'കളിക്കാരുടെ ജീവൻ പണയം വെച്ചുള്ള പണം ഇന്ത്യക്ക് വേണ്ട' - അക്തറിന് കപിലിന്റെ മറുപടി
text_fieldsന്യൂഡൽഹി: കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് ഫണ്ട് കണ്ടെത്താൻ ഇന്ത്യ- പാകിസ്താൻ ക്രിക്കറ്റ് പരമ്പര നടത്തണമെ ന്ന പാക് മുൻ പേസർ ശുഐബ് അക്തറിെൻറ നിർദേശം തള്ളി മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ്. 'ഇന്ത്യക്ക് ആ പണം ആവശ്യമില്ല. ഒരു ക ്രിക്കറ്റ് മാച്ചിന് വേണ്ടി താരങ്ങളുടെ ജീവൻ പണയപ്പെടുത്തുന്നത് ശരിയല്ല' - കപിൽ ദേവ് പറഞ്ഞു.
നിഷ്പക്ഷ വേദിയ ായ ദുബൈയിൽ അടച്ചിട്ട സ്റ്റേഡിയത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ മൂന്ന് ഏകദിനമടങ്ങുന്ന പരമ്പര നടത്താമെന്നും ടെലിവിഷൻ വരുമാനത്തിലൂടെ ലഭിക്കുന്ന തുക ഇരു രാജ്യങ്ങളും കൊറോണ വൈറസിനെതിരായ പോരാട്ടത്തിനായി പങ്കിട്ടെടുക്കണമെന്നുമായിരുന്നു അക്തറിെൻറ നിർദേശം.
'അഭിപ്രായം പറയാൻ അക്തറിന് അവകാശമുണ്ട്. എന്നാൽ, ഇന്ത്യക്ക് ഇത്തരത്തിൽ പണം ഉണ്ടാക്കേണ്ട കാര്യമില്ല. ആവശ്യത്തിന് പണം ഇന്ത്യക്കുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ബി.സി.സി.ഐ 51 കോടി രൂപ നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ ഇനിയും നൽകാൻ പണമുണ്ട്. അതിന് ഇത്തരത്തിൽ പണം സ്വരൂപിക്കേണ്ട ആവശ്യമില്ല. ക്രിക്കറ്റർമാരുടെ ജീവൻ അപകടത്തിലാക്കുന്ന നിർദേശമാണിത്. അതു വേണ്ട. അടുത്ത അഞ്ചാറ് മാസത്തേക്ക് ക്രിക്കറ്റിനെ കുറിച്ച് ചിന്തിക്കുക പോലും വേണ്ട' - കപിൽ അഭിപ്രായപ്പെട്ടു. മൂന്ന് മൽസരങ്ങളിൽ നിന്ന് എന്തുമാത്രം തുക സ്വരൂപിക്കാൻ കഴിയുമെന്നാണ് അക്തർ കണക്കുകൂട്ടുന്നതെന്നും അദ്ദേഹം ചോദിച്ചു.
'രാജ്യത്തേക്കാൾ വലുതല്ല ക്രിക്കറ്റ്. ഇപ്പോൾ സഹജീവികളുടെ ജീവൻ രക്ഷിക്കുന്നതിലും ലോക്ഡൗണിൽ കുടുങ്ങിയ പാവങ്ങളെ സഹായിക്കുന്നതിലുമാണ് ശ്രദ്ധിക്കേണ്ടത്. ഇന്ത്യ അമേരിക്കയെ പോലും സഹായിക്കാൻ പ്രാപ്തരാണിപ്പോൾ. നെൽസൺ മണ്ടേല 27 കൊല്ലമാണ് ഒരു ചെറിയ സെല്ലിൽ തടവിൽ കിടന്നത്. അത് വെച്ച് നോക്കുമ്പോൾ നമ്മൾ ഭാഗ്യവാൻമാരാണ്' - ലോക്ഡൗൺ നിർദേശങ്ങൾ പാലിക്കണമെന്ന സൂചനയോടെ കപിൽ ദേവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.