ഹാട്രികിെൻറ ക്രെഡിറ്റ് കോഹ്ലിക്ക് –ബുംറ
text_fieldsകിങ്സ്റ്റൺ: തെൻറ ഹാട്രികിെൻറ ക്രെഡിറ്റ് ക്യാപ്റ്റൻ കോഹ്ലിക്കാണെന്ന് ജസ്പ്രീത് ബുംറ. റോസ്റ്റൺ ചേസിെൻറ പാഡിൽ പന്ത് തട്ടിയപ്പോൾ ആദ്യം ഒൗട്ടല്ലെന്നായിരുന്നു തെൻറ തോന്നലെന്ന് താരം പറഞ്ഞു. കോഹ്ലി പക്ഷേ ഉറപ്പിച്ചുപറഞ്ഞു, ഒൗട്ടാണെന്ന്. ആ റിവ്യൂ ശരിയാവുകയും ചെയ്തു. അതിനാൽ, ഇൗ ഹാട്രിക് ക്യാപ്റ്റേൻറതാണ്’ -ബുംറ പറഞ്ഞു.
ഇന്ത്യക്കാരെൻറ മൂന്നാം ഹാട്രിക്
കിങ്സ്റ്റൺ: ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ബൗളറുടെ മൂന്നാമത്തെ ഹാട്രിക്കാണിത്. ഹർഭജൻ സിങ്ങും ഇർഫാൻ പത്താനുമാണ് മുമ്പ് ഇൗ നേട്ടം കൈവരിച്ചവർ. 2001ൽ കൊൽക്കത്തയിൽ ആസ്ട്രേലിയക്കെതിരെയായിരുന്നു ഹർഭജെൻറ ഹാട്രിക്. പത്താൻ 2006ൽ കറാച്ചിയിൽ പാകിസ്താനെതിരെയാണ് ഹാട്രിക് സ്വന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.