ഇർഫാൻ പത്താന് ഫിലിംഫെയർ അവാർഡ്; മാഗസിെൻറ അബദ്ധം, ട്വിറ്ററിൽ ആഘോഷം
text_fieldsഒരു കാലത്ത് ഇന്ത്യയുടെ പേസാക്രമണത്തിന് നേതൃത്വം വഹിച്ച ബൗളറായിരുന്നു ഇർഫാൻ പത്താൻ. നിലവിൽ ടീമിലില്ലാത്ത താരം പക്ഷെ സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ്. പത്താെൻറ പുതിയ ട്വീറ്റാണ് ഇേപ്പാൾ ട്വിറ്ററിൽ ചിരി പടർത്തിയിരിക്കുന്നത്.
ഇന്ത്യയിലെ ഒരു ലീഡിങ് മാഗസിൻ, ഫിലിംഫെയർ പുരസ്കാരം ലഭിച്ച ഇർഫാൻ ഖാന് ആശംസകളുമായി ട്വിറ്ററിൽ ഒരു പോസ്റ്റിട്ടു. ‘ഇത് തീർച്ചയായും അർഹമായ അവാർഡാണ്’ എന്ന അടിക്കുറിപ്പുള്ള ട്വീറ്റിെൻറ ചിത്രത്തിൽ ഉള്ളത് ഇർഫാൻ ഖാൻ ആണെങ്കിലും ട്വീറ്റ് ടാഗ് ചെയ്തിരിക്കുന്നത് ക്രിക്കറ്ററായ ഇർഫാൻ പത്താനും.
![TWEET TWEET](https://www.madhyamam.com/sites/default/files/Untitled-3_6.jpg)
ഒട്ടും സമയം കളയാതെ ഇർഫാൻ പത്താൻ മറുപടി ട്വീറ്റ് കാച്ചി. ‘നന്ദി, എനിക്ക് അവാർഡ് സ്വീകരിക്കാൻ സാധിച്ചില്ല, പക്ഷെ അത് നിങ്ങൾക്ക് എെൻറ വീട്ടിലേക്ക് അയച്ച് തരാവുന്നതാണ്’. ഇർഫാൻ പത്താെൻറ ഫലിതത്തെ വാഴ്ത്തി ട്വിറ്റരാട്ടികൾ രംഗത്ത് വന്നു. മുമ്പ് പല ഘട്ടങ്ങളിലും താരം കുറിക്ക്കൊള്ളുന്ന ട്വീറ്റുകളിട്ട് കയ്യടി വാങ്ങിയിരുന്നു.
Thank u n sorry I couldn’t make it but u can send the award to me at my home ;);)
— Irfan Pathan (@IrfanPathan) January 21, 2018
നിലവിൽ സയ്യിദ് മുഷ്താഖലി ടൂർണമെൻറിൽ നിന്നും താരം പുറത്താണ്. െഎ.പി.എല്ലിലും ഒരു ടീമിലും ഇടം ലഭിച്ചിരുന്നില്ല. കഴിഞ്ഞ വർഷം ചില ആഭ്യന്തര മത്സരങ്ങളിൽ പത്താൻ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.