Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2017 1:39 PM IST Updated On
date_range 6 Dec 2017 1:39 PM ISTപത്തു വർഷം മുമ്പ്, ഇതുപോലൊരു ഡിസംബറിൽ...
text_fieldsbookmark_border
രഞ്ജി ട്രോഫിയെന്ന മുൾകിരീടം തേടിയുള്ള കേരള ക്രിക്കറ്റ് ടീമിെൻറ രണ്ടാംഘട്ട പ്രയാണത്തിന് നാളെ ഗുജറാത്തിലെ സൂറത്തിൽ വിദർഭയുമായുള്ള പോരാട്ടത്തോടെ തുടക്കമാവുകയാണ്. രഞ്ജി ട്രോഫിയുടെ ചരിത്രത്തിലെ ആദ്യ സെമിഫൈനലിലേക്ക് കണ്ണുംനട്ട് ഗുജറാത്തി മണ്ണിൽ സചിൻ ബേബിയുടെ സംഘം ബാറ്റെടുക്കുേമ്പാൾ കേരളത്തിന് ഒാർത്തെടുക്കാൻ 10 വർഷം മുെമ്പാരു സെമിഫൈനലുണ്ട്. 2007ൽ ഗുജറാത്ത് ഉൾപ്പെടെയുള്ള കൊലകൊമ്പന്മാരെ മറികടന്ന് േപ്ലറ്റ് ലീഗിെൻറ സെമിയിലെത്തിയ കേരളം അന്ന് സമനില പിടിച്ചെങ്കിലും െറയിൽവേക്ക് മുന്നിൽ വഴങ്ങിയ 45 റൺസ് ലീഡിെൻറ പേരിൽ പുറത്താവുകയായിരുന്നു. ടൂർണമെൻറിൽ ഹാട്രിക് അടക്കം 28 വിക്കറ്റെടുത്ത കേരള നായകൻ സോണി ചെറുവത്തൂർ, കൈയെത്തും ദൂരത്ത് നഷ്ടമായ സെമിഫൈനൽ ഒാർത്തെടുക്കുന്നു.
‘‘കൃത്യം പത്ത് വർഷം മുമ്പ് ഇതുപോലൊരു ഡിസംബർ. നാളെ കേരളത്തിെനതിരെ കളിക്കുന്ന വിദർഭയുടെ ഹോം ഗ്രൗണ്ടായ നാഗ്പുരിലായിരുന്നു മത്സരം. ഡിസംബറായതിനാൽ പിച്ചിന് നല്ല ഇൗർപ്പമുണ്ട്. അതുകൊണ്ടാവണം ടോസ് നേടിയ െറയിൽവേ ഞങ്ങളെ ബാറ്റിങ്ങിനയച്ചു. സഞ്ജയ് ബംഗാർ, മുരളി കാർത്തിക് അടക്കം ഇന്ത്യൻ ജഴ്സിയണിഞ്ഞ ഏഴ് താരങ്ങളുമായാണ് െറയിൽവേയുടെ വരവ്. തെല്ലൊരു ആശങ്കയുണ്ടായിരുന്നെങ്കിലും തൊട്ടുമുമ്പത്തെ മത്സരത്തിൽ ഗുജറാത്തിനെയും വിദർഭയെയും തോൽപിച്ചതിെൻറ ആത്മവിശ്വാസമുണ്ടായിരുന്നു. പോരാട്ടവീര്യമുള്ള യുവനിരയായിരുന്നു കേരളത്തിേൻറത്.
റൈഫിയും ആൻറണി സെബാസ്റ്റ്യനും നല്ല തുടക്കമാണ് നൽകിയത്. വാലറ്റം വരെയുള്ള ബാറ്റ്സ്മാന്മാർ അറിഞ്ഞ് കളിച്ചപ്പോൾ കേരളം 357 റൺസ് എന്ന ഭേദപ്പെട്ട സ്കോറിലെത്തി. 41 റൺസെടുക്കുന്നതിനിടെ െറയിൽവേയുടെ ആദ്യ മൂന്ന് വിക്കറ്റ് വീണെങ്കിലും മധ്യനിരയുടെ ചെറുത്തുനിൽപ്പിലാണ് െറയിൽവേ ലീഡ് അടിച്ചത്. രണ്ടാം ഇന്നിങ്സിൽ അതിവേഗം സ്കോർ ചെയ്ത് ഞങ്ങൾ ഡിക്ലയർ ചെയ്തെങ്കിലും കൂടുതൽ വിക്കറ്റ് കളയാതെ െറയിൽവേ സമനില പിടിച്ചുവാങ്ങുകയായിരുന്നു. ഏതൊരു ടീമിനെയും തോൽപിക്കാനാവുമെന്നും പൊരുതിനിൽക്കാനാവുമെന്നും തെളിയിച്ചാണ് കേരളം അന്ന് ഗ്രൗണ്ട് വിട്ടത്. പൊരുതിത്തോറ്റതിെൻറ നിരാശ ടീം ക്യാമ്പിലാകമാനം പ്രകടമായിരുന്നു.
മത്സര ശേഷം കേരള ടീമിെൻറ മീറ്റിങ് നടക്കുേമ്പാൾ മുരളി കാർത്തിക് അടക്കമുള്ള െറയിൽവേ താരങ്ങൾ ഞങ്ങളെ ആശ്വസിപ്പിക്കാനെത്തി. അന്നത്തെ ടീമിലുണ്ടായിരുന്ന ടിനു യോഹന്നാൻ ഇപ്പോൾ ബൗളിങ് കോച്ചായി കേരളത്തിനൊപ്പമുള്ളത് ടീമിന് ഗുണം ചെയ്യും. ജലജ് സക്സേനയാണ് കൂടുതൽ വിക്കറ്റെടുക്കുന്നെതങ്കിലും മൂന്ന് പേസർമാരുടെ സംഭാവനകൾ മറക്കരുത്. നിർണായക ഘട്ടത്തിൽ വിക്കറ്റെടുത്തത് ബേസിലും സന്ദീപ് വാര്യരുമാണെന്ന കാര്യം എടുത്തുപറയേണ്ടിയിരിക്കുന്നു’’.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story