നിർണായക മത്സരത്തിൽ ഹിമാചലിനെതിരെ നാടകീയ ജയവുമായി കേരളം
text_fieldsഷിംല: അതിനിർണായക മത്സരത്തിൽ ചങ്കുറപ്പോടെ പൊരുതിയ കേരളം ഉജ്ജ്വല ജയവുമായി രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമ െൻറിൽ നോക്കൗട്ട് റൗണ്ടിലേക്കു മുന്നേറി. അവസാന കളിയിൽ ഹിമാചൽപ്രദേശിനെ അഞ്ചു വിക്കറ്റിന് തകർത്ത കേരളം ബി ഗ്രൂപ്പിൽ ഒന്നാമതും എ, ബി ഗ്രൂപ്പുകളിൽനിന്ന് അവസാന എട്ടിലേക്ക് മുന്നേറുന്ന അഞ്ചു ടീമുകളിൽ അവസാന സ്ഥാനക്ക ാരുമായാണ് തുടർച്ചയായ രണ്ടാം തവണയും നോക്കൗട്ട് റൗണ്ടുറപ്പിച്ചത്.
പ്രമുഖ ടീമുകൾ മാറ്റുരക്കുന്ന എ, ബി ഗ്രൂപ്പുകളിലെ 18 ടീമുകളിൽ മുന്നിലെത്തുന്ന അഞ്ച് ടീമുകളും സി ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാരും പ്ലേറ്റ് ഗ് രൂപ്പിലെ ജേതാക്കളുമാണ് ക്വാർട്ടറിൽ കടന്നത്. എ ഗ്രൂപ്പിലെ വിദർഭ (29), സൗരാഷ്ട്ര (29), കർണാടക (27) എന്നീ ടീമുകൾ ആദ്യ മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കിയപ്പോൾ ഗുജറാത്ത്, ബറോഡ, ബി ഗ്രൂപ്പിലെ കേരളം എന്നീ ടീമുകൾ 26 പോയൻറ് വീതം നേടി തുല്യനിലയിലായി. മൂന്നിൽ രണ്ടു ടീമുകൾക്കു മാത്രമേ യോഗ്യത നേടാനാവൂ എന്ന അവസ്ഥയിൽ മികച്ച റൺകോഷ്യൻറ് പരിഗണിച്ചപ്പോൾ ബറോഡയെ (1.057) പിന്തള്ളി ഗുജറാത്തും (1.300) കേരളവും (1.156) മുന്നേറുകയായിരുന്നു. സി ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാരായി രാജസ്ഥാനും ഉത്തർപ്രദേശും പ്ലേറ്റ് ഗ്രൂപ് ജേതാക്കളായി ഉത്തരാഖണ്ഡും ക്വാർട്ടറിൽ കടന്നു.
ക്യാപ്റ്റൻ സചിൻ ബേബിയുടെ നേതൃത്വത്തിൽ ബാറ്റ്സ്മാന്മാർ നടത്തിയ മികച്ച പ്രകടനമാണ് കേരളത്തിന് തുണയായത്. സചിൻ 92 റൺസുമായി മുന്നിൽനിന്ന് നയിച്ചപ്പോൾ ഒാപണറായി സ്ഥാനക്കയറ്റം കിട്ടിയ വിനൂപ് മനോഹരൻ (96), സഞ്ജു സാംസൺ (61 നോട്ടൗട്ട്) എന്നിവരുടെ പ്രകടനവും നിർണായകമായി. സ്കോർബോർഡ് ഹിമാചൽപ്രദേശ്: 297, 285/8 ഡിക്ല. കേരളം: 286, 299/5.
ക്വാർട്ടറിലേക്ക് മുന്നേറണമെങ്കിൽ വിജയം അനിവാര്യമായിരുന്നതിനാൽ അവസാന ദിവസം ഹിമാചലിനും കേരളത്തിനും ജീവന്മരണപോരാട്ടത്തിേൻറതായിരുന്നു. സമനിലകൊണ്ട് കാര്യമില്ലാത്തതിനാൽ തലേദിവസത്തെ എട്ടിന് 285 എന്ന സ്കോറിൽതന്നെ ഹിമാചൽ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. വിജയത്തിലേക്ക് ബാറ്റുവീശാൻ അപ്രതീക്ഷിത തന്ത്രവുമായാണ് കേരളം ഇറങ്ങിയത്. ഫോമിലല്ലാത്ത വി.എ. ജഗദീശിെൻറ സ്ഥാനത്ത് വിനൂപ് മനോഹരൻ ഒാപണിങ് വേഷത്തിലെത്തി. കോച്ച് ഡേവ് വാട്ട്മോറിെൻറ തന്ത്രം വിജയിക്കുന്നതാണ് പിന്നീട് കണ്ടത്.
സ്കോർ 32ൽ നിൽക്കെ ആദ്യ ഇന്നിങ്സിലെ സെഞ്ച്വറിക്കാരൻ പി. രാഹുൽ 14 റൺസിന് മടങ്ങിയെങ്കിലും വൺഡൗൺ സിജോമോൻ ജോസഫിന് (23) ഒപ്പം 73 റൺസ് കൂട്ടുകെട്ടുയർത്തിയ വിനൂപ് മൂന്നാം വിക്കറ്റിൽ സചിെൻറ കൂടെ സെഞ്ച്വറി കൂട്ടുകെട്ടും കെട്ടിപ്പടുത്തതോടെ കേരളം വിജയം മണത്തു. 206ൽ സെഞ്ച്വറിക്ക് നാലു റൺസകലെ വിനൂപും തൊട്ടുപിറകെ മുഹമ്മദ് അസ്ഹറുദ്ദീനും (0) മടങ്ങിയപ്പോൾ തെല്ലൊന്ന് പതറിയെങ്കിലും സചിന് സഞ്ജു കൂെട്ടത്തിയതോടെ കേരളം വീണ്ടും വിജയട്രാക്കിലായി. 295ൽ സചിൻ വീണെങ്കിലും വിഷ്ണു വിനോദിനെ (0) സാക്ഷിനിർത്തി സഞ്ജു ടീമിനെ വിജയതീരത്തെത്തിച്ചു.
ക്വാർട്ടർ പോരാട്ടങ്ങൾ ഇൗമാസം 15 മുതൽ 19 വരെ നടക്കും. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടറിൽ ഗുജറാത്താണ് കേരളത്തിെൻറ എതിരാളികൾ. മറ്റു ക്വാർട്ടറുകളിൽ വിദർഭ ഉത്തരാഖണ്ഡിനെയും സൗരാഷ്ട്ര ഉത്തർപ്രദേശിനെയും കർണാടക രാജസ്ഥാനെയും നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.