ഐ.പി.എൽ രണ്ടാം ക്വാളിഫയർ: സൺറൈസേഴ്സ് ഹൈദരാബാദും കൊൽക്കത്ത നൈറ്റ്റൈഡേഴ്സും ഏറ്റുമുട്ടും
text_fieldsകൊൽക്കത്ത: രണ്ടു സീസണിെൻറ ‘ഇടവേള’ കഴിഞ്ഞ് തിരിച്ചെത്തി പടവെട്ടി കലാശപ്പോരിന് ടിക്കറ്റുറപ്പിച്ച ചെന്നൈ സൂപ്പർ കിങ്സിെൻറ എതിരാളിയാരാണെന്ന് വെള്ളിയാഴ്ച അറിയാം. ഫൈനൽ മോഹവുമായി െഎ.പി.എൽ രണ്ടാം ക്വാളിഫയർ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സ് ഹൈദരാബാദും വെള്ളിയാഴ്ച നേർക്കുനേർ. വെള്ളിയാഴ്ച രാത്രി ഏഴിന് കൊൽക്കത്തയുടെ തട്ടകമായ ഇൗഡൻ ഗാർഡൻസിലാണ് ‘സെമി പോരാട്ടം’.
ആദ്യത്തിൽ പൊരുതി മുന്നേറിയെങ്കിലും അവസാനത്തിൽ കാലിടറിയ ഹൈദരാബാദിനും അസാമാന്യ പ്രകടനവുമായി അവസാനത്തിൽ കുതിച്ച് ഇതുവരെയെത്തിയ കൊൽക്കത്തക്കും വെള്ളിയാഴ്ച ജീവന്മരണ പോരാട്ടമാണ്. സ്വന്തം തട്ടകത്തിൽ കളിനടക്കുന്നതും എലിമിനേറ്റർ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ തോൽപിച്ചതും കൊൽക്കത്തക്ക് മത്സരത്തിൽ മുൻതൂക്കം നൽകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇതിനെ ബൗളിങ് കരുത്തുകൊണ്ട് മറികടക്കാമെന്നാണ് സൺറൈസേഴ്സ് കരുതുന്നത്.
ഇന്ത്യൻ ബൗളർ ഭുവനേശ്വർ കുമാറും അഫ്ഗാൻ താരം റാഷിദ് ഖാനും ഒപ്പം സിദ്ധാർഥ് കൗലും സന്ദീപ് ശർമയും അടങ്ങുന്ന ബൗളിങ് നിരയിൽ ഏതു ചെറിയ സ്കോറിലും എതിരാളികൾക്കെതിരെ ജയിക്കാനാവുമെന്ന് ഇൗ സീസണിൽ സൺറൈസേഴ്സ് തെളിയിച്ചതാണ്. ആദ്യ ക്വാളിഫയർ മത്സരത്തിലും ചെന്നൈക്കെതിരെ ബൗളിങ് മികവിൽ ജയിക്കുമെന്ന് തന്നെയായിരുന്നു പ്രതീക്ഷ. 13 മത്സരത്തിൽ ഒമ്പത് ജയവുമായി പോയൻറ് പട്ടികയിൽ ഒന്നാമതെത്തിയ ഹൈദരാബാദുകാർക്ക് പക്ഷേ, ധോണിപ്പടയുടെ മുന്നിൽ തോൽക്കാനായിരുന്നു വിധി. ഫാഫ് ഡുെപ്ലസിസിെൻറ ഒറ്റയാൾ പോരാട്ടത്തിലാണ് ഒന്നാം സ്ഥാനക്കാരുടെ സ്വപ്നങ്ങൾ തകർന്നടിയുന്നത്.
ആവേശംനിറഞ്ഞ പോരിൽ രണ്ടു വിക്കറ്റിന് ചെന്നൈ സൂപ്പർ കിങ്സിനോട് തോൽക്കുകയും ചെയ്തു. ബാറ്റിങ്ങിൽ ആദ്യ മൂന്ന് സ്ഥാനക്കാർ പരാജയപ്പെടുകയാണെങ്കിലും മികച്ച സ്േകാറിലേക്കെത്താൻ ഹൈദരാബാദിനാവാത്തത് തിരിച്ചടിയാവുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ ശിഖർ ധവാൻ (0), വിക്ക്റ്റ് കീപ്പർ ഗോസാമിയും(12) പിന്നാലെ, ക്യാപ്റ്റൻ കെയ്ൻ വില്യംസണും (24) മടങ്ങിയതോടെ കൂട്ടത്തകർച്ച മണത്തതായിരുന്നു. എന്നാൽ, കാർലോസ് ബ്രാത്വെയ്റ്റിെൻറ (43) അവസാന സമയത്തെ ഇന്നിങ്സിലാണ് ടീം സ്കോർ 100 കടന്നത്.
ഹൈദരാബാദിെൻറ ഇൗ പോരായ്മ കണ്ടറിഞ്ഞു കളിക്കാനാവും കൊൽക്കത്തയുടെ പ്ലാൻ. അവസരത്തിനൊത്തുയരാൻ കെൽപുള്ള ബാറ്റ്സ്മാന്മാരും ബൗളർമാരുമുള്ളത് തന്നെയാണ് കൊൽക്കത്തയുടെ ശക്തി. രാജസ്ഥാനെതിരായ എലിമിേനറ്റർ മത്സരത്തിൽ മുൻനിരക്കാർ തകർന്നപ്പോൾ, ദിനേഷ് കാർത്തികും (52), ആന്ദ്രെ റസലും (49) രക്ഷാപ്രവർത്തനം നടത്തിയതാണ് ടീമിന് മികച്ച സ്കോറൊരുക്കിയത്. കുൽദീപ് യാദവും പിയൂഷ് ചൗളയും റസലും ബൗളിങ്ങിലും തിളങ്ങിയതോടെ 25 റൺസിനായിരുന്നു കൊൽക്കത്തയുടെ ജയം. അവസാന നാലു നിർണായക മത്സരങ്ങളും ജയിച്ചാണ് കൊൽക്കത്തയുടെ വരവെങ്കിൽ, വൻ വിജയക്കുതിപ്പ് തുടക്കത്തിൽ കാഴ്ചവെച്ച ഹൈദരാബാദിന് അവസാന നാലു മത്സരത്തിലും തോൽക്കാനായിരുന്നു യോഗം. ഇക്കാര്യവും കൊൽക്കത്തക്ക് പ്രതീക്ഷനൽകുന്നു.
കണക്കിലെ കളിയിലും കൊൽക്കത്ത
നോക്കൗട്ട് പോരാട്ടങ്ങൾക്കു മുമ്പുള്ള രണ്ടു മത്സരങ്ങളിൽ ഇരുവരും ഒപ്പത്തിനൊപ്പമാണ്. കൊൽക്കത്തയിൽ അവരുടെ തട്ടകത്തിൽ ഹൈദരാബാദ് ദിനേഷ് കാർത്തികിനെയും സംഘത്തെയും തോൽപിച്ചെങ്കിലും ഹൈദരാബാദിെൻറ മൈതാനത്ത് കൊൽക്കത്ത പകവീട്ടി. എന്നാൽ, െഎ.പി.എൽ ചരിത്രം നോക്കുകയാണെങ്കിൽ മുൻതൂക്കം കൊൽക്കത്തക്കാണ്. 14 തവണ ഇരുവരും നേർക്കുനേർ വന്നപ്പോൾ ഒമ്പതും ജയം കൊൽക്കത്തക്കു തന്നെ. ഹൈദരാബാദിന് ജയിക്കാനായത് അഞ്ചെണ്ണത്തിൽ മാത്രം.
കണക്കിലെ കളിയിൽ കാര്യമില്ലെന്നാണ് ഹൈദരാബാദ് ക്യാപ്റ്റൻ കെയിൻ വില്യംസണിെൻറ വാദം. ‘‘സീസണിൽ എവേ മത്സരത്തിൽ ഒരുപാട് ജയങ്ങളുണ്ട്. കൊൽക്കത്തയിൽ തന്നെ ഇൗ സീസണിൽ ടീം ജയിച്ചു. അതുകൊണ്ട് ഇൗ മത്സരത്തിൽ ഫേവറിറ്റുകൾ ഞങ്ങൾ തന്നെയാണ്’’. തുല്യ ശക്തികൾ തമ്മിൽ ഏറ്റുമുട്ടുേമ്പാൾ, 27ന് ചെന്നൈയുടെ എതിർടീമായി എത്തുന്നത് ആരാണെന്ന് കാത്തിരുന്ന് കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.