രഞ്ജി ട്രോഫി ക്വാർട്ടർ: വിദര്‍ഭക്ക് 147 റൺസ് ലീഡ്
text_fieldsസൂറത്ത്: രഞ്ജി ട്രോഫി ക്വാര്‍ട്ടറിൽ കേരളത്തിനെതിരെ വിദര്‍ഭക്ക് 147 റൺസ് ലീഡ്. വിദർഭ ഉയർത്തിയ 246 റൺസ് പിന്തുടർന്ന കേരളം 176 റൺസെടുക്കുന്നതിനിടെ പുറത്തായിരുന്നു. തുടർന്ന് രണ്ടാം ഇന്നിങ്സ് ആരംഭിച്ച വിദർഭ മൂന്നാം ദിനം അവസാനിച്ചപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 77 എന്ന നിലയിലാണ്. അർധസെഞ്ച്വറിയുമായി എഫ്.വൈ ഫസലും (51) എ.എ വഖാറെയുമാണ് (7) ക്രീസിൽ.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ വിദർഭ താരം ഗുർഭാനിയാണ് കേരളത്തിൻറെ പ്രതീക്ഷകൾ തല്ലിക്കെടുത്തിയത്. മൂന്നാം ദിനം രണ്ടു വിക്കറ്റ് നഷ്ടത്തിൽ 32 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച കേരളത്തിന് രോഹൻ പ്രേമിൻറെ (29) വിക്കറ്റാണ് ആദ്യം നഷ്ടമായത്. സ്കോർ 71ൽ നിൽക്കെ കരൺ ശർമയാണ് രോഹനെ പുറത്താക്കിയത്. ജലജ് സക്സേന(40), സഞ്ജു സാംസൺ(32) , സചിൻ ബേബി(29), അരുൺ കാർത്തിക്ക്(21) എന്നിവർക്ക് കാര്യമായി തിളങ്ങാനായില്ല. ബേസിൽ തമ്പി(2), അക്ഷയ് കെ.സി(1), സൽമാൻ നിസാർ(7), നിതീഷ് (0) എന്നിവർ പെട്ടെന്ന് തന്നെ പുറത്തായി.
നേരത്തെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ അക്ഷയ് കെ.സിയുടെ ബൗളിങ് മികവിലാണ് കേരളം വിദർഭയെ 246 ന് കൂടാരം കയറ്റിയത്. എന്നാൽ കേരളത്തിന് ബാറ്റിങിൽ മികവ് പുലർത്താനായില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.