രഞ്ജി: നാണംകെട്ട് കേരളം; 63 ഒാൾഒൗട്ട്
text_fields
തിരുവനന്തപുരം: കരുത്തരായ ബംഗാളിനെ ക്രിക്കറ്റിെൻറ പറുദീസയിൽ മലർത്തിയടിച്ചതിെൻറ അമിതാവേശത്തിൽ സ്വന്തം നാട്ടിലിറങ്ങിയ കേരളത്തെ നാണംകെടുത്തി മധ്യപ്രദേശ്. ആദ്യ ഇന്നിങ്സ് 63 റൺസ് മാത്രം നേടി കൂടാരം കയറിയ കേരളത്തിനെതിരെ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ് ബി മത്സരത്തിെൻറ ഒന്നാം ദിനത്തെ കളി അവസാനിക്കുേമ്പാൾ 98 റൺസിെൻറ ലീഡാണ് മധ്യപ്രദേശ് നേടിയത്. അർധ സെഞ്ച്വറി നേടിയ രജത് പടിദർ (70 നോട്ടൗട്ട്), ക്യാപ്റ്റനും ഇന്ത്യൻതാരവുമായ നമൻ ഒാജ (53 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിങ് മികവിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് എന്ന ശക്തമായനിലയിലാണ് അവർ.
രണ്ടക്കം കാണാതെ എട്ടുപേർ
മുൻ മത്സരങ്ങളിൽ ശക്തി പ്രകടിപ്പിച്ചിരുന്ന കേരളത്തിെൻറ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകരുന്നതായിരുന്നു തുമ്പ സെൻറ് സേവിയേഴ്സ് ഗ്രൗണ്ടിൽ കണ്ടത്. ടോസ് നേടി ബാറ്റിങ് െതരഞ്ഞെടുത്ത ആതിേഥയരെ അക്ഷരാർഥത്തിൽ മധ്യപ്രദേശ് ബൗളർമാർ കശക്കിയെറിഞ്ഞു. എട്ട് ബാറ്റ്സ്മാൻമാർ രണ്ടക്കം കാണാതെ പുറത്തായി. മുൻ മത്സരങ്ങളിൽ കേരളത്തിെൻറ രക്ഷകനായിരുന്ന ഒാൾറൗണ്ടർ ജലജ് സക്സേന (2) ആദ്യം മടങ്ങി. പിന്നീട് ബാറ്റ്സ്മാൻമാരുടെ പവിലിയനിലേക്കുള്ള ഘോഷയാത്രയായിരുന്നു. അരുൺ കാർത്തിക് (ആറ്), രോഹൻ പ്രേം(പൂജ്യം), സഞ്ജു സാംസൺ (രണ്ട്), ക്യാപ്റ്റൻ സചിൻ ബേബി (ഏഴ്), വി.എ. ജഗദീഷ് (10) എന്നിവർ പുറത്തായതോടെ കേരളം ആറ് വിക്കറ്റിന് 27 എന്ന പരിതാപകരമായ അവസ്ഥയിലായി.
വിഷ്ണു വിനോദും(16), അക്ഷയ് ചന്ദ്രനും (16 നോട്ടൗട്ട്) ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും സ്കോർ 51 ലെത്തിയതോടെ ഇൗ കൂട്ടും അവസാനിച്ചു. പിന്നീടെല്ലാം ചടങ്ങായിരുന്നു. ബേസിൽ തമ്പി നാലും കെ.സി. അക്ഷയ്, സന്ദീപ് വാര്യർ എന്നിവർ റണ്ണൊന്നുമെടുക്കാതെയും മടങ്ങിയേപ്പാൾ കേരളത്തിെൻറ ഇന്നിങ്സ് 35 ഒാവറിൽ 63 റൺസിന് അവസാനിച്ചു.
10 ഒാവർ ബൗൾ ചെയ്ത് എട്ട് റൺസ് മാത്രം വഴങ്ങി നാലും എട്ട് ഒാവറിൽ 17 റൺസ് വഴങ്ങി മൂന്നും വിക്കറ്റുകൾ നേടിയ ആവേഷ് ഖാൻ, കുൽദീപ് സെൻ എന്നിവരാണ് കേരളത്തെ തകർത്തെറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.