ഐ.പി.എൽ 11ാം സീസണിന് ഇന്നു തുടക്കം; ഉദ്ഘാടന മത്സരത്തിൽ മുംബൈ x ചെന്നൈ
text_fieldsമുംബൈ: വിജയകരമായ പത്താണ്ട് കടന്ന ഇന്ത്യൻ പ്രീമിയർ ലീഗിെൻറ 11ാം സീസണിന് ഇന്ന് കൊടിയേറ്റം. എട്ട് ടീമുകൾ, രണ്ടരമാസം ദൈർഘ്യം, 60 മത്സരങ്ങൾ. ഇനിയുള്ള രാത്രികൾ ക്രിക്കറ്റ് പ്രേമികൾക്ക് റൺപൂരത്തിേൻറത്.
എം.എസ്. ധോണി നായകനായി ചെന്നൈ സൂപ്പർ കിങ്സും ഷെയ്ൻ വോൺ പരിശീലകനായി രാജസ്ഥാൻ റോയൽസും തിരിച്ചെത്തുന്നതാണ് പുതുസീസണിെൻറ വിശേഷം. വാതുവെപ്പ് വിവാദത്തെ തുടർന്ന് രണ്ടുവർഷം വിലക്ക് കഴിഞ്ഞ് തിരിച്ചെത്തുന്ന ഇരു ടീമുകളും പ്രതാപത്തിെൻറ അടയാളവും പേറിയാണ് വരുന്നത്.
നിലവിലെ ചാമ്പ്യന്മാരായ മുംബൈയും ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സും തമ്മിലെ പോരാട്ടത്തോടെയാണ് തുടക്കം. മുംബൈയാണ് ഉദ്ഘാടന മത്സരത്തിന് വേദിയാവുന്നത്. സ്റ്റാർ സ്പോർട്സിനാണ് മത്സരങ്ങളുടെ സംപ്രേഷണാവകാശം. ഏപ്രിൽ ഏഴു മുതൽ മേയ് 20 വരെയാണ് റൗണ്ട് മത്സരങ്ങൾ. 22, 23, 25 തീയതികളിൽ േപ്ല ഒാഫും മേയ് 27ന് മുംബൈയിൽ ഫൈനലും നടക്കും.
ചാമ്പ്യൻസ്
മുംബൈ ഇന്ത്യൻസ്
3 -(2013, 15, 17)
ചെന്നൈ സൂപ്പർ കിങ്സ്
2- (2010,11)
കൊൽക്കത്ത
2 -(2012,14)
ഹൈദരാബാദ്
1- (2016),
രാജസ്ഥാൻ റോയൽസ്
1- (2008)
ഡെക്കാൻ ചാർജേഴ്സ്
1- (2009)
പത്തു സീസൺ; പത്തരമാറ്റ് മികവ്
•കൂടുതൽ റൺസ്:
സുരേഷ് റെയ്ന 4540
•കൂടുതൽ സിക്സ്:
ക്രിസ് ഗെയ്ൽ 265
•കൂടുതൽ വിക്കറ്റ്:
ലസിത് മലിംഗ 154
•ഉയർന്ന സ്കോർ:
ക്രിസ് ഗെയ്ൽ 175 (66
പന്തിൽ, 2013 സീസൺ)
•ബൗളിങ് പ്രകടനം:
സുഹൈൽ തൻവീർ 6/14 (2007 സീസൺ)
•ഉയർന്ന ടീം ടോട്ടൽ:
ബംഗളൂരു റോയൽസ് 263 (2013 സീസൺ)
•കുറഞ്ഞ ടീം ടോട്ടൽ:
ബംഗളൂരു റോയൽസ് 49/10 (2017 സീസൺ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.