Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബി.സി.സി.ഐ...

ബി.സി.സി.ഐ ക്രിക്കറ്റ്​ ഉപദേശക സമിതിയിൽ നിന്ന്​ കപിൽ ദേവ്​ രാജിവെച്ചു

text_fields
bookmark_border
Kapil-dev-17-7-19.jpg
cancel

മുംബൈ: ബി.സി.സി.ഐയുടെ ​ക്രിക്കറ്റ്​ ഉപദേശകസസമിതിയിൽ നിന്ന്​ കപിൽ ദേവ്​ രാജിവെച്ചു. ശാന്ത രംഗസ്വാമി സ്ഥാനമൊഴിഞ്ഞതിന്​ പിന്നാലെയാണ്​ കപിലി​​െൻറ രാജി. കപിൽ ദേവായിരുന്നു ക്രിക്ക്​ ഉപദേശക സമിതിയുടെ തലവൻ. സുപ്രീംകോടതി നിയോഗിച്ച ബി.സി.സി.ഐ ഭരണസമിതിക്കാണ്​ കപിൽ രാജിക്കത്ത്​ നൽകിയത്​.

ജൂലൈയിലാണ്​ ബി.സി.സി.ഐയുടെ ഉപദേശക സമിതിയുടെ തല​പ്പത്തേക്ക്​ കപിൽ എത്തുന്നത്​. ഇന്ത്യൻ പുരുഷ, വനിത ക്രിക്കറ്റ്​ ടീമുകളുടെ പരിശീലകരെ തെരഞ്ഞെടുക്കൽ ഉപദേശക സമിതിയുടെ പ്രധാന ചുമതലകളിലൊന്നായിരുന്നു. രവിശാസ്​ത്രിയെ ഇന്ത്യൻ ക്രിക്കറ്റ്​ ടീമി​​െൻറ പരിശീലകനായി തെരഞ്ഞെടുത്തത്​ കപിലി​​െൻറ നേതൃത്വത്തിലുള്ള ഉപദേശക സമിതിയായിരുന്നു.

മധ്യപ്രദേശ്​ ക്രിക്കറ്റ്​ അസോസിയേഷൻ അംഗം സഞ്​ജീവ്​ ഗുപ്​ത കപിലിനും സമിതിയിലെ മറ്റംഗങ്ങൾക്കുമെതിരെ ബി.സി.സി.ഐക്ക്​ പരാതി നൽകിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ സമിതിയിൽ നിന്ന്​ കപിലും രംഗസ്വാമിയും രാജിവെച്ചത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCIkapil devsports newsAdvisory committe
News Summary - Kapil Dev Resigns As Cricket Advisory Committee-Sports news
Next Story