പഞ്ചാബിനെതിരെ ഏഴ് വിക്കറ്റ് ജയം; പ്ലേഓഫ് പ്രതീക്ഷയിൽ കൊൽക്കത്ത
text_fieldsമൊഹാലി: െഎ.പി.എല്ലിലെ ജീവന്മരണ പോരാട്ടത്തിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഏഴ് വിക്കറ്റ് ജയം. ഇേതാടെ അവസാന പ്ലേഓഫ് സ്ഥാനത്തേക്കുള്ള പ്രതീക്ഷ ദിനേഷ് കാർത്തികും കൂട്ടരും നിലനിർത്തിയപ്പോൾ പഞ്ചാബിെൻറ സ്വപ്നം ഏറക്കുറെ അസ്തമിച്ചു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ആറു വിക്കറ്റ് നഷ്ടത്തിൽ 183 എന്ന മികച്ച സ്കോർ പടുത്തുയർത്തിയെങ്കിലും കൊൽക്കത്ത രണ്ട് ഓവർ ബാക്കിയിരിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു.
അപരാജിത അർധ സെഞ്ച്വറിയുമായി ഓപണർ ശുഭ്മൻ ഗില്ലാണ് (49 പന്തിൽ 65*) കൊൽക്കത്തയുടെ വിജയത്തിൽ നട്ടെല്ലായത്. ക്രിസ് ലിൻ (22 പന്തിൽ 46), ആന്ദ്രെ റസൽ (14 പന്തിൽ 24), റോബിൻ ഉത്തപ്പ (14 പന്തിൽ 22), കാർത്തിക് (ഒമ്പത് പന്തിൽ 21*) എന്നിവരുടെ വെടിക്കെട്ടും തുണയായി. നേരത്തേ മലയാളി പേസ് ബൗളർ സന്ദീപ് വാര്യരുടെ പന്തുകൾക്കു മുന്നിൽ ഒാപണർമാരായ ക്രിസ് ഗെയ്ലും (14) ലോകേഷ് രാഹുലും (2) തുടക്കത്തിലേ കൂടാരം കയറിയതാടെ പതറിയ പഞ്ചാബിനെ മധ്യനിരയാണ് കരകയറ്റിയത്.
ഒടുവിൽ സാം കറനും (24 പന്തിൽ 55*) നിേകാളസ് പുറാനും (27 പന്തിൽ 48) ചേർന്ന് 183ലെത്തിക്കുകയായിരുന്നു. സന്ദീപ് 31 റൺസിനാണ് രണ്ട് വിക്കറ്റെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.