ധോണിയും രോഹിത്തും ഐ.പി.എല്ലിലെ മികച്ച നായകൻമാർ
text_fieldsന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിെൻറ 13ാം വാർഷിക ദിനത്തിൽ ടൂർണമെൻറ് ചരിത്രത്തിലെ എ ക്കാലത്തെയും മികച്ച നായകൻമാരായി ചെന്നൈ സൂപ്പർ കിങ്സിെൻറ എം.എസ്. ധോണിയെയും മുംബൈ ഇന്ത്യൻസിെൻറ രോഹിത് ശർമയെയും തെരഞ്ഞെടുത്തു. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിെൻറ എബി ഡിവില്ലിയേഴ്സ് (ദക്ഷിണാഫ്രിക്ക) മികച്ച ബാറ്റ്സ്മാനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മുംബൈയുടെ ലസിത് മലിംഗ (ശ്രീലങ്ക) മികച്ച ബൗളറായി.
ചെന്നൈയുടെ ഓസീസ് താരം ഷെയ്ൻ വാട്സണാണ് മികച്ച ഓൾറൗണ്ടർ. വിരാട് കോഹ്ലിയാണ് ഏറ്റവും മികച്ച ഇന്ത്യൻ ബാറ്റ്സ്മാൻ. ചെന്നൈയെ 11 സീസണുകളിൽ 10 തവണയും പ്ലേഓഫിലെത്തിക്കുകയും രണ്ടുതവണ ജേതാക്കളാക്കുകയും ചെയ്ത് ധോണിയും ഏഴുസീസണുകളിൽ നാല് തവണ മുംബൈയെ ജേതാക്കളാക്കി രോഹിത്തും അംഗീകാരം നേടിയത്.
കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് പരിശീലകനായിരുന്ന ട്രെവർ ബെയ്ലിസിനെ മറികടന്ന് ചെന്നൈയുടെ സ്റ്റീവൻ ഫ്ലെമിങ് മികച്ച പരിശീലകനായി. 20 മുൻ ക്രിക്കറ്റർമാരും 10 മുതിർന്ന മാധ്യമപ്രവർത്തകരുമുൾപ്പെടെ 50 പേരടങ്ങുന്ന വിശാല ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.