ദുബൈ: ആസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലെ തകർപ്പൻ ജയത്തിന് പിന്നാലെ ഇന്ത്യൻ സ്പിന്നർമാരായ അശ്വിനും രവീന്ദ്ര ജദേജയും ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം പങ്കിട്ടു. രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 63 റൺസ് വഴങ്ങി ആറ് വിക്കറ്റെടുത്തതോടെയാണ് ജദേജ ഒന്നാം റാങ്കിലേക്ക് കുതിച്ചത്. അശ്വിൻ നേരത്തെ തന്നെ പട്ടികയുടെ തലപ്പത്തുണ്ടായിരുന്നു. 2008ൽ ദക്ഷിണാഫ്രിക്കയുടെ ഡെയ്ൽ സ്റ്റെയിനും ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനും ഒന്നാം സ്ഥാനം പങ്കിട്ട ശേഷം ആദ്യമായാണ് രണ്ട് ബൗളർമാർ ഒരുമിച്ച് റാങ്കിങ് തലപ്പത്തെത്തുന്നത്. ഇരുവർക്കും 892 പോയൻറ് വീതമുണ്ട്.
അതേസമയം, വിരാട് കോഹ്ലി രണ്ടാം സ്ഥാനത്ത് നിന്ന് മൂന്നാമനായി പിന്തള്ളപ്പെട്ടു. 847 പോയൻറുള്ള കോഹ്ലിയെ ഒരു പോയൻറിെൻറ വ്യത്യാസത്തിലാണ് ഇംഗ്ലണ്ടിെൻറ ജോ റൂട്ട് പിന്തള്ളിയത്. ഒാസീസ് നായകൻ സ്റ്റീവ് സ്മിത്താണ് ഒന്നാമത്.