കപിൽ, േലാഡ്സ്, ഇന്ത്യ...
text_fields1983 ജൂൺ 25ന് ലോർഡ്സിൽ ആദ്യമായി ലോകകിരീടമുയർത്തിയ കപിലിെൻറ ചെകുത്താന്മാർ ഇ ന്നും രാജ്യത്തിെൻറ അഭിമാനമാണ്. ലോഡ്സ് മറ്റൊരു ലോകചാമ്പ്യനെ കാത്തിരിക്കുേമ്പ ാൾ പഴയ ഒാർമകൾ തിളങ്ങുന്ന സുവർണനാളുകൾ കപിൽദേവ് ഒാർത്തെടുക്കുന്നു
◆മേയ് മധ്യത്തിലൊരു ദിവസം
ലോർഡ്സിൽ ലോകകപ്പുമായി
താങ്കളെ കണ്ടിരുന്നു?
വ്യക് തിപരമായ ആവശ്യവുമായി മൈതാനത്തുനിൽക്കുേമ്പാൾ ആരോ കപ്പുമായി വന്നു, കുറെ ഫോേട്ടാകൾ എടുക്കുകയും ചെയ്തു. അത്ര മാത്രമേ ഉണ്ടായുള്ളൂ. 38 വർഷം മുമ്പ് സ്വന്തമാക്കിയ ട്രോഫി ഒരിക്കലൂടെ കൈയിലേൽപിച്ചത് വലിയ ആദരമായി തോന്നി.
◆1983ൽ ലോകകപ്പ് കലാശപ്പോരിെൻറ അന്ന് രാവിലെ ടവലിൽ ഷാംപെയിൻ പൊതിഞ്ഞ് ബാഗിൽ കരുതിയിരുന്നുവെന്ന് പറയാറുണ്ടല്ലോ?
ശരിയാണ്. അന്ന്, എെൻറ ബാഗിൽ ഞാൻ ഷാംപെയിൻ കരുതിയിരുന്നു.
◆വിജയം സുനിശ്ചിതമായിരുന്നോ?
അങ്ങനെയൊന്നുമില്ല. എന്നാലും വിശ്വാസമുണ്ടായിരുന്നു. നായകനു തന്നെ ഉറപ്പില്ലെങ്കിൽ പിന്നെ, ടീമിനെ എങ്ങനെ പ്രചോദിപ്പിക്കാനാവും. കപ്പ് നേടിയില്ലെങ്കിലും അത് ആഘോഷിക്കാമെന്നായിരുന്നു മനസ്സിൽ.
◆വിൻഡീസ് ഡ്രസിങ് റൂമിലെ ഷാംപെയിനും ഇന്ത്യൻ ജയവും?
കപ്പ് നേടിയാൽ ആഘോഷിക്കാൻ ഷാംപെയിൻ വേണം. ഇന്ത്യ ജയിക്കുമെന്ന് സംഘാടകർ കരുതിയിരുന്നേയില്ല. ഷാംപെയിൻ അവർ സൂക്ഷിച്ചത് വിൻഡീസ് ഡ്രസിങ് റൂമിലായിരുന്നു. മൂന്നാംവട്ടവും അവരുടെ ജയമായിരുന്നു സംഘാടകരുടെ മനസ്സിൽ. കളി ജയിച്ച് കിരീടമണിഞ്ഞപ്പോൾ ഞാൻ നേരെ ൈക്ലവ് ലോയ്ഡിെൻറ അടുത്തുചെന്ന് ഷാംപെയിൻ കുപ്പികൾ ചോദിച്ചു. അദ്ദേഹം തലയാട്ടി. ഞാൻ പോയി എടുത്തുവരുകയും ചെയ്തു.
◆സ്ലിപ് ഫീൽഡർമാരാണ് കളി
മാറ്റിയതെന്ന് ൈക്ലവ് ലോയ്ഡ്
പറയാറുണ്ട്?
ഞങ്ങൾക്ക് മറ്റു പോംവഴികളില്ലായിരുന്നു. വമ്പന്മാർക്കെതിരെ ചെറിയ ടോട്ടൽ മുന്നിൽവെച്ച് കളിക്കുന്നതിനാൽ ഇന്നിങ്സിലുടനീളം സ്ലിപ് ഫീൽഡർമാരെ ഉപയോഗപ്പെടുത്തുകയല്ലാതെ എന്തുചെയ്യും. 60 ഒാവർ കളിയാണെങ്കിൽ പോലും മൂന്നു മണിക്കൂറിനുള്ളിൽ എതിരാളികളെ വീഴ്ത്തണമെന്നായിരുന്നു സഹതാരങ്ങൾക്ക് ഞാൻ നൽകിയ നിർദേശം. അന്ന്, ബൗളർമാർ ശരിക്കും നന്നായി പന്തെറിഞ്ഞു, ഞങ്ങൾ ചാമ്പ്യന്മാരാകുകയും ചെയ്തു.
◆2019ൽ ആരു ജയിക്കും?
ഇംഗ്ലണ്ടിനാണ് സാധ്യത. ഇന്ത്യയും ആസ്ട്രേലിയയും സെമിയിലെത്തും. ഇന്ത്യയുടെത് ഇത്തവണ മികച്ച ടീമാണ്. എല്ലാം വിധിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.