ടൈ ഹാട്രിക്കിൽ ഗുജറാത്ത്
text_fields
രാജ്കോട്ട്: ആദ്യ രണ്ട് കളിയിൽ ഒരു വിക്കറ്റ് മാത്രം വീഴ്ത്തിയവരെന്ന നാണക്കേട് ഒരു കളിയിലൂടെ തിരുത്തി ഗുജറാത്ത് സിംഹമായി. പത്താം െഎ.പി.എൽ സീസണിലെ ആദ്യ ജയമെത്തിയപ്പോൾ താരമായത് അരങ്ങേറ്റത്തിൽ ഹാട്രിക് ഉൾപ്പെടെ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ആസ്ട്രേലിയൻ താരം ആൻഡ്ര്യൂ ടൈ.
ഗുജറാത്തിെൻറ ആദ്യ രണ്ട് കളിയിലും പ്ലെയിങ് ഇലവനിൽ ഇൗ ആസ്ട്രേലിയൻ താരത്തിന് ഇടമില്ലായിരുന്നു. െകാൽക്കത്തയോട് 10 വിക്കറ്റിനും ഹൈദരാബാദിനോട് ഒമ്പത് വിക്കറ്റിനും തോറ്റതോടെ ബൗളിങ്ങിന് മൂർച്ചകൂട്ടാനുള്ള ഗുജറാത്ത് നായകൻ സുരേഷ് റെയ്നയുടെ തീരുമാനം ടൈയുടെ സമയം തെളിഞ്ഞു. കരുത്തരായ പുണെ സൂപ്പർ ജയൻറിനെ എട്ടു വിക്കറ്റ് നഷ്ടത്തിൽ 171 റൺസിൽ ഒതുക്കിയപ്പോൾ, അഞ്ചു വിക്കറ്റു വീഴ്ത്തിയത് ടൈയുടെ മൂർച്ചയേറിയ ‘നക്ക്ൾ ബൗളു’കൾ. 10 വർഷത്തെ െഎ.പി.എൽ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ചാണ് (17/5) ഒാസീസ് താരം ഇന്ത്യൻ മണ്ണിൽ അരങ്ങേറിയത്. മറുപടി ബാറ്റിങ്ങിൽ ഗുജറാത്തിനെ ഡ്വെയ്ൻ സ്മിത്തും (30 പന്തിൽ 47), ബ്രണ്ടൻ മക്കല്ലവും (32 പന്തിൽ 49) ചേർന്ന് നയിച്ചു. മധ്യനിരയിൽ സുരേഷ് റെയ്നയും (22 പന്തിൽ 35), ആരോൺ ഫിഞ്ചും (19 പന്തിൽ 33) വെടിക്കെട്ട് തുടർന്നതോടെ രണ്ട് ഒാവർ ബാക്കിനിൽക്കെ ഏഴു വിക്കറ്റ് ജയമെത്തി.
പുണെയുടെ ഡ്വെയ്ൻ സ്മിത്താണ് (43) ടോപ് സ്കോറർ. രാഹുൽ തൃപതി (33), ബെൻ സ്റ്റോക്സ് (25) എന്നിവരെ ആദ്യ സ്പെല്ലിൽ പുറത്താക്കിയ ടൈ, അവസാന ഒാവറിലെ ആദ്യ മൂന്ന് പന്തിലായി ഹാട്രിക് വീഴ്ത്തി. മലയാളി താരം ബേസിൽ തമ്പി ബൗളിങ്ങിൽ മികവ് പ്രകടിപ്പിച്ചു. വിക്കറ്റ് വീഴ്ത്തിയില്ലെങ്കിലും പുണെ നായകൻ സ്റ്റീവൻ സ്മിത്തിനെ ബൗൺസറിൽ വീഴ്ത്തിയാണ് തമ്പി താരമായത്. മൂന്ന് ഒാവറിൽ വിട്ടുനൽകിയത് 21 റൺസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.