ഐ.പി.എല്ലിൽ ഹൈദരാബാദിനോട് ബാംഗ്ലൂരിന് ദയനീയ തോൽവി
text_fieldsഹൈദരാബാദ്: കഴിഞ്ഞ ഒരു വർഷമായി മനസ്സിൽ കുറിച്ചിട്ട പകയെല്ലാം റൺസുകളായി വാരിയെ റിഞ്ഞ് ഡേവിഡ് വാർണർ. പന്ത് കാണുേമ്പാൾ കലിയടങ്ങാെത ആക്രമിക്കുന്ന ആസ്ട്രേലിയക ്കാരന് മുന്നിൽ വിരാട് കോഹ്ലിയുടെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് എത്തിയപ്പോഴും രക്ഷ യില്ല. രണ്ട് സെഞ്ച്വറികളുമായി റൺമഴപെയ്ത മത്സരത്തിൽ ആർ.സി.ബിയെ 118 റൺസിന് തകർത്ത ് വാർണറുടെ സൺറൈസേഴ്സ് ഹൈദരാബാദ്.
ഓപണർമാരായ ഡേവിഡ് വാർണറുടെയും (55 പന്തിൽ 100 നോട്ടൗട്ട്), ജോണി ബെയർസ്റ്റോയുടെയും (56 പന്തിൽ 114) മികവിൽ ഹൈദരാബാദ് രണ്ടു വിക്കറ്റ് നഷ്ടത്തിൽ 231 റൺസെടുത്താണ് കളി അവസാനിപ്പിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ് ലൂരിന് കൂറ്റൻ ലക്ഷ്യത്തിന് മുന്നിൽ എല്ലാം പിഴച്ചു. വെടിക്കെട്ടിന് ശ്രമിച്ചവരെല്ലാ ം കൂട്ടമായി വീണതോടെ ഒരു പന്ത് ബാക്കിനിൽക്കെ ആർ.സി.ബി 113ന് പുറത്തായി. ഹൈദരാബാദിന് 118 റൺസിെൻറ ഉജ്ജ്വല ജയം. നാലു വിക്കറ്റുമായി മുഹമ്മദ് നബിയും മൂന്ന് വിക്കറ്റുമായി സന്ദീപ് ശർമയുമാണ് ബാംഗ്ലൂരുകാരുടെ നടുവൊടിച്ചത്.
ഹാട്രിക് സെഞ്ച്വറി ഓപണിങ്
ഐ.പി.എൽ 12ാം സീസണിലെ ഏറ്റവും വിസ്ഫോടന ശേഷിയുള്ള ഒാപണിങ് കൂട്ടായി പേരെടുത്ത ജോണി ബെയർസ്റ്റോ-ഡേവിഡ് വാർണർ കൂട്ടുകെട്ടായിരുന്നു ഇന്നലെയും കളം ഭരിച്ചത്. സീസണിൽ തുടർച്ചയായി മൂന്നാം മത്സരത്തിലും സെഞ്ച്വറി ഒാപണിങ് കൂട്ടുകെട്ട് സൃഷ്ടിച്ചവർ ബാംഗ്ലൂർ ബൗളർമാർക്ക് തലവേദനയായി. ബെയർസ്റ്റോവിനായിരുന്നു ഇന്ന് പ്രഹരശേഷി കൂടുതൽ. അതിവേഗം കുതിച്ച താരം സീസണിലെ രണ്ടാം സെഞ്ച്വറി കുറിച്ച് കളം വിടുേമ്പാൾ ഹൈദരാബാദ് 185ലെത്തി.
2017ൽ കൊൽക്കത്തയുടെ ഗൗതം ഗംഭീറും ക്രിസ് ലിന്നും നേടിയ 184 റൺസ് എന്ന െഎ.പി.എല്ലിലെ ഒാപണിങ് കൂട്ടുകെട്ട് റെക്കോഡ് തകർത്താണ് വാർണർ-ബെയർസ്റ്റോ ഷോ അവസാനിച്ചത്. 28 പന്തിൽ അർധസെഞ്ച്വറിയും അടുത്ത 23 പന്തിൽ ആദ്യ സെഞ്ച്വറിയും തികച്ചു. അതേ ഒാവറിൽ അരങ്ങേറ്റക്കാരൻ പ്രയസ് ബർമനെ രണ്ട് സിക്സർ ഉൾപ്പെടെ പറത്തി നേടിയത് 20 റൺസ്. അടുത്ത ഒാവറിൽ ചഹലിന് വിക്കറ്റ് സമ്മാനിച്ച് ബെയർസ്റ്റോ കൊടുങ്കാറ്റ് അടങ്ങി.
12 ബൗണ്ടറിയും ഏഴ് സിക്സറും ആ ഇന്നിങ്സിന് അലങ്കാരമായി. പിന്നാലെയെത്തിയ വിജയ് ശങ്കർ (9) എളുപ്പം മടങ്ങി. യൂസുഫ് പത്താനെ സാക്ഷിയാക്കി ബൗണ്ടറിയിലൂടെ ഡേവിഡ് വാർണർ ആദ്യ സെഞ്ച്വറി നേടി. സീസണിൽ 85, 69, 100* എന്നിങ്ങനെയാണ് വാർണറുടെ സ്കോറിങ്. പ്രയസ് ബർമൻ (4 ഒാവർ 56 റൺസ്), മുഹമ്മദ് സിറാജ് (4-38), യുസ്വേന്ദ്ര ചഹൽ (4-44), ഉമേഷ് യാദവ് (4-47) തുടങ്ങി ബാംഗ്ലൂർ ബൗളർമാരെല്ലാം കണക്കിന് പ്രഹരമേറ്റു.
നബിക്ക് മുന്നിൽ ബാംഗ്ലൂർ വീണു
കൂറ്റൻ ലക്ഷ്യത്തെ കൂറ്റനടിയിലൂടെ മറികടക്കനായിരുന്നു ബാംഗ്ലൂർ പ്ലാൻ. മുഇൗൻ അലിക്ക് പകരം ഷിംറോൺ ഹെറ്റ്മയർ പാർഥിവിനൊപ്പം ഓപണറായെത്തി. എന്നാൽ, വിക്കറ്റ് വീഴ്ചയോടെയാണ് തുടങ്ങിയത്. മുഹമ്മദ് നബിയും സന്ദീപ് ശർമയും തിളങ്ങിയപ്പോൾ ക്രീസിൽ ആർക്കും നിലയുറച്ചില്ല.
പാർഥിവ് പേട്ടൽ (11), ഹെറ്റ്മയർ (9), വിരാട് കോഹ്ലി (3), എബി ഡിവില്യേഴ്സ് (1), മുഇൗൻ അലി (2), ശിവം ദുബെ (5) എന്നിവർ പവിലിയനിലേക്ക് ഘോഷയാത്രയായി. അവസാന പവർേപ്ല ഒാവറുകളിൽ പിടിച്ചുനിന്ന് കളിച്ച കോളിൻ ഡി ഗ്രാം (37), പ്രയസ് ബർമൻ (19), ഉമേഷ് യാദവ് (14) എന്നിവരുടെ മികവിൽ സ്കോർ 100 കടന്നു. മുഹമ്മദ് നബി നാലും സന്ദീപ് ശർമ മൂന്നും വിക്കറ്റ് വീഴ്ത്തി.
ഒരു ഇന്നിങ്സ്; രണ്ട് സെഞ്ച്വറി
ട്വൻറി20യിൽ അപൂർവമാണ് ഇൗ റൺവേട്ട. െഎ.പി.എല്ലിൽ മുമ്പ് ഒരുതവണ മാത്രം. 2016ൽ വിരാട് കോഹ്ലി-എബി ഡിവില്യേഴ്സ് കൂട്ട് സെഞ്ച്വറി നേടിയിരുന്നു. ശേഷം വാർണറും ബെയർസ്റ്റോയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.