മെൽബൺ ടെസ്റ്റ്: ഇന്ത്യ 346 റൺസ് മുന്നിൽ; ആറ് വിക്കറ്റുമായി ബുംറ
text_fieldsമെൽബൺ: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ സ്വപ്നങ്ങെളക്കാൾ വേഗത്തിൽ പന്തെറിഞ്ഞ ജസ്പ്രീത് ബുംറയാ യിരുന്നു മെൽബണിലെ താരം. ബുദ്ധിയും പ്രതിഭയും പന്തിൽ ആവാഹിച്ചെറിഞ്ഞ ബുംറ ബൂമറാങ്ങായിമാറിയപ്പോൾ മൂന്നാം ടെസ് റ്റിെൻറ ആദ്യ ഇന്നിങ്സിൽ ഒാസിസ് നടുവൊടിഞ്ഞു വീണു. ഒന്നിനൊന്ന് മികച്ച പന്തുകളിലൂടെ ആറ് ഒാസിസ് വിക്കറ് റ് വീഴ്ത്തിയ ബുംറ ആതിഥേയരെ 151ന് കൂടാരം കയറ്റി. ഒന്നാം ഇന്നിങ്സിൽ 292 റൺസിെൻറ ഉജ്ജ്വല ലീഡ് നേടിയ ഇന്ത്യ എതി രാളിയെ ഫോളോഒാൺ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്സ് തുടർന്നപ്പോഴും വിക്കറ്റ് വീഴ്ച. മൂന്നാംദിനം കളി അവസാനിക ്കുേമ്പാൾ സന്ദർശകർ അഞ്ചിന് 54 റൺസെന്ന നിലയിൽ. എങ്കിലും 346 റൺസിെൻറ മൂൻതൂക്കം കളി ജയിക്കാൻ മാത്രമുണ്ടെന്ന് ആശ്വസിക്കാം. അരങ്ങേറ്റ ടെസ്റ്റ് അതിഗംഭീരമാക്കിയ ഒാപണർ മായങ്ക് അഗർവാളും (28) വിക്കറ്റ് കീപ്പർബാറ്റ്സ്മാൻ ഋഷഭ് പന്തുമാണ് (6) ക്രീസിൽ. ആദ്യ രണ്ടുദിനം വിക്കറ്റ് വീഴാൻ മടിച്ച പിച്ചിൽ വെള്ളിയാഴ്ച 15 വിക്കറ്റുകളാണ് വീണത്.
ഒരു ദിനം; 15 വിക്കറ്റ്
വെറും രണ്ട് സെഷൻ, 67 ഒാവർ. ആതിഥേയരായ ആസ്ട്രേലിയയുടെ പത്ത് വിക്കറ്റും പിഴുതെറിഞ്ഞ് മെൽബണിൽ ഇന്ത്യ വിജയാഘോഷത്തിലേക്ക്. വിക്കറ്റൊന്നും നഷ്ടമാവാതെ എട്ട് റൺസെന്ന നിലയിൽ ക്രീസിലെത്തിയ ആസ്ട്രേലിയക്കെതിരെ കെണിയൊരുക്കിയാണ് ഇന്ത്യ വന്നത്. പതിവ് ഒാസീസ് പിച്ചിൽനിന്ന് വ്യത്യസ്തമായ സ്വഭാവം കാണിച്ച എം.സി.ജിയിൽ ഒാപണർ ഫിഞ്ച് മുതൽ അവസാന വിക്കറ്റായി ഹേസൽവുഡ് പുറത്തായതിൽ വരെയുണ്ടായിരുന്നു ഇന്ത്യയുടെ ഹോംവർക്കിെൻറ വിജയം. വെള്ളിയാഴ്ചയെറിഞ്ഞ നാലാം ഒാവറിൽ തുടർച്ചയായി ഇൻസ്വിങ്ങർ എറിഞ്ഞ ഇശാന്ത് ആരോൺ ഫിഞ്ചിനെ (8) മടക്കിയത് മുതൽ തുടങ്ങി വിക്കറ്റ് വീഴ്ച. മാർകസ് ഹാരിസിനെ (22) ബൗണ്ടറി ലൈനിൽ ബുംറ ഇശാന്തിെൻറ കൈകളിലെത്തിച്ച് വേട്ടക്ക് തുടക്കമിട്ടു. ഇശാന്ത്, ഷമി, ബുംറ, ജദേജ എന്നിവർ മാറിമാറി നടത്തിയ ഇന്ത്യൻ ആക്രമണത്തിനു മുന്നിൽ ഒരിക്കൽപോലും ഒാസിസിന് തലയുയർത്തി നിൽക്കാനായില്ല. ഏഴാം വിക്കറ്റിൽ കമ്മിൻസ്-പെയ്ൻ കൂട്ടുകെട്ട് 36 റൺസ് അടിച്ചതായിരുന്നു ഉയർന്ന പാട്ണർഷിപ്. മാർഷ്-ഹെഡ് കൂട്ടുകെട്ടും ഇതേ സ്കോർ കണ്ടെത്തി.
നോ ഫോളോഒാൺ
292 റൺസ് ലീഡുണ്ടായിട്ടും ആസ്ട്രേലിയയെ ഫോളോഒാൺ ചെയ്യിക്കേണ്ടെന്ന കോഹ്ലിയുടെ തീരുമാനം ഏവരെയും അമ്പരപ്പിച്ചു. സമ്പൂർണ മേധാവിത്വമുണ്ടായിരുന്ന ഇന്ത്യ, ആസ്ട്രേലിയക്ക് പഴുത് നൽകിയെന്നായിരുന്നു മൂന്നാംദിനം പൂർത്തിയായപ്പോൾ അലൻ ബോഡറുടെ പ്രതികരണം. ‘ശനിയും ഞായറും ശക്തമായ മഴയുണ്ടാവുെമന്ന് പ്രവചിച്ച സാഹചര്യത്തിൽ ഇന്നിങ്സ് ജയത്തിനുള്ള സാധ്യത ഇന്ത്യ കളഞ്ഞുകുളിച്ചു. ബുംറ മികച്ച ഫോമിൽ പന്തെറിയുന്നതും പിച്ചിൽ ഇന്ത്യൻ ബൗളർമാർ നിയന്ത്രണമേറ്റതും പരിഗണിച്ചാൽ കോഹ്ലിയുടെ തീരുമാനം അമ്പരപ്പിച്ചു’ -ബോഡർ പറഞ്ഞു.
കൊൽക്കത്ത ഇഫക്ട്
292 റൺസ് ലീഡുണ്ടായിട്ടും കോഹ്ലി എന്തുകൊണ്ട് ഫോളോഒാൺ ചെയ്യിച്ചില്ലെന്ന ചോദ്യത്തിന് ഉത്തരമാണ് 2001ലെ കൊൽക്കത്ത ഇഫക്ട്. ഇൗഡൻ ഗാഡൻസിൽ ആസ്ട്രേലിയക്കെതിരെ ഇന്ത്യ 274 റൺസ് ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി ഫോളോഒാൺ ചെയ്തു. എന്നാൽ, ലക്ഷ്മണിെൻറ ഇരട്ട സെഞ്ച്വറി മികവിൽ ഇന്ത്യ 657 റൺസ് നേടി ഒാസിസിനെ അമ്പരപ്പിച്ചു. അവസാന ദിനം പിടിച്ചുനിൽക്കാൻപോലും കഴിയാതെപോയ ഒാസിസ് 212ന് പുറത്ത്. ഇന്ത്യക്ക് 171 റൺസ് ജയം. കൊൽക്കത്ത ഇഫക്ട് എന്നറിയപ്പെടുന്ന ഇൗ ഫലത്തിനു ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഫോളോ ഒാൺ നയംമാറി. 2001നുമുമ്പ് 300 റൺസിൽ കുറവാണ് ലീഡെങ്കിൽ 87.7 ശതമാനമായിരുന്നു ഫോളോഒാൺ. 2001നുശേഷം ഇത് 37.2ശതമാനമായി കുറഞ്ഞു. ഒാരോ ദിവസവും ബാറ്റിങ് ദുഷ്കരമാവുന്ന പിച്ചിൽ അഞ്ചാംദിനം ഏറെ പരിതാപകരമാവും അവസ്ഥയെന്നതും കോഹ്ലിയുടെ തീരുമാനത്തെ സ്വാധീനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.