അവസാനം പുണെ വിജയം
text_fieldsമുംബൈ: ഹർഭജൻ സിങ് ഗാലറിയിലേക്ക് പറത്തിയ ആ പന്ത് നോ ബാൾ ആയിരുന്നെങ്കിലെന്ന് വാങ്കഡെയുടെ പടവിലിരുന്ന 44കാരൻ സചിൻ ടെണ്ടുൽകർപോലും ആഗ്രഹിച്ചിരുന്നിരിക്കണം. ക്രിക്കറ്റിെൻറ അനിശ്ചിതത്വങ്ങളെ അവസാന പന്തിലേക്ക് നീട്ടിവെച്ച മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ റൈസിങ് പുണെ സൂപ്പർ ജയൻറ്സിന് മൂന്ന് റൺസിെൻറ വിജയം.
ജയദേവ് ഉനദ്കട് എറിഞ്ഞ അവസാന പന്തിൽ ജയം എത്തിപ്പിടിക്കാൻ മുംബൈക്ക് വേണ്ടിയിരുന്നത് 10 റൺസ്. ഹർഭജൻ സിങ് സിക്സറിന് പായിച്ചെങ്കിലും ജയത്തിലേക്ക് പിന്നെയും നാല് റൺ ദൂരം ബാക്കിയുണ്ടായിരുന്നു. അവസാന പന്ത് നോ ബാൾ ആയിരുന്നെങ്കിലെന്ന് ഒാരോ മുംബൈ ആരാധകനും ആഗ്രഹിച്ചുപോയ നിമിഷം.
44ാം പിറന്നാൾ ആഘോഷിക്കുന്ന ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സചിൻ ടെണ്ടുൽകറെ സാക്ഷിനിർത്തി പുണെ ഉയർത്തിയ 161 റൺസ് ലക്ഷ്യം പിന്തുടർന്ന മുംബൈ ഒരു ഘട്ടത്തിൽ വിജയംവരിച്ചെന്ന് കരുതിയതാണ്. അർധ സെഞ്ച്വറിയുമായി ക്യാപ്റ്റൻ രോഹിത് ശർമ പടനയിച്ച പോരിൽ അവസാന ഒാവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് 17 റൺസായിരുന്നു. ആദ്യ പന്തിൽ ഹർദിക് പാണ്ഡ്യ പുറത്തായി. അടുത്ത പന്ത് രോഹിത് സിക്സറിന് പായിച്ചു. നാലാമത്തെ പന്തിൽ രോഹിതിനെ സ്വന്തം ബൗളിങ്ങിൽ ഉനദ്കട് പിടിക്കുന്നതുവരെ ജയം മുംബൈയുടെ പക്ഷത്തായിരുന്നു.
ടോസ് നഷ്ടമായി വാങ്കഡെയിലെ വേഗംകുറഞ്ഞ പിച്ചിൽ ബാറ്റിങ്ങിനിറങ്ങിയ പുണെ ആറ് വിക്കറ്റിന് 160 റൺസിൽ ഒതുങ്ങി. അജിൻക്യ രഹാനെയും രാഹുൽ ത്രിപാതിയും മികച്ച തുടക്കമാണ് നൽകിയത്. 9.3 ഒാവറിൽ ഇരുവരും ചേർന്ന് 76 റൺസ് ആദ്യ വിക്കറ്റിൽചേർത്തു. 45 റൺസെടുത്ത ത്രിപാതി ടോപ് സ്കോററായി. ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തും (17) ധോണിയും (7) കുറ്റി തെറിച്ചു പുറത്തായതോടെ അവസാന ഒാവറുകളിൽ വമ്പൻ സ്േകാർ പിറന്നില്ല. ജസ്പ്രീത് ബുംറയുടെ വേഗം കുറഞ്ഞ പന്താണ് ധോണിയുടെ കുറ്റി പിഴുതത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.