ഇംഗ്ലണ്ടിനെതിരെ കരുൺ നായർക്ക് ഇരട്ട സെഞ്ച്വറി; ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി
text_fieldsചെന്നൈ: ടെസ്റ്റ് ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ മലയാളി താരമായി കരൺ നായർ. ഇംഗ്ലണ്ടിനെതിരെ ചെെന്നെയിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിലാണ് കരുൺ നായർ ഇരട്ട സെഞ്ച്വറി നേടിയത്.ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി താരമെന്ന റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെയാണ് കരുണ്‍ ഇരട്ടശതകം പൂര്‍ത്തിയാക്കിയത്. 307 പന്തില്‍ നിന്ന് 23 ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെയായിരുന്നു കരുണിന്റെ സെഞ്ചുറി നേട്ടം.മലയാളിയായ കരുൺ കർണാടകക്കു വേണ്ടിയാണ് രഞ്ജി മൽസരങ്ങളിൽ കളിക്കുന്നത്.
ചെെന്നെ ടെസ്റ്റിൽ ഇംഗ്ലണ്ടിെൻറ ഒന്നാം ഇന്നിങ്സ് സ്‌കോറായ 477 നെതിരെ നാലിന് 391 എന്നനിലയിലാണ് ഇന്ത്യ നാലാം ദിനം ബാറ്റിങ് ആരംഭിച്ചത്. കരുണും ലോകേഷ് രാഹുലും ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയുടെ ഇന്നിങ്സ് മുന്നോട്ടു നയിച്ചത്. അഞ്ചാം വിക്കറ്റില്‍ കരുണ്‍ മുരളി വിജയ്ക്കൊപ്പം 63 റണ്‍സും ചേര്‍ത്തു.
നാലാം ദിവസം 71 റണ്‍സെന്ന നിലയില്‍ കളി തുടങ്ങിയ കരുണ്‍ ലോകേഷ് രാഹുലിനെയും മുരളി വിജയിയെയും അശ്വിനെയും കൂട്ടുപിടിച്ച് ഇന്ത്യയുടെ ഇന്നിങ്സ് മുന്നോട്ടു നയിക്കുകയായിരുന്നു. വിരാട് കോലിയുടെ വിക്കറ്റ് വീണ ശേഷം അഞ്ചാമനായി കരുണ്‍ ക്രീസിലെത്തുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 211 റണ്‍സായിരുന്നു.
തുടര്‍ന്ന് കര്‍ണാടക രഞ്ജി ടീമിലെ സഹതാരമായ ലോകേഷ് രാഹുലിനൊപ്പം 41.5 ഓവറില്‍ 161 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് കരുണ്‍ പടുത്തുയര്‍ത്തിയത്.
.@karun126 celebrates as he brings up his maiden Test ton @Paytm Test Cricket #INDvENG pic.twitter.com/QXHzSE8lNp
— BCCI (@BCCI) December 19, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.