മൂന്നാം കിരീടം തേടി കൊൽക്കത്ത, മുംബൈ
text_fieldsകൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
ക്യാപ്റ്റൻ: ഗൗതം ഗംഭീർ; കോച്ച്: ജാക് കാലിസ്
•മികച്ച പ്രകടനം: 2012, 2014 ചാമ്പ്യന്മാർ
ഇന്ത്യൻ ക്രിക്കറ്റിെൻറ ഹൃദയഭൂമിയായി കൊൽക്കത്ത ഇൗഡൻ ഗാർഡൻസും, ബോളിവുഡ് സൂപ്പർതാരം ഷാറൂഖ് ഖാനും ഉദ്ഘാടന സീസണിലെ ആദ്യമത്സരത്തിൽ ബ്രണ്ടൻ മക്കല്ലമിെൻറ ആ 158 റൺസും. കൊൽക്കത്തയുടെ മാത്രമല്ല, െഎ.പി.എല്ലിെൻറതന്നെ രാശിയാണ് ഇൗ മൂന്ന് സമവാക്യങ്ങൾ. മക്കല്ലം കൂടുമാറിയെങ്കിലും കൊൽക്കത്തയുടെ മനസ്സിൽ ഇവ മൂന്നും ഇന്നുമുണ്ട്. പ്രഥമ സീസണിൽ എട്ടാം സ്ഥാനക്കാരായി നിരാശപ്പെടുത്തിയവർ, മൂന്നു വർഷത്തെ കാത്തിരിപ്പിനുശേഷമായിരുന്നു ആദ്യ പ്ലേഒാഫ് കളിച്ചത്. അടുത്ത വർഷം (2012) ജേതാക്കളുമായി. ഇതിനകം, ഒമ്പത് സീസണിൽ രണ്ടു കിരീടവും രണ്ടു തവണ പ്ലേഒാഫും. ഒാപണിങ് ബാറ്റിങ് മുതൽ, ഡെഡ് എൻഡുകളിലെ ബൗളിങ്ങിനുവരെ പരിചയസമ്പന്നരായ താരങ്ങളുടെ നിരയാണ് കൊൽക്കത്തയുടെ വിജയരഹസ്യം. ഗൗതം ഗംഭീർ-റോബിൻ ഉത്തപ്പ ഒാപണിങ് ജോടി. മധ്യനിരയിൽ അടിച്ചുകളിക്കാൻ മനീഷ് പാണ്ഡെയും ശാകിബും. വെടിക്കെട്ടിന് യൂസുഫ് പത്താനും ക്രിസ് വോക്സും. ഇവർ പണിതുയർത്തുന്ന റൺമല സംരക്ഷിക്കാൻ സുനിൽ നരെയ്ൻ, ട്രെൻറ് ബോൾട്ട്, ഉമേഷ് യാദവ് കൂട്ടിെൻറ ബൗളിങ് സംഘം. ഇവർക്കിടയിലെ പുതിയ താരമായി കുൽദീപ് യാദവും. പുതു സീസണിൽ ലേലത്തിൽ പിടിച്ച ട്രെൻറ് ബോൾട്ടും വോക്സുമാണ് കൊൽക്കത്തയുടെ തുറുപ്പുശീട്ട്. ആദ്യ മത്സരം ഏഴിന് ഗുജറാത്തിനെതിരെ.
ടീം കൊൽക്കത്ത
ബാറ്റ്സ്മാൻ: മനീഷ് പാണ്ഡെ റോബിൻ ഉത്തപ്പ ഗൗതം ഗംഭീർ ക്രിസ് ലിൻ ഡാരൻ ബ്രാവോ റോവ്മാൻ പവൽ; സൂര്യ കുമാർ യാദവ് ഇശാങ്ക് ജഗ്ഗി.
ഒാൾറൗണ്ടർ: യൂസുഫ് പത്താൻ ശാകിബുൽ ഹസൻ ക്രിസ് വോക്സ് ഋഷി ധവാൻ
വിക്കറ്റ് കീപ്പർ: ഷെൽഡൺ ജാക്സൻ
ബൗളർ: കുൽദീപ് യാദവ് ഉമേഷ് യാദവ് പിയൂഷ് ചൗള സുനിൽ നരെയ്ൻ ട്രെൻറ് ബോൾട്ട് നതാൻ കോൾടർനീൽ; അങ്കിത് രജപുത് സയാൻ ഘോഷ്.
മുംബൈ ഇന്ത്യൻസ്
ക്യാപ്റ്റൻ രോഹിത് ശർമ; കോച്ച്: മഹേല ജയവർധനെ
•മികച്ച പ്രകടനം: 2013, 2015 ചാമ്പ്യന്മാർ
ഒന്നിലേറെ തവണ െഎ.പി.എൽ കിരീടം ചൂടിയ മൂവർ സംഘത്തിൽ ഒന്നാണ് മുംബൈ. ടൂർണമെൻറിൽ സ്ഥിരതയാർന്ന പ്രകടനവും കാഴ്ചവെക്കുന്നവർ. 2010 മുതൽ ആറു തവണ സൂപ്പർ സിക്സിൽ കളിച്ചവർ ഒരു തവണ റണ്ണേഴ്സ്അപ്പുമായിരുന്നു. പക്ഷേ, കഴിഞ്ഞ സീസണിൽ അഞ്ചാം സ്ഥാനക്കാരായി നോക്കൗട്ട് നഷ്ടമായതിെൻറ ക്ഷീണം മാറ്റാനാവും മുംബൈ ഇക്കുറി ക്രീസിലിറങ്ങുന്നത്.
മുൻനിര താരങ്ങളുടെ പരിക്കായിരുന്നു കഴിഞ്ഞ സീസണിൽ തിരിച്ചടിയായതെങ്കിൽ ഇക്കുറിയും കാര്യങ്ങൾക്ക് വലിയ മാറ്റമില്ല. നായകൻ രോഹിത് ശർമ, പേസ് ബൗളർ ലസിത് മലിംഗ എന്നിവരുടെ ഫിറ്റ്നസ് ആശങ്ക ഇതുവരെ മാറിയിട്ടില്ല. മലിംഗയുടെ അഭാവത്തിൽ ടിം സൗത്തീയും മക്ക്ലെനാനുമാവും ബൗളിങ് ആക്രമണത്തിന് നേതൃത്വം നൽകുന്നത്. അമ്പാട്ടി റായുഡു, ലെൻഡൽ സിമ്മൺസ്, ഗുണരത്ന, കീറൺ പൊള്ളാർഡ് തുടങ്ങിയവർക്കു പുറമെ ഒരുപിടി യുവതാരങ്ങളും മുംബൈ നിരയിലുണ്ട്. ആറിന് പുണെ സൂപ്പർ ജയൻറ്സിനെതിരെയാണ് ആദ്യമത്സരം.
ടീം മുംബൈ
ബാറ്റ്സ്മാൻ: അമ്പാട്ടി റായുഡു രോഹിത് ശർമ ലെൻഡൽ സിമ്മൺസ് സൗരഭ് തിവാരി അസേല ഗുണരത്ന; സിദ്ദേശ് ലാഡ് നിതിഷ് റാണ.
ഒാൾറൗണ്ടർമാർ: കീറൺ പൊള്ളാർഡ് ഹാർദിക് പാണ്ഡ്യ കരൺ ശർമ; ശ്രേയസ് ഗോപാൽ കൃണാൽ പാണ്ഡ്യ ദീപക് പൂനിയ.
വിക്കറ്റ് കീപ്പർ: ജോസ് ബട്ലർ പാർഥിവ് പേട്ടൽ നികോളസ് പുരാൻ; ജിതേഷ് ശർമ.
ബൗളിങ്: ഹർഭജൻ സിങ് ജസ്പ്രീത് ബുംറ വിനയ് കുമാർ ടിം സൗത്തീ മിച്ചൽ മക്ക്ലെനാൻ മിച്ചൽ ജോൺസൺ ലസിത് മലിംഗ; ജഗദീഷ് സുചിത്ത് കൃഷ്ണപ്പ ഗൗതം കുൽവന്ത് കെജ്റോലിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.