വിജയ് ഹസാരെ ട്രോഫി കർണാടകക്ക്
text_fieldsബംഗളൂരു: ഹാട്രിക്കടക്കം അഞ്ചുവിക്കറ്റ് വീഴ്ത്തി 30ാം ജന്മദിനം ആഘോഷമാക്കിയ അഭിമ ന്യു മിഥുെൻറ മികവിൽ മഴനിയമപ്രകാരം തമിഴ്നാടിനെ 60 റൺസിന് തോൽപിച്ച് കർണാടക വിജയ് ഹസാരെ ട്രോഫി ജേതാക്കളായി.
കർണാടകയുടെ നാലാം കിരീട വിജയമാണിത്. എം. ചിന്ന സ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 34 റൺസ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ മ ിഥുെൻറ നേതൃത്വത്തിൽ കർണാടക ആദ്യം ബാറ്റുചെയ്ത തമിഴ്നാടിനെ 49.5 ഓവറിൽ 252 റൺസിന് പുറത്താക്കി. മറുപടി ബാറ്റിങ്ങാരംഭിച്ച കർണാടകയുടെ ഇന്നിങ്സ് 23 ഓവറിൽ ഒന്നിന് 146 റൺസിലെത്തിനിൽക്കേ മഴ തുടങ്ങി.
മഴ 40 മിനിറ്റിലധികം നീണ്ടുനിന്നു. ഇതോടെ, മലയാളിയായ വി. ജയദേവിെൻറ മഴനിയമം (വി.ജെ.ഡി) പ്രകാരം കർണാടകയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. മഴ മുടക്കുന്ന കളികളിൽ വിജയിയെ നിർണയിക്കാൻ ഡക്ക്വർത്ത് ലൂയിസ് നിയമത്തിന് പകരം മലയാളിയായ സിവിൽ എൻജീനിയർ വി. ജയദേവൻ വികസിപ്പിച്ചെടുത്ത നിയമമാണ് ഇന്ത്യയിലെ ആഭ്യന്തര മത്സരങ്ങളിൽ ഉപയോഗിച്ചുവരുന്നത്.
ദേവ്ദത്ത് പടിക്കൽ ടോപ് സ്കോറർ
ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയിൽ നോക്കൗട്ട് റൗണ്ട് കാണാതെ പുറത്തായെങ്കിലും കേരളത്തിന് ആശ്വസിക്കാൻ വകയുണ്ട്. കർണാടക ജഴ്സിയിൽ കളത്തിലിറങ്ങിയ മലയാളിയായ ദേവ്ദത്ത് പടിക്കലാണ് ടൂർണമെൻറിലെ ടോപ്സ്കോറർ. 11 മത്സരങ്ങളിൽനിന്ന് രണ്ട് െസഞ്ച്വറിയും അഞ്ച് അർധസെഞ്ച്വറിയുമടക്കം 609 റൺസ് അടിച്ചുകൂട്ടിയാണ് മലപ്പുറം എടപ്പാൾ സ്വദേശിയായ 19കാരൻ കർണാടകയുടെ കിരീട വിജയത്തിൽ നിർണായക പങ്കുവഹിച്ചത്.
തമിഴ്നാടിെൻറ അഭിനവ് മുകുന്ദും (600) കർണാടകയുടെ ലോകേഷ് രാഹുലുമാണ് (598) രണ്ടും മൂന്നും സ്ഥാനത്ത്. വെറും എട്ടു മത്സരങ്ങളിൽനിന്ന് 508 റൺെസടുത്ത കേരളത്തിെൻറ വിഷ്ണു വിനോദ് എട്ടാം സ്ഥാനത്തെത്തി. 23 വീതം വിക്കറ്റുകള് വീഴ്ത്തിയ അസമിെൻറ പ്രിതം ദാസും മധ്യപ്രദേശിെൻറ ഗൗരവ് യാദവുമാണ് വിക്കറ്റ്വേട്ടക്കാരിൽ ഒന്നാമത്. ഇന്ത്യയുെട അണ്ടർ 19 ടീമിൽ അംഗമായ ദേവ്ദത്ത് ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനാണ് ജഴ്സിയണിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.