Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightചെന്നൈക്കെതിരെ...

ചെന്നൈക്കെതിരെ മുംബൈക്ക്​ 37 റൺസ് ജയം

text_fields
bookmark_border
pandya
cancel
camera_alt??.???? ????????? ?????????? ?????? ????????????? ??????? ???????

മുംബൈ: പാണ്ഡ്യ ബ്രദേഴ്​സ്​ മിന്നിത്തിളങ്ങിയ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്​സിനെതിരെ മുംബൈ ഇന്ത്യൻസിന്​ 37 റൺസ ി​​​​െൻറ മിന്നും​ ജയം. ആദ്യം ബാറ്റുചെയ്​ത മുംബൈ തുടക്കത്തിൽ അൽപം പതറിയെങ്കിലും മധ്യനിര ബാറ്റ്​സ്​മാന്മാരായ സ ൂര്യകുമാർ യാദവി​​​​െൻറയും (59)​ ക്രുനാൽ പാണ്ഡ്യയുടെയും (42) 62 റൺസ്​ കൂട്ടുകെട്ടി​​​​െൻറയും അവസാന ഒാവറിൽ വെടിക്കെട ്ട്​ ബാറ്റിങ്​ കാഴ്​ചവെച്ച ഹർദിക്​ പാണ്ഡ്യയുടെയും (8 പന്തിൽ 25 നോട്ടൗട്ട്​), കീറൺ പൊള്ളാർഡി​​​​െൻറയും (7 പന്തിൽ1 7 നോട്ടൗട്ട്​) മികവിൽ 20 ഒാവറിൽ 170 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക്​ നിശ്​ചിത ഒാവറിൽ എട്ട്​ വിക് കറ്റ്​ നഷ്​ടത്തിൽ 133 റൺസ്​ എടുക്കാനേ കഴിഞ്ഞുള്ളൂ.

ബാറ്റിങ്ങിൽ അവസാന ഒാവറുകളിൽ ആഞ്ഞടിച്ച്​ സ്​കോർ 170 റൺസ്​ കടത്തുകയും വെറും 20 റൺസ്​ മാത്രം വഴങ്ങി മൂന്നുവിക്കറ്റുകൾ വീഴ്​ത്തുകയും ചെയ്​ത ഹർദികി​​​​െൻറ ഒാൾറൗണ്ട്​ പ്രകടനമാണ്​ മുംബൈയുടെ വിജയത്തിൽ നിർണായകമായത്​്​. സ്​കോർ: മുംബൈ 170-5 (20) ചെന്നൈ 133-8 (20)

171 റൺസ്​ വിജയലക്ഷ്യവുമായിറങ്ങിയ ചെന്നൈക്ക്​ ഒാപണർമാരായ ഷെയ്​ൻ വാട്​സണെയും (5) അമ്പാട്ടി റായുഡുവിനെയും (0) എളുപ്പം നഷ്​ടമായി.മിച്ചൽ മക്ലീനഗന്​ പകരം ടീമിലെത്തിയ ജാസൻ ബെരൻഡോർഫാണ്​ ചെന്നൈക്ക്​ തുടക്കത്തിലേ കനത്ത പ്രഹരമേൽപിച്ചത്​​. ആദ്യ ഒാവറിലെ നാലാം പന്തിൽ റായുഡുവിനെ പൂജ്യത്തിനു പുറത്താക്കിയ​ ബെരൻഡോർഫ്​ മൂന്നാം ഒാവറിൽ രണ്ടുഫോറും ഒരു സിക്​സുമടക്കം 16 റൺസെടുത്ത സുരേഷ്​ റെയ്​്​നയെയും മടക്കി ചെന്നൈയെ സമ്മർദത്തിലാക്കി.

ബൗണ്ടറിക്കകരികെ ഉജ്ജ്വലമായ ഒ​റ്റക്കെയ്യൻ ക്യാച്ചിലൂടെ കീറൻ പൊള്ളാർഡാണ്​ റെയ്​നെയെ പുറത്താക്കിയത്​. രണ്ടാം ഒാവറിൽ തന്നെ വാട്​സണും മലിംഗക്ക്​ വിക്കറ്റ്​ സമ്മാനിച്ച്​ തിരികെ മടങ്ങിയിരുന്നു. പിന്നാലെ ക്രീസിൽ ഒത്തുചേർന്ന കേദാർ ജാദവും എം.എസ്​ ധോണിയും ചേർന്ന്​ ടീമിനെ പതിയെ മുന്നോട്ടു നയിച്ചു. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന്​ 54 റൺസ്​ സ്​കോർബോർഡിൽ ചേർത്തു.

തട്ടിമുട്ടിക്കളിച്ച ധോണിയെ പാണ്ഡ്യയുടെ പന്തിൽ യാദവി​ന്​ ക്യാച്ച്​ നൽകി പുറത്തായി. മത്സരത്തിലൂടെ ചെന്നൈക്കായി ധോണി 4000 റൺസ്​ തികച്ചു. അതേ ഒാവറിൽ തന്നെ രവീന്ദ്ര ജദേജയെയും (1) പാണ്ഡ്യ കൂടാരം കയറ്റി. ഒരറ്റത്ത്​ ശ്രദ്ധയോടെ ബാറ്റുവീശി ടോപ്​ സ്​കോററായ ജാദവ്​ (58) മലിംഗക്ക്​ വിക്കറ്റ്​ നൽകി മടങ്ങിയതോടെ ചെന്നൈയുടെ പ്രതീക്ഷകൾ മൊത്തം വിൻഡീസ്​ താരം ബ്രാവേയിലായി.

എന്നാൽ അതേ ഒാവറി​ൽ മൂന്ന്​ പന്തുകൾ മാത്രം പിന്നിട്ടപ്പോൾ ബ്രാവോയും (8) ജാദവിനെ പിന്തുടർന്ന്​ പവലിയനിലെത്തി. ദീപക്​ ചഹർ (7) പുറത്തായ ശേഷം അവസാന ഒാവറുകളിൽ സിക്​സും ഫോറുമടിച്ച്​ ശർദുൽ ഠാക്കൂർ (5 പന്തിൽ 12 നോട്ടൗട്ട്​) അമ്പരപ്പിച്ചുവെങ്കിലും അതൊന്നും ചെന്നൈയെ വിജയത്തിലെത്തിക്കാൻ പോന്നതായിരുന്നില്ല. മോഹിത് ശർമ (0) പുറത്താകാതെ നിന്നു.

മുംബൈക്കായി മലിംഗ മൂന്നും ബെരൻഡോർഫ്​ രണ്ടും വിക്കറ്റുകൾ വീഴ്​ത്തി പാണ്ഡ്യക്ക്​ മികച്ച പിന്തുണ നൽകി. ആദ്യ ഇന്നിങ്​സിൽ മുംബൈയുടെ മുൻനിര ബാറ്റ്​സ്​മാൻമാരായ ക്വിൻറൺ ഡി കോക്ക് (4)​, രോഹിത്​ ശർമ (13), യുവരാജ്​ സിങ്​ (4) എന്നിവർക്ക്​ ശോഭിക്കാനായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPLsports newsMumbai IndianChennai Super King
News Summary - IPL - Mumbai Indian hit Chennai Super King- Sports news
Next Story