സബാഷ് ജമ്മു കശ്മീർ
text_fieldsശ്രീനഗർ: ഇന്ത്യൻ ക്രിക്കറ്റ് ഭൂപടത്തിൽ അടയാളപ്പെടുത്താത്തൊരു ഇടമാണ് ജമ്മു-കശ ്മീർ. വല്ലപ്പോഴും നേടുന്ന ജയങ്ങളും, പർവേസ് റസൂലിനെ പോലെ ഉയർന്നു വരുന്ന അപൂർവം താരങ്ങളുമായിരുന്നു അവരുടെ സന്തോഷങ്ങൾ. നേരത്തേ രണ്ടുതവണ രഞ്ജിയിൽ നേടിയ നോക് കൗട്ട് പ്രവേശനമായിരുന്നു ശ്രദ്ധേയ നേട്ടം. അടുത്തിടെ സംസ്ഥാനം രണ്ടായി മുറിഞ്ഞതും, കർ ഫ്യൂവും, ഇൻറർനെറ്റ് വിച്ഛദവുമെല്ലാമായതോടെ കായിക സ്വപ്നങ്ങളും അറുത്തുമാറ്റപ ്പെട്ടു.
ഇതിനിടയിലാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താന് കീഴിൽ രഞ്ജിയിൽ ജമ്മു-കശ ്മീരിെൻറ ക്വാർട്ടർ ഫൈനൽ പ്രവേശനം. സീസണിൽ അപരാജിത കുതിപ്പ് നടത്തിയ ടീം, അവസാന മത്സരത്തിൽ ഹരിയാനയോട് രണ്ടു വിക്കറ്റിന് തോറ്റെങ്കിലും 39 പോയൻറുമായി ഗ്രൂപ് ചാമ്പ്യൻമാരായി ക്വാർട്ടറിലെത്തി. ഇതിനു മുമ്പ് 2001-02, 2013-14 സീസണുകളിലായിരുന്നു ടീമിെൻറ നോക്കൗട്ട് പ്രവേശനം.
വിഭജനത്തിലും തളരാതെ
കഴിഞ്ഞ ആഗസ്റ്റിൽ കേന്ദ്ര സർക്കാർ ജമ്മു-കശ്മീർ സംസ്ഥാനത്തിനുള്ള പ്രത്യേക അധികാരം നൽകുന്ന വകുപ്പ് 370 എടുത്തു കളയുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത നടപടി ക്രിക്കറ്റിനെയും സാരമായി ബാധിച്ചു. താഴ്വരയിലെ മിക്ക ഭാഗത്തും കർഫ്യൂ പ്രഖ്യാപിച്ചതിനെത്തുടർന്ന് ഒരുമാസക്കാലം ടീമിെൻറ പരിശീലനം വരെ നിർത്തിവെക്കേണ്ടി വന്നു.
ഇൻറർനെറ്റ് ബന്ധമറ്റതിനാൽ കളിക്കാർക്ക് പരസ്പര ആശയ വിനിമയം നടത്താനും ഒത്തുകൂടാനും സാധിച്ചില്ല. സംസ്ഥാനത്തിനു പുറത്ത് പരിശീലനം നടത്തുന്നതിനായി ടീമിനെ ഒരുക്കാൻ ദിവസങ്ങൾ വേണ്ടിവന്നു. ദിവസങ്ങളോളം വീട്ടുകാരുമായി ബന്ധപ്പെടാൻ കഴിയാതെയാണ് ഓരോ കളിക്കാരനും മത്സരത്തിനിറങ്ങിയത്. പ്രതിസന്ധി ഘട്ടങ്ങളെയെല്ലാം നെഞ്ചുറപ്പോടെ നേരിട്ടാണ് ടീമിെൻറ കുതിപ്പ്.
ഊർജമായി പത്താൻ
കഴിഞ്ഞ വർഷം കളിക്കാരനും മെൻററുമായിരുന്ന പത്താൻ ഇക്കുറി ടീമിന് ഉപദേശകെൻറ റോൾ മാത്രമാണ് ഏറ്റെടുത്തത്. ടീം സെലക്ഷന് വേണ്ടിയും പത്താെൻറ സേവനം ഉപയോഗപ്പെടുത്തി. ജമ്മുവിലെയും കശ്മീരിലെയും കളിക്കാർക്ക് മാത്രം അവസരം ലഭിക്കുന്ന പ്രവണതക്ക് അന്ത്യം കുറിച്ച് പത്താനും കോച്ച് മിലാപ് മേവാഡയും വിവിധ ജില്ലകളിൽ പുതുമുഖതാരങ്ങളെ കണ്ടെത്താനായി ക്യാമ്പുകൾ സംഘടിപ്പിച്ചു. ക്യാമ്പിൽ പങ്കെടുത്ത ആയിരത്തിനോടടുത്തു വരുന്ന കളിക്കാരിൽനിന്നും തെരഞ്ഞെടുത്ത മികച്ച താരങ്ങളെ വിവിധ പ്രായ വിഭാഗങ്ങളാക്കി തിരിക്കുകയും അതിൽനിന്നും കഴിവുറ്റവരെ സംസ്ഥാന ടീമിലേക്ക് നേരിട്ട് തെരഞ്ഞെടുക്കുകയും ചെയ്യുകയായിരുന്നു.
യുവതാരങ്ങളടങ്ങിയ ടീമിെൻറ ടോപ് സ്കോറർ 18 കാരനായ അബദുൽ സമദാണ് (9 കളികൾ- 547 റൺസ്). ത്രിപുരക്കെതിരെ 329 റൺസിന് വിജയിച്ച ടീമിലെ 11 കളിക്കാരിൽ എട്ടുപേരും 25 വയസ്സിൽ താഴെയുള്ളവരായിരുന്നു. ക്രിക്കറ്റ് അസോസിയേഷെൻറ ഭാഗത്തുനിന്നുള്ള മികച്ച പിന്തുണയും കളിക്കാരുടെ കഠിനാധ്വാനവും ദൃഢനിശ്ചയവുമാണ് ടീമിെൻ മുന്നേറ്റത്തിൽ നിർണായകമായതെന്ന് നായകൻ റസൂൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.