Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവാട്ട്സൺ 117; ചെന്നൈ...

വാട്ട്സൺ 117; ചെന്നൈ സൂപ്പർ കിങ്സ് ഐ.പി.എൽ ജേതാക്കൾ

text_fields
bookmark_border
വാട്ട്സൺ 117; ചെന്നൈ സൂപ്പർ കിങ്സ് ഐ.പി.എൽ ജേതാക്കൾ
cancel

മുംബൈ: ​രണ്ടുവർഷത്തെ ഇടവേളക്കുശേഷം തിരിച്ചെത്തിയത്​ ചില കളികൾ കാണാനും ചിലത്​ പഠിപ്പിക്കാനുമാണെന്ന്​ ക്യാപ്​റ്റൻ കൂൾ എം.എസ്​. ധോണി തെളിയിച്ചു. െഎ.പി.എൽ കരിയറിലെ നാലാം സെഞ്ച്വറി കുറിച്ച വെറ്ററൻ ബാറ്റ്​സ്​മാൻ ഷെയ്​ൻ വാട്​സ​​​​െൻറ മികവിൽ ഹൈദരാബാദ്​ സൺ റൈസേഴ്​സിനെതിരെ എട്ട്​ വിക്കറ്റി​​​​െൻറ തകർപ്പൻ ജയവുമായി ​െഎ.പി.എൽ 11ാം സീസൺ കിരീടം ചെന്നൈ സൂപ്പർ കിങ്​സി​​​​െൻറ ഷെൽഫിലേക്ക്​. ​തങ്ങളുടെ ഏഴാം ഫൈനലിനിറങ്ങിയ ധോണിപ്പടയുടെ മൂന്നാം കിരീടനേട്ടം കൂടിയാണിത്​. 

ശർദുൽ ഠാക്കൂറിൻെറ ബൗളിങ്
 


ആദ്യം ബാറ്റ്​ ചെയ്​ത ഹൈദരാബാദ്​ ക്യാപ്​റ്റൻ ​െകയ്​ൻ വില്യംസണി​​​​െൻറയും (47), അവസാന ഒാവറുകളിൽ കൂറ്റനടികളുമായി നിറഞ്ഞുകളിച്ച യൂസുഫ്​ പത്താ​ൻ (45 നോട്ടൗട്ട്​) കാർലോസ്​ ബ്രാത്ത്​വെയ്​റ്റ്​ (21) എന്നിവരുടെ മികവിൽ ആറുവിക്കറ്റ്​ നഷ്​ടത്തിൽ 178 റൺസെടുത്തു. കിരീടമണിയാൻ 179 റൺസ്​ ലക്ഷ്യവുമായിറങ്ങിയ ചെന്നൈയെ വാട്​സ​നും (57 പന്തിൽ 117 നോട്ടൗട്ട്​), സുരേഷ്​ റെയ്​ന (32), അമ്പാട്ടി റായുഡു (16 നോട്ടൗട്ട്​) എന്നിവർ ചേർന്ന്​ അനായാസം വിജയത്തിലെത്തിച്ചു. 

ശ്രീവൽസ് ഗോസ്വാമി റണ്ണൗട്ടായി മടങ്ങുന്നു
 

ഫൈനലിൽ നാലുതവണ കിരീടം കൈവിട്ട ശീലമുള്ള ചെന്നൈക്ക്​ മറുപടി ബാറ്റിങ്ങി​​​​െൻറ തുടക്കം അത്ര അനായാസമായിരുന്നില്ല. ഹൈദരാബാദി​​​​െൻറ ടോട്ടലിനെ പിന്തുടരു​േമ്പാൾ തുടക്കത്തിൽ റൺസ്​ കണ്ടെത്താൻ വിഷമിച്ചു. ആദ്യ ഒാവർ ഭുവനേശ്വർ കുമാർ മെയ്​ഡനാക്കി. ആദ്യ ക്വാളിഫയർ ഹീറോ ഫാഫ്​ ഡുപ്ലെസിസിനെ (10) എളുപ്പം മടങ്ങി. പരിചയസമ്പന്നനായ സുരേഷ് റെയ്‌ന ക്രീസിലെത്തിയതോടെ വാട്‌സൺ താളം കണ്ടെത്തി. ഇരുവരും ചേര്‍ന്ന് ചെന്നൈയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. അർധശതകം കടന്നതോടെ വാട്​സൺ കൂടുതൽ ഹൈവാൾട്ടിൽ ജ്വലിച്ചുതുടങ്ങി.


സന്ദീപ് ശര്‍മ എറിഞ്ഞ 13ാം ഓവറില്‍ 27 റണ്‍സാണ് വാട്​സൺ അടിച്ചുകൂട്ടിയത്​. രണ്ടാം വിക്കറ്റില്‍ ഇരുവരും 117 റണ്‍സ് പടുത്തുയർത്തി. ഇതിനിടെ റെയ്‌നയെ (32) പുറത്താക്കി ബ്രാത്ത്‌വൈറ്റ് കൂട്ടുകെട്ട് തകര്‍ത്തു. അപ്പോഴേക്കും ചെന്നൈ സുരക്ഷിതമായ നിലയിൽ എത്തിയിരുന്നു. റായുഡുവിനെ സാക്ഷിനിർത്തി അടിച്ചുകളിച്ച വാട്​സൻ സീസണിലെ രണ്ടാം സെഞ്ച്വറിയും കുറിച്ചു. ബ്രാത്ത്​വെയ്​റ്റ്​ എറിഞ്ഞ 19ാം ഒാവറി​​​​െൻറ മൂന്നാംപന്ത്​ ബൗണ്ടറി പായിച്ച്​ റായുഡുവാണ്​ ചെന്നൈയുടെ വിജയറൺ കുറിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCImalayalam newssports newsCricket NewsIndian cricketIPL 2018ipl newsipl final 2018
News Summary - ipl final 2018- Sports news
Next Story