഎ.പി.എല്ലിലെ രുചിഭേദങ്ങൾ ഇനി മാറിമറിയും. ഇന്നലെ വരെ കൊൽക്കത്തക്കും മുംബൈക്കും ബാംഗ്ലൂരിനുമൊപ്പം നിന്നവർ നാളെ മറുകണ്ടം ചാടും. താര ലേലത്തിന് ശനിയാഴ്ച ബംഗളൂരുവിൽ കളമുണരുേമ്പാൾ ഇഷ്ടതാരങ്ങൾ ഏതൊക്കെ ടീമിനൊപ്പമാകുമെന്ന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ശനി, ഞായർ ദിവസങ്ങളിലാണ് ലേലം. പത്ത് സീസൺ പിന്നിട്ട െഎ.പി.എൽ ഇക്കുറി അടിമുടി അഴിച്ചുപണിയുകയാണ്. ഒാരോ ടീമിനും മൂന്ന് താരങ്ങളെ മാത്രമാണ് നിലനിർത്താൻ അവസരമുള്ളത്. ബാക്കിയുള്ള 578 താരങ്ങൾ അടുത്ത രണ്ട് ദിവസം ലേലമുറിയിൽ അവസരത്തിനായി കാത്തിരിക്കും.
കൗമാര ലോകകപ്പ്, മുഷ്താഖ് അലി ട്രോഫി തുടങ്ങിയവയിലെ മികച്ച പ്രകടനം തുണയാകുമെന്ന പ്രതീക്ഷയിൽ ഇന്ത്യൻ താരങ്ങൾ നിലകൊള്ളുേമ്പാൾ ബിഗ് ബാഷ് ലീഗ് ഉൾപെടെയുള്ള ലീഗുകളിൽ പ്രതീക്ഷയർപ്പിച്ചാണ് വിദേശ കളിക്കാരുടെ കാത്തിരിപ്പ്.
നിബന്ധനകൾ
- ഒാരോ ടീമിനും പരമാവധി 80 കോടി രൂപ വീതം ചെലവഴിക്കാം (നിലനിർത്തിയ താരങ്ങൾക്ക് മുടക്കിയ തുക കുറച്ച് ബാക്കി തുക മാത്രമേ ലേലത്തിൽ മുടക്കാൻ കഴിയൂ).
- ഒാരോ ടീമിനും 25 താരങ്ങളെ വീതം സ്വന്തമാക്കാം. ഇതിൽ എട്ടുപേർ വിദേശ താരങ്ങളായിരിക്കണം.
- പഴയ ടീമിലുള്ള മൂന്ന് കളിക്കാരെ നിലനിർത്താം (ഇൗ കളിക്കാരെ നേരത്തെ തീരുമാനിച്ചുകഴിഞ്ഞു).
578 -ലേലത്തിൽ പെങ്കടുക്കുന്ന താരങ്ങൾ
182 -പുതിയ സീസണിലേക്ക് അവസരം ലഭിക്കുന്ന താരങ്ങൾ
360 -ഇന്ത്യൻ താരങ്ങൾ
218 -വിദേശ താരങ്ങൾ
244 -ദേശീയ ടീമുകളിൽ കളിച്ച താരങ്ങൾ
332 -ദേശീയ ടീമിലെത്താത്ത താരങ്ങൾ
18 -ഇതുവരെ ടീമുകൾ നിലനിർത്തിയ താരങ്ങൾ
20 -ലക്ഷം കുറഞ്ഞ അടിസ്ഥാന വില
ലേലത്തിലെ താരങ്ങൾ
ബെൻ സ്റ്റോക്സ്
കഴിഞ്ഞവർഷത്തേത് പോലെത്തന്നെ ഇക്കുറിയും ശ്രദ്ധാകേന്ദ്രം ബെൻ സ്റ്റോക്സ് തന്നെയാണ്. കഴിഞ്ഞ സീസണിലെ ഏറ്റവും മൂല്യമേറിയ താരമായിരുന്നു സ്റ്റോക്സ്. ബാറിലെ അടിപിടിയെ തുടർന്ന് ഇംഗ്ലണ്ട് ടീമിൽനിന്ന് പുറത്താക്കപ്പെെട്ടങ്കിലും സ്േറ്റാക്സിെൻറ വിലക്ക് ഇടിവു തട്ടിയിട്ടില്ല.
റാഷിദ് ഖാൻ
അഫ്ഗാനിസ്താന് വേണ്ടി മിന്നും പ്രകടനം നടത്തുന്നതാണ് റാഷിദ് ഖാനെന്ന സ്പിന്നർക്ക് തുണയാകുന്നത്. ബിഗ് ബാഷ് ലീഗിൽ ഒമ്പതു മത്സരത്തിൽ നിന്നായി 14 വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ െഎ.പി.എൽ സീസണിൽ ഹൈദരാബാദിനൊപ്പമായിരുന്നു.
ആർ. അശ്വിൻ
അശ്വിന് വേണ്ടി ചെന്നൈ പരമാവധി ശ്രമിക്കുമെന്ന എം.എസ്. ധോണിയുടെ വാക്കുകൾ ഇൗ തമിഴ്നാട്ടുകാരെൻറ വില ഉയർത്തിയേക്കും. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങാൻ കഴിയുന്നത് അശ്വിന് ഗുണംചെയ്യും.
കോളിൻ മൺറോ
ട്വൻറി20യിൽ അത്ര പരിചിതമല്ലാത്ത സെഞ്ച്വറി നേട്ടത്തിലേക്ക് കോളിൻ മൺറോ എന്ന ന്യൂസിലൻഡുകാരൻ അടുത്തിടെ എത്തിയത് രണ്ട് തവണയാണ്. അതും ഇന്ത്യക്കും വെസ്റ്റിൻഡീസിനുമെതിരെ. മറ്റ് ലീഗുകളിലെ പ്രകടനവും മൺറോയുടെ വില ഉയർത്തുന്നു.
പ്രിഥ്വി ഷാ
അണ്ടർ-19 ലോകകപ്പിലെ ഇന്ത്യൻ നായകനായ പൃഥ്വി ഷാ മികച്ച ഫോമിലാണ്. ആസ്ട്രേലിയക്കെതിരായ 94, പാപ്വ ന്യൂ ഗിനിക്കെതിരായ 57 എന്നിവ ഇൗ 18കാരെൻറ തുണക്കെത്തുമെന്ന് കരുതുന്നു. ഡൽഹിയും രാജസ്ഥാനും നോട്ടമിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.