ദക്ഷിണേന്ത്യൻ താരങ്ങൾക്കെതിരെ വംശീയ അധിക്ഷേപം നടക്കാറുണ്ട് –ഇർഫാൻ പത്താൻ
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിൽ വംശീയ അധിക്ഷേപം നടക്കാറുണ്ടെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ. ദക്ഷിണേന്ത്യയിൽനിന്നുള്ള കളിക്കാർക്കെതിരെയാണ് പ്രധാനമായും വംശീയാക്രമണം. വടക്കേ ഇന്ത്യയിലും പടിഞ്ഞാറൻ ഭാഗങ്ങളിലും കളിക്കാനെത്തുേമ്പാഴാണ് ദക്ഷിണേന്ത്യൻ കളിക്കാരെ അധിക്ഷേപിക്കുന്നത്. ആരുെടയും പേരെടുത്തുപറയാൻ ആഗ്രഹിക്കുന്നില്ലെന്നും പത്താൻ പറഞ്ഞു. പോപ്പുലറാകാൻ തമാശ എന്ന നിലയിലാണ് പലരും ഇതിനെ കാണാറുള്ളത്. ചില സാഹചര്യത്തിൽ അതിർവരമ്പുകൾ ലംഘിക്കാറുണ്ട്. വംശീയ അധിക്ഷേപം ഇല്ലാതാക്കാൻ ബോധവത്കരണം ആവശ്യമാണെന്നും പത്താൻ പറഞ്ഞു.
അതേസമയം, 2014-16 കാലഘട്ടത്തിൽ ഇന്ത്യയിൽ ഐ.പി.എൽ കളിക്കുന്നതിനിടെ തനിക്കും ശ്രീലങ്കൻതാരം തിസര പെരേരക്കും നേരെ വംശീയ പ്രയോഗങ്ങൾ നടന്നതായ വിൻഡീസ് മുൻ നായകൻ ഡാരൻ സമിയുെട ആക്ഷേപം സംബന്ധിച്ച് അറിയില്ലെന്ന് അന്ന് സഹതാരങ്ങളായിരുന്ന പത്താനും വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേലും വേണുഗോപാൽ റാവുവും പറഞ്ഞു. ഏതെങ്കിലും മോശം പദപ്രയോഗങ്ങൾ നടത്തുന്നത് താൻ കേട്ടിട്ടില്ലെന്ന് പാർഥിവ് പറഞ്ഞു.
ഇത്തരം സംഭവങ്ങൾ ഉണ്ടായതായി അറിവില്ലെന്ന് വേണുഗോപാൽ റാവുവും വ്യക്തമാക്കി. സൺറൈസേഴ്സിൽ കളിക്കുേമ്പാൾ തന്നെയും തിസരയെയും ‘കാലു’ എന്ന് വിളിച്ചിരുന്നതായും കരുത്തൻ എന്നാണ് ആദ്യം കരുതിയതെങ്കിലും ഇപ്പോഴാണ് വംശീയ പരാമർശമാണെന്ന് മനസ്സിലായതെന്നുമാണ് സമി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.