വൈറസ് േപടി; ശ്രീലങ്കൻ ടീമംഗങ്ങൾക്ക് കൈകൊടുക്കില്ല -ജോ റൂട്ട്
text_fieldsലണ്ടൻ: പരസ്പരമുള്ള കൈകൊടുക്കലും അഭിനന്ദനങ്ങളുമെല്ലാം ക്രിക്കറ്റിലെ പതിവ് കാഴ്ചയാണ്. എന്നാൽ ശ്രീലങ്കൻ പര്യടനത്തിനിടയിൽ പരസ്പരം ൈകകൊടുക്കൽ രീതി ഉപേക്ഷിക്കുമെന്നാണ് ഇംഗ്ലീഷ് ക്യാപ്റ്റൻ ജോ റൂട്ട് പറയുന്നത്. കൈകൊടുക്കലിന് പകരം മുഷ്ടികൾ പരസ്പരം തട്ടിച്ചുള്ള ‘ഫസ്റ്റ് ബമ്പ്’ രീതി അഭിവാദനത്തിനായി ഉപയോഗിക്കുമെന്നും ജോ റൂട്ട് പറഞ്ഞു.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ ഇംഗ്ലണ്ട് ടീമിലെ പത്ത് കളിക്കാർക്കും നാല് സപ്പോർട്ടിംഗ് സ്റ്റാഫുകൾക്കും സാംക്രമിക രോഗങ്ങളും ഉദര രോഗങ്ങളും പിടിപെട്ടിരുന്നു. ആദ്യ ടെസ്റ്റിനുമുന്നോടിയായാണ് ടീമംഗങ്ങൾക്ക് രോഗം പിടിപെട്ടത്. വൈറസ് ബാധയാണ് ഇതിന് പിന്നിലുള്ളതെന്ന് കണ്ടെത്തിയിരുന്നു. സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ട ശേഷം ഇംഗ്ലണ്ട് പരമ്പര തിരിച്ചു പിടിച്ചിരുന്നു.
ഇതിനെത്തുടർന്നുള്ള മുൻകരുതലായും ലോകത്ത് കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിലും ശ്രീലങ്കൻ താരങ്ങളുമായുള്ള ശാരീരിക സമ്പർക്കങ്ങൾ പരമാവധി കുറക്കാനാണ് ഇംഗ്ലണ്ട് താരങ്ങളുടെ തീരുമാനം. ശ്രീലങ്കയുമായുള്ള രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര മാർച്ച് 19 മുതലാണ് ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.