മുംബൈ രണ്ടാമത്; ഡൽഹിക്കെതിരെ 40 റൺസ് ജയം
text_fieldsഡൽഹി: തുല്യ പോയൻറുമായി നിന്ന ടീമുകളുെട പോരിൽ ഡൽഹി കാപിറ്റൽസിനെ േതാൽപിച്ച് മുംബൈ ഇന്ത്യൻസ് െഎ.പി.എൽ പ ോയൻറ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കുയർന്നു. 40 റൺസിനായിരുന്നു മുംബൈയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഒ ാവറിൽ അഞ്ച് വിക്കറ്റിന് 168 റൺസെടുത്തപ്പോൾ ഡൽഹിക്ക് ഒമ്പത് വിക്കറ്റിന് 128 റൺസെടുക്കാനേ ആയുള്ളൂ. എത്തിപ്പ ിടിക്കാവുന്ന ലക്ഷ്യത്തിലേക്ക് ആറ് ഒാവറിൽ 49 റൺസ് ചേർത്ത് ഒാപണർമാരായ ശിഖർ ധവാനും (22 പന്തിൽ 35) പൃഥ്വി ഷായും (24 പന ്തിൽ 20) നന്നായി തുടങ്ങിയെങ്കിലും വിക്കറ്റിെൻറ സ്വഭാവം മനസ്സിലാക്കി സ്പിന്നർമാരെ നന്നായി ഉപയോഗിച്ച മുംബൈ നായകൻ േരാഹിത് ശർമ മത്സരം വരുതിയിലാക്കുകയായിരുന്നു.
നാല് ഒാവറിൽ 19 റൺസിന് മൂന്ന് വിക്കറ്റ് പിഴുത ലെഗ്സ്പിന്നർ രാഹുൽ ചഹാറും രണ്ട് ഒാവറിൽ ഏഴ് റൺസിന് ഒരു വിക്കറ്റ് വീഴ്ത്തിയ ഇടംകൈയൻ സ്പിന്നർ ക്രുണാൽ പാണ്ഡ്യയും വിക്കറ്റ് കിട്ടിയില്ലെങ്കിലും നാല് ഒാവറിൽ 25 റൺസ് മാത്രം വിട്ടുകൊടുത്ത ഒാഫ് സ്പിന്നർ ജയന്ത് യാദവും ഡൽഹിയെ ശ്വാസംമുട്ടിക്കുകയായിരുന്നു. ഒാപണർമാരെ ചഹാർ മടക്കിയശേഷം കോളിൻ മൺറോ (3), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (3), ഋഷഭ് പന്ത് (7) എന്നിവരെല്ലാം കാര്യമായ സംഭാവനകളില്ലാതെ തിരിച്ചുകയറിയപ്പോൾ ഡൽഹി തകർന്നു. ജസ്പ്രീത് ബുംറ 18 റൺസിന് രണ്ട് വിക്കറ്റെടുത്തു.
നേരത്തേ, തുടക്കത്തിൽ രോഹിത്തിെൻറയും (22 പന്തിൽ 30) ക്വിൻറൺ ഡികോക്കിെൻറയും (27 പന്തിൽ 35) ഒടുക്കത്തിൽ പാണ്ഡ്യ സഹോദരന്മാരായ ക്രുണാലിെൻറയും (26 പന്തിൽ 37*) ഹാർദികിെൻറയും (15 പന്തിൽ 32) ബാറ്റിങ്ങാണ് മുംബൈക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ആറ് ഒാവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 57 റൺസിലെത്തിയ മുംബൈക്ക് പക്ഷേ അടുത്ത ഒാവറിലെ ആദ്യ പന്തിൽ തിരിച്ചടിയേറ്റു.
ലെഗ്സ്പിന്നർ അമിത് മിശ്രയുടെ ആദ്യ പന്തിൽ രോഹിതിെൻറ സ്റ്റമ്പിളകി. മൂന്നാം നമ്പറിൽ സ്ഥാനക്കയറ്റം കിട്ടിയെത്തിയ ബെൻ കട്ടിങ് (2) വന്നപോലെ മടങ്ങി. പത്താം ഒാവറിൽ ഡികോക്ക് റണ്ണൗട്ടാവുകകൂടി ചെയ്തതോടെ മൂന്നിന് 75 എന്ന സ്കോറിലേക്കു വീണു. സൂര്യകുമാർ യാദവും ക്രുണാൽ പാണ്ഡ്യയും ഒന്നിച്ച 11-15 ഒാവറിൽ പിറന്നത് കേവലം 34 റൺസ് മാത്രം. 16ാം ഒാവറിലെ ആദ്യ പന്തിൽ സൂര്യകുമാർ യാദവ് (26) പുറത്തായതിനുപിന്നാലെ ഹാർദിക് ക്രീസിലെത്തിയതാണ് മുംബൈക്ക് ജീവനേകിയത്. പതുക്കെ തുടങ്ങിയ ഹാർദിക് പിന്നീട് കത്തിക്കയറിയതോടെ കീേമാ പോൾ എറിഞ്ഞ 18ാം ഒാവറിൽ 17ഉം ക്രിസ് മോറിസിെൻറ 19ാം ഒാവറിൽ 15ഉം റബാദയുടെ അവസാന ഒാവറിൽ 18ഉം റൺസ് പിറന്നു. അവസാന മൂന്ന് ഒാവറിൽ മുംബൈ അടിച്ചെടുത്തത് 50 റൺസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.